ഇക്ക ബസ്സിൽ ആണ് … ഇനി പ്പോ ദദ്ദാവോ ബസൂക്ക !!!

ഇക്ക ബസ്സിൽ ആണ് … ഇനി പ്പോ ദദ്ദാവോ ബസൂക്ക !!!

“ഇത്ര വലിയ മെട്രോ നഗരത്തിൽ ജീവിച്ചിട്ടെന്താ കാര്യം … കുറച്ചു ബീഫ് തിന്നണമെങ്കിൽ ഇങ്ങു കേരളത്തിൽ തന്നെ വരണം” !!!

മൂന്ന് ബീഫും , കുറച്ചു സൈലെൻസിലുള്ള കൂടിയാലോചനയും , കുറെ സ്ലോ മോഷനും പിന്നെ എണ്ണിയാലൊടുങ്ങാത്ത കൂളിംഗ് ഗ്ലാസ്സുകളും .. സോറി..സൺ ഗ്ലാസ്സുകളും .. പിന്നെ അവിടവിടെയായി കുറച്ചു വിന്റേജ് കാറുകളും … പിന്നെയും സോറി ..ട്ടാ… മ്മ്‌ടെ ഇക്കയും പിന്നെ മ്മ്‌ടെ മേനനും !!

ഇതാണ് ബസൂക്ക !!

എനിക്ക് വർക്ക് ആയില്ല … ഫാൻസുകാർ ദയവായി ക്ഷമിക്കുക … ന്റെ ഇക്ക ഇങ്ങനെയായിരുന്നില്ല .. അതുകൊണ്ടുള്ള വിഷമത്തോടെയാണ് ഇതെഴുതുന്നത് …

പ്രായമേറിയതിന്റെയും , ആരോഗ്യപരമായ കരണങ്ങളാകാം , അതിന്റെയും ഒരു വല്ലാത്ത വല്ലായ്ക മമ്മൂക്കയുടെ അഭിനയത്തിൽ വ്യക്തമായും കാണാൻ സാധിച്ചിരുന്നു … കുറെയേറെ സ്ഥലങ്ങളിൽ ഡ്യൂപ്പ് ഉപയോഗിച്ചിരുന്നു ..അതൊരു പ്രശ്നമല്ല … മിക്കവാറും എല്ലാവരും ചെയ്യുന്നത് തന്നെയാണ്…. പക്ഷെ അത് പ്രേക്ഷകരെ കാണിച്ചുകൊണ്ടായിരുന്നില്ല ചെയ്യേണ്ടിയിരുന്നത് എന്നൊരഭിപ്രായക്കാരനാണ് ഞാൻ.

മമ്മൂക്ക തന്നെയാണോ ആ വിന്റജ് ബുള്ളറ്റ് ഓടിച്ചത് എന്ന് സംശയം എനിക്കു മാത്രമായിരുന്നോ .? ഓം ശാന്തി ഓശാന എന്ന സിനിമയിലെ സ്‌പ്ലെണ്ടർ ഓടിക്കുന്ന നസ്രിയയെ ആണ് എനിക്കോർമ്മ വന്നത് .

ഫോറൻസിക് ഡിപ്പാർട്മെന്റിൽ നിന്നും വോളന്ററി റീടൈര്മെന്റ് എടുത്ത ഒരാളെ എസ് ഐ ടി യിലേക്ക് പെട്ടന്നൊരു ദിവസം അങ്ങിനെ എൻട്രി ആകാൻ പറ്റുമോ …?

“ഇനി ടക്സിടോ ടൈം” എന്ന് പറഞ്ഞു കഴിഞ്ഞു ഫുൾ സ്യൂട്ടിൽ ഇക്ക വന്നപ്പോൾ ഇനി കൂട്ടപ്പൊരിയായിരിക്കും എന്ന് കരുതിയപ്പോൾ ദാ കിടക്കുന്നു കഞ്ഞിക്കലം താഴെ…. അങ്ങേര് ഒരു 2 മിനുറ്റിൽ ബ്ലാക്ക് സ്യൂട്ടും ഊരിയിട്ട് പിന്നെയും മൗനിയായി വാചാലനായി കൂടിയാലോചനയിലേക്കു ..

ഫേസൂക്കിൽ നിറയെ അവസാന 30 മിനിറ്റ് മമ്മൂക്കയുടെ അഴിഞ്ഞാട്ടമാണെന്നു പറഞ്ഞപ്പോൾ ഇത്രേം പ്രതീക്ഷിച്ചില്ല .. “ഹാ കണ്ടു തന്നെ അറിയണം കോശി …നിന്റെ ഗതി എന്താകുമെന്ന് “!!!

ബാങ്ക് എ ടി എം ഇന്റെ മുൻപിൽ വച്ചൊരു ജംഗിൾ പൊളിയുണ്ട് മക്കളെ … “സ്റ്റീഫൻ നമ്മൾ വിചാരിച്ച ആളെ അല്ല സർ… ” എന്ന് തുറിച്ച കണ്ണുകളാൽ ഷാജോൺ പറഞ്ഞ ആ ഫേമസ് ഡയലോഗ് നുമ്മ അറിയാണ്ടെ പറഞ്ഞു പോകും .

ഒത്തിരി സ്നേഹത്തോടെ അതിലേറെ ബഹുമാനത്തോടെ മമ്മൂക്കയോട് പറയാൻ മലയാള സിനിമയുടെ ഒരു എളിയ ആരാധകൻ എന്ന നിലയിൽ പറയാൻ ആഗ്രഹിക്കുന്നത്… ഇക്ക പുതിയ ആളുകൾക്ക് അവസരം കൊടുക്കുന്നതിൽ ഏറ്റവും സന്തോഷമുള്ള ഒരു പ്രേക്ഷകനാണ് ഞാൻ… ഞങ്ങടെ ഇക്കയെ കണ്ടോടാ എന്ന് നെഞ്ചിൽ കൈ വച്ച് പറയാൻ ഞങ്ങ മലയാളികൾക്ക് ഇക്ക മാത്രേ ഉള്ളൂ … അതിനാൽ പുതിയ തലമുറകൾക്കു അങ്ങ് അവസരം ഇനിയും കൊടുക്കണം … പക്ഷെ ഇക്ക അഭിനയിക്കുന്നുണ്ടെങ്കിൽ അത് ഇപ്പോഴത്തെ സാഹചര്യത്തിൽ ഇക്കയ്ക് ചേരുന്ന റോളുകൾ ചെയ്യാൻ ശ്രമിക്കണം …അല്ലെങ്കിൽ ഇക്കയുടെ ഇന്നത്തെ സാഹചര്യത്തിൽ ഇക്കയുടെ മുഴുവൻ സാധ്യതകളും ഉപയോഗപ്പെടുത്തുന്ന സംവിധായകരെ കൊണ്ട് സിനിമ ചെയ്യിപ്പിക്കുക ..

ഈ കുറിപ്പ് മമ്മൂക്ക കാണണം എന്ന് കരുതി തന്നെയാണ് എഴുതുന്നത് … അങ്ങ് അങ്ങയുടെ ആ സ്വാഗുള്ള ആ നടത്തം നടക്കാൻ പോലും ഈ സിനിമയിൽ ബുദ്ധിമുട്ടുന്ന പോലെ പല സീനുകളിലും തോന്നിച്ചു … അങ്ങയെ പോലുള്ള ലെജൻഡ്‌സിന്റെ കാലഘട്ടത്തിൽ ജീവിക്കാൻ സാധിച്ചു എന്നുള്ളത് തന്നെയാണ് ഞങ്ങളുടെയൊക്കെ അഭിമാനവും സന്തോഷവും !!

സിനിമയിൽ കണ്ട മറ്റു ചില നല്ല കാര്യങ്ങൾ .. (കുറച്ചു മുകളിൽ കുറിച്ചിട്ടുണ്ട്) … നല്ല ഒരു വോൾവോ ബസ് … പിന്നെ വസ്ത്രാലങ്കാരം … കുറെ കഷ്ടപ്പെട്ട ഒരു ഡിപ്പാർട്മെന്റ് ആയിരിക്കും അത്… ഹാലോവീൻ മേക്കപ്പ് കിടുവായിരുന്നു… കന്യാസ്ത്രി പ്രേതം കിടുവായിരുന്നു. വെറ്റിലയും ചുണ്ണാമ്പും കിട്ടിയോ
ആവോ…പിന്നെ കുറെ മൊബൈൽ ഗെയിംസിന്റെ പേരും !!

എന്റെ ഗൗതം വാസുദേവ മേന്നെ .. നിങ്ങ സിനിമ സംവിധാനം ചെയ്‌താൽ മതി… മങ്കാത്തയും വിണ്ണൈ താണ്ടി വരുവായ പോലെയും കാക്ക കാക്ക പോലുള്ളതും ആയ കിടു ഫിലിംസ് ഞങൾ ഇനിയും പ്രതീക്ഷിക്കുന്നുണ്ട് …

അപ്പൊ എങ്ങിനെയാ മേന്നെ .. ഒരു സുലൈമാനിയും കിടിലൻ ഒരു വടയും ( ഇത് ഇപ്പൊ എവിടുന്നാ വന്നത് എന്ന് എത്ര ആലോചിട്ടും പിടി കിട്ടിയില്ല ) എടുക്കട്ടേ …!!

VV !

Related Posts

Leave a Reply

Your email address will not be published. Required fields are marked *