കൂട്ടുക്കാരെ … വരുന്നുണ്ട് മ്മ്‌ടെ ഇക്കയും, നസ്ലെനും പിള്ളാരും കൂടെ മരണമാസ്സ്‌ ബേസിലും !!!

വരുന്നുണ്ടെടാ …മ്മ്‌ടെ ഫുൾ ടീമ്സ് വരുന്നുണ്ട് ട്ടാ …. ഇത്തവണ ബോക്സിങ് ആണ് ഐറ്റം മോനെ …. ആലപ്പുഴ ജിംഖാന !!!

നസ്ലെൻ , ഗണപതി , ലുക്മാൻ സന്ദീപ് പ്രദീപ് , ശിവ ഹരിഹരൻ , ഫ്രാങ്കോ ഫ്രാൻസിസ് , അനഘ രവി , നോയ്‌ല ഫ്രാൻസി പിന്നെ മ്മ്‌ടെ സ്വന്തം റാപ്പർ ബേബി ജീനും !!! ല്ലാരും കൂടെ ഒരു കലക്‌ കലക്കും …!!!

അനുരാഗ കരിക്കിൻ വെള്ളം , ഉണ്ട പിന്നെ തല്ലുമാല എന്നീ പ്രേക്ഷക ശ്രദ്ധ പിടിച്ചു മുന്നേറിയ സിനിമകൾ സംവിധാനം ചെയ്ത മ്മ്‌ടെ വെരി ഓൺ ഖാലിദ് റഹ്മാൻ ആണ് ആലപ്പുഴ ജിംഖാന യുടെയും സംവിധാനം … ഒപ്പം വിഷ്ണു വിജയ് സംഗീതത്തിലൂടെയും ജിംഷി ഖാലിദിന്റെ സിനിമാട്ടോഗ്രഫിയും നിഷാദ് യുസുഫിന്റെ എഡിറ്റിംഗും കൂടെ ആകുമ്പോൾ 2025 ഇലെ മറ്റൊരു ബ്ലോക്കബ്സ്റ്റർനു ആണ് കേരളം കാണാൻ പോവുക .

സ്പോർട്സ് ജോണറിൽ വരുന്ന സിനിമയായതുകൊണ്ടു തന്നെ അത്യാവശ്യം ത്രില്ലിംഗ് ആയ ഒരനുഭവം പ്രതീക്ഷിക്കാവുന്നതാണ് .. കൂടെ നസ്ലെനും പരിവാരങ്ങളും കൂടിയാകുമ്പോൾ ചിരിയുടെ മാലപ്പടക്കം തന്നെ തിയേറ്ററിൽ ഉണ്ടാകും .. പ്രേമലുവിന്റെ അനുഭവം മലയാളികൾക്ക് മറക്കാറായിട്ടില്ലല്ലോ ല്ലേ…?

ഏപ്രിൽ 10 ഒരു കിടു വ്യാഴാഴ്ചയായിരിക്കും … ആലപ്പുഴ ജിംഖാന , മമ്മൂക്കയുടെ ബസൂക്ക , ബേസിലിന്റെ മരണമാസ് എന്നിങ്ങനെ മൂന്നെണ്ണമാണ് ഇറങ്ങുന്നത് …

ഇതിലൂടെയെങ്കിലും എമ്പുരാനെന്ന സിനിമാ ചർച്ചക്ക് ഒരിടവേള കിട്ടുമെന്നാശിച്ചുകൊണ്ടു മൂന്ന് സിനിമകളും പ്രേക്ഷകർ ഏറ്റെടുക്കട്ടെ എന്ന് ആശംസിക്കുന്നു !!

Related Posts

Leave a Reply

Your email address will not be published. Required fields are marked *