വേട്ട , നായാട്ടു , അഞ്ചാം പാതിരാ ,ബോഗെയ്ൻവില്ല തുടങ്ങിയ ട്രൈലെറുകൾക്കു ശേഷം കുഞ്ചാക്കോയുടെ സിനിമ ഇറങ്ങിയിരിക്കുന്നു …. ഓഫീസർ ഓൺ ഡ്യൂട്ടി !!!
റിലീസിന്റെ അന്ന് തന്നെ കണ്ടു …. അന്തം വിട്ടു കുന്തം വിഴുങ്ങിയ പോലെ ഇരുന്നാണ് എൻട്രി സീൻ മുതലങ്ങോട്ടു സിനിമ കണ്ടിരുന്നത് … ചാക്കോച്ചാ … ഇതെന്താണ് നിങ്ങ ഈ കാണിച്ചു വച്ചിരിക്കുന്നത് ….അമ്മാതിരി പ്രകടനം … കണ്ട അന്ന് തന്നെ എഴുതണം എന്ന് വിചാരിച്ചു … പിന്നെ കാണാത്തവർക്ക് സ്പോയ്ലർ ആകേണ്ട എന്ന് കരുതി അടങ്ങിയിരിക്കുകയായിരുന്നു … ഇനിയും കാത്തിരിക്കാൻ വയ്യാത്തോണ്ട് കുത്തികുറികുന്നു !
ഷാഹി കബീറിന്റെ രചനയും ജിത്തു അഷ്‌റഫിന്റെ സംവിധാനവും ജേക്സ് ബിജോയുടെ മ്യൂസിക്കും പിന്നെ മ്മ്‌ടെ സ്വന്തം ചാക്കോച്ചന്റെ കിടു പരിപാടിയും എല്ലാം.കൂടി ഒരടിപൊളി പടം !
പറയാതിരിക്കാൻ വയ്യ … മലയാളത്തിലേക്ക് ഒട്ടും കരുണയില്ലാത്ത മറ്റൊരു വില്ലനും കൂടി … വൈശാഖ് നായർ !! Bro.. you’ve just awesome and clearly fits the bill… More Power to you !!!
ഒരു രണ്ടു പവന്റെ മാല മാറ്റി പണയ സ്ഥാപനം തന്നെ ചതിക്കാൻ ശ്രമിക്കുന്നു എന്ന പരാതിയുമായി വന്ന മധ്യവയസ്‌കനിൽ നിന്നും തുടങ്ങിയ കഥാതന്തു കടന്നു പോകുന്ന വഴിയിലൂടെയെല്ലാം പ്രേക്ഷകനെ കൂടെ കൂട്ടി കൊണ്ട് പോയി വളരെ എൻഗേജിങ് ആക്കി ,നായകനായ പോലീസ് ഓഫീസറിന്റെ ജോലിയിലും, പേർസണൽ ലൈഫിലും ഉണ്ടാകുന്ന എല്ലാ ഇമോഷൻസിനെയും വ്യക്തതയോടെ അവതരിപ്പിക്കാനും ഒട്ടും തന്നെ ലാഗില്ലാതെ എന്നാൽ കഥാപാത്രങ്ങളെ തമ്മിൽ ബന്ധിപ്പിക്കുവാനും അതിലൂടെ ഒരു കൊടൂര ഗാങിനെ എക്സ്പോസ് ചെയ്യിപ്പിക്കാനും വളരെ കൃത്യമായി ഒരവസാനം കണ്ടെത്തുവാനും കാണിച്ച കണിശത … എഴുത്തിലും സംവിധാനത്തിലും .. പത്തിൽ പത്തും കൊടുക്കാൻ ഉള്ള ഒരു ആടാറു ഐറ്റം ! വീണ്ടും പറഞ്ഞെ പറ്റൂ … ഷാഹി കബീർ ,ജിത്തു അഷ്‌റഫ് പിന്നെ ഒരുമിച്ചു നിന്ന എല്ലാ ടെക്‌നീഷ്യന്മാരും ഒപ്പം അഭിനയിച്ച എല്ലാവരും !!
ഓഫീസർ ഓൺ ഡ്യൂട്ടി !!! മീശ പിരിയില്ല ,സ്ലോ മോഷൻസ് ഇല്ല … പഞ്ച് ഡയലോഗില്ല … നൂറു പേരെ ഒറ്റയ്ക്ക് ഇടിച്ചു വീഴ്‌ത്തുന്ന ഹീറോയിസം ഇല്ല … ചുണ്ടിൽ ഇപ്പോഴും എരിയുന്ന സിഗാറില്ല .. സിഗററ്റ് ഇല്ലേയില്ല … ഇതൊന്നും ഇല്ലാത്ത ഒരസാധാരണ പോലീസ് സ്റ്റോറി !