എമ്പുരാന്റെ അലർച്ചയിൽ കേൾക്കാതെ പോയ കാളിയുടെ അട്ടഹാസം : വീര ധീര ശൂരൻ പാർട്ട് 2

ഒരു രാത്രിയിൽ നടക്കുന്ന ഒരു കഥാ പശ്ചാത്തലം .. സിനിമയുടെ ആദ്യ ഭാഗങ്ങളിൽ കഥയിലെ നല്ലവർ ആര് … നെഗറ്റീവ് ഷെയ്ഡ്‌ ആർക്കാണ് എന്ന് മനസിലാകത്തവ്വണ്ണം മുൻപോട്ടു പോകുന്ന തിരക്കഥ .. സിനിമയിലെ നല്ല കഥാപാത്രത്തിന്റെ അവതരണം പോലും സർവ്വ സാധാരണം … നായകൻ തന്നെ ആണോ എന്നുപോലും സംശയിക്കത്തക്ക രീതിയിൽ ഉള്ള ഒരു അസാധാരണ സ്ക്രീൻ പ്രെസെൻസ് ..കഥയിലുടനീളം വ്യാപിച്ചു കിടക്കുന്ന ഒരു പോലീസ് ഓഫീസർ …! അനവധി സസ്പെൻസ് എലെമെന്റ്സ് നിറച്ചു വച്ച് കൊണ്ട് ഒരു സിനിമയുടെ രണ്ടാം ഭാഗം ആദ്യം അവതരിപ്പിച്ചുകൊണ്ടുള്ള കഥാകൃത്തിന്റെ ഒരത്ഭുത സൃഷ്ടി !!

വിജയ് സേതുപതിയുടെ സേതുപതിയും കാർത്തിയുടെ ചിത്തയും സംവിധാനം ചെയ്ത എസ് യൂ അരുൺകുമാറിന്റെ കഥയിലും സംവിധാനത്തിലും ഉരുത്തിരിഞ്ഞ ഒരു തമിഴ് ബ്ലോക്കബ്സ്റ്റർ ആകേണ്ട സിനിമ … വീര ധീര ശൂരൻ !!!കഥ പുരോഗമിക്കുമ്പോൾ ഒരു സാധാരണ സിനിമയിലെ നായകനും വില്ലനും തമ്മിലുള്ള യുദ്ധം എന്നതിനേക്കാൾ സിനിമയിലെ കഥാപാത്രങ്ങൾക്കുള്ളിലെ മാനസിക സംഘർഷം ഒരു പരിധി വരെ അഭ്രപാളിയിലേക്കെത്തിക്കാൻ അരുണ്കുമാറിനും കൂട്ടർക്കും കഴിഞ്ഞു എന്നുതന്നെയാണ് കരുതേണ്ടത് .

ചിയാൻ വിക്രം കുറെകാലത്തെ പിരീഡ് ഡ്രാമകൾ പോലെയുള്ള സിനിമകൾക്കു വിരാമമിട്ടുകൊണ്ട് നല്ല പോലെ പെർഫോം ചെയ്ത ഒരു സിനിമ കൂടിയാണ് വീര ധീര ശൂരൻ !!മലയാളത്തിലെ ഹാസ്യ കഥാപാത്രങ്ങളിൽ നിന്നും കുറെയേറെ കേറെക്റ്റർ കഥാപാത്രങ്ങൾ ചെയ്തു പ്രേക്ഷക ശ്രദ്ധ ആകർഷിച്ച മ്മ്‌ടെ സ്വന്തം സുരാജ്‌ വെഞ്ഞാറമൂടും വീര ധീര ശൂരനിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട് എന്നതും മലയാളിക്കഭിമാനിക്കാനുള്ള ഒന്നാണ് . ഒരു മലയാള നടൻ തമിഴ് സിനിമയിൽ പ്രധാന വേഷത്തിൽ എത്തുന്നത് ആദ്യമായല്ല …

എന്നാൽ തമിഴിലെ സൂപ്പർ സ്റ്റാർ ചിയാൻ വിക്രമിനോടൊപ്പം അത്രമേൽ പ്രാധാന്യത്തോടെ ഒരു കഥാപാത്രമായി സ്‌ക്രീനിൽ നിറഞ്ഞാടുക … അത് ഇതിനു മുമ്പ് സാധിച്ചെടുത്തത് മ്മ്‌ടെ സ്വന്തം കലാഭവൻ മണി ചേട്ടൻ ആണ്. തമിഴ് സിനിമ മലയാളിക്ക് എന്നെന്നും ഒരാഘോഷം തന്നെയാണ് … മലയാളത്തിന്റെ എക്കാലത്തെയും റെക്കോർഡുകൾ പിഴുതെറിഞ്ഞ മോഹൻലാൽ സ്റ്റാറെർ , പ്രിത്വിരാജിന്റെ സംവിധാനത്തിൽ പിറന്ന എമ്പുരാനെന്ന വൻ സിനിമയുടെ റിലീസിന്റെ അന്നുതന്നെ ഇറങ്ങിയതിനാൽ വലിയ ജനശ്രദ്ധ കിട്ടാതെ പോയ ഒരു സിനിമ കൂടിയാണ് വീര ധീര ശൂരൻ പാർട്ട് 2 .

വീര ധീര ശൂരൻ എന്ന സിനിമയുടെ ഒന്നാം ഭാഗം വന്നാൽ മാത്രമേ കഥാപാത്രങ്ങൾക്കുള്ളിലെ കഥാപാത്രങ്ങളുടെ ചുരുളകൾ അഴിയുകയുള്ളൂ എന്നതും അതിനാൽ തന്നെ ഒന്നാം ഭാഗത്തിനായുള്ള മുഴുവൻ സാധ്യത ബാക്കി വച്ച് കൊണ്ട് തന്നെയാണ് എസ് യു അരുൺകുമാർ വീര ധീര ശൂരൻ പാർട്ട് 2 അവസാനിപ്പിച്ചിരിക്കുന്നത് .

അവരവരുടെ ഭാഗങ്ങൾ എല്ലാ കഥാപാത്രങ്ങളും വ്യക്‌തയോടെ അവതരിപ്പിക്കുക വഴി ആകാംഷയുടെ മുൾമുന സിനിമയിലുടനീളം നമുക്കു കാണാൻ സാധിക്കും … സാധാരണക്കാരനിൽ സാധാരണക്കാരനായി ഉള്ള ഒരു കഥാപാത്രം അവതരിപ്പിക്കുകയും എന്നാൽ ചില ഭാഗങ്ങളിൽ തന്റെ തനിസ്വരൂപം പ്രേക്ഷകർക്ക് കാണത്തക്ക വിധം പ്രതിഫലിപ്പിക്കുകയും എന്നാൽ മുഴുവനായും ആർക്കും പിടികൊടുക്കാതെ മുന്നേറുകയും ചെയ്യുന്ന ഒരു കഥാപാത്രമായി സിനിമയിൽ ഉടനീളം കാളിയായി എത്തുന്ന ചിയാൻ വിക്രം … പോലീസ് സ്റ്റേഷൻ സീനിൽ ഇരട്ടക്കുഴൽ തോക്കിന്റെ പ്രയോഗവും നടുറോഡിൽ പോലീസ് വണ്ടിക്കഭിമുഖമായി നിലകൊള്ളുന്ന സീനും മാത്രം മതി വിക്രം എന്ന നടന്റെ വീര ധീര ശൂരനിലെ റേഞ്ച് മനസിലാക്കാൻ !!!വീര ധീര ശൂരൻ പാർട്ട് 2 !! ഒന്നാം ഭാഗത്തിനായി കാത്തിരിക്കുന്നു !!

Related Posts

Leave a Reply

Your email address will not be published. Required fields are marked *