കുരുതി…”കൊല്ലും എന്ന വാക്ക്..കാക്കും എന്ന പ്രതിജ്ഞ”
ഒറ്റ പോസ്റ്ററിൽ സിനിമയിലെ മുഴുവൻ കഥാപാത്രങ്ങൾ മുഴുവനും…. ഒരുപക്ഷെ ആദ്യമായിരിക്കും ..മലയാള സിനിമയിൽ.
കൊല്ലപ്പെട്ടവനും കൊല ചെയ്യാൻ വന്നവരും കൊല്ലാതെ സംരക്ഷിക്കുന്നവരും ഒരേ മതവിശ്വാസത്തെ പ്രതിനിധാനം ചെയ്യുന്ന … എന്നാൽ വ്യത്യസ്തമായ ബോധ്യങ്ങളിൽ ഉറച്ചു നിൽക്കുന്ന ഒരു കൂട്ടം കഥാപാത്രങ്ങൾ …
ഇന്നത്തെ കേരള സമൂഹത്തിന് മുന്നിൽ കണ്ണാടി പോലെ നിൽക്കുന്ന ഒരു സിനിമ! ചിലർക്ക് കൊള്ളും ചിലർക്ക് പൊള്ളും….കാണേണ്ടവർ കാണട്ടെ….കേൾക്കേണ്ടവർ കേൾക്കട്ടെ.
അനേക നാളുകൾക്ക് ശേഷം തിരശീലയിൽ മമ്മൂക്കോയ വന്ന് ഗംഭീര പ്രകടനം! “..ന്റെ വാപ്പ ഖാദറിക്കണ്ടാക്കിയ പൊരാണത്…അവടെ കേറി ഹാറാപറപ്പു കാണിച്ചാൽ ആരായാലും ആ കൂട്ടത്തില്‍ ഒന്നിനേംങ്കിലുംകൊണ്ടെ മൂസ പോകൂ…. ” മാമുക്കോയയുടെ മൂസാഖാദർ …
മകൻ ഉപ്പയോട്…. ” ഞാൻ മയ്യത്തായാൽ ന്റെ മയ്യത്തു ബീവിനേം മോളെയും അടക്കിയോടത്തു കബറടക്കണം ..” ഉപ്പ…” മയ്യത്തായി കഴിഞ്ഞാല്‍ എബടെ കെടന്നു ചീഞ്ഞാൽ അനക്ക് ന്താ ചേതം …”
എത്ര സത്യം…!!!
മുരളി ഗോപി, ഷൈൻ ടോം, റോഷനും നസ്ലീനും മണികണ്ഠനും സ്രിന്റയും ഒക്കെ മികവുറ്റ പ്രകടനം
പരസ്പരം സഹായിച്ചും സ്നേഹിച്ചും കഴിയുന്ന മനുഷ്യർ ഒരു രാത്രി ഞങ്ങളും നിങ്ങളുമായി മാറുന്നു.
ഖദർ ധരിച്ചും ചെങ്കൊടി പിടിച്ചും നടക്കുന്ന മനുഷ്യൻ ഇരുട്ടിൽ തന്റെ മുഖംമൂടി മാറ്റുന്ന കാഴ്ചകൾ… ഒറ്റ രാത്രി കൊണ്ട് ശുദ്ധതയ്ക്കും നിസ്കാര
തഴമ്പിനും വന്ന പ്രാധാന്യം …
ഹിന്ദുവാണെങ്കിലും മുസൽമാനാണെങ്കിലും ഒരേ കൂട്ടരേ പോലെ കഴിഞ്ഞ രണ്ടു കുടുംബങ്ങൾ…. ഒറ്റ രാത്രി…. സകലതും മാറിമറിയുന്ന …കൊല കളം ആകുന്ന സാഹചര്യം…
” ഇനി നമ്മൾ ഒക്കെ പഴയത് പോലെ ആകുമോ” എന്ന ചോദ്യം കാലീന പ്രസക്തിയുള്ളത്
അവസാനം … ബാറ്റൺ പുതിയ തലമുറയ്ക്ക് കൈമാറി അവതരണം അവസാനിപ്പിച്ചു സംവിധായകൻ … അത് ഇന്നിന്റെ സമൂഹത്തിനോട് യാതോചിതം തീരുമാനിക്കാൻ വിട്ടുകൊടുത്തപോലെ തോന്നി …
കുരുതി : പടം കണ്ട് കഴിയുമ്പോൾ നിന്റെ മനസ് മുസ്ലിം വിഭാഗത്തിന്റെ കൂടെ നിൽക്കുന്നെങ്കിൽ നീ മുസ്ലിം തീവ്രവാദി , ഹിന്ദു വിഭാഗത്തിന്റെ കൂടെ നിൽക്കുന്നെങ്കിൽ നീ ഹിന്ദു തീവ്രവാദി ….
എന്താണ് യാഥാർഥ്യം എന്ന് ബോധ്യമായാൽ നീ ഒരു മനുഷ്യൻ…
വലിയൊരു ചോദ്യം അവശേഷിപ്പിച്ചാണ് കുരുതി പൂർത്തിയായത് …. എല്ലാ കഥാപാത്രങ്ങളുടെ കണ്ണുകളിലും ഭയവും ഭീതിയും …. അതുതന്നെയാണ് ഇത്തരക്കാർക്കുള്ള ശിക്ഷയും … ആ ഭയവും പേറി ശിഷ്ടകാലം ഉള്ള ജീവിതം
..
മതമാണോ…ഇതിനെല്ലാം കാരണം …എന്ന ചോദ്യം പ്രസക്തമാണ്….അതിനു മൂസ ഖാദർ പറയുന്ന മറുപടി … മതമല്ല …മറിച്ചു വെറുപ്പാണ് എത്രെ … സഹോദരന് സഹോദരനോട് തോന്നുന്ന വെറുപ്പാണ് ഏറ്റവും വലിയ തിന്മ … ഭൂമിയില്‍ മനുഷ്യന്റെ കഥ തുടങ്ങുന്നത് വിലക്കപ്പെട്ട കനി തിന്നത് മുതലല്ല … കായേൻ പക മൂത്തു സ്വന്തം സഹോദരനെ കൊന്നപ്പോൾ മുതലാണ്…ആ കായേന്റെ ചോരയാണ് മനുഷ്യന്റെ ഞരമ്പിലൂടെ ഒഴുകുന്നത്…ആ ചോരയുടെ നിലവിളി മനുഷ്യന് കേൾക്കാതിരിക്കാൻ ആവില്ല… ചോരക് ചോര…പകയ്ക് പക..പ്രതികാരത്തിന് പ്രതികാരം….
പട്ടിണി കിടന്നാലും കൂര ചോർന്നൊലിച്ചാലും തുറുങ്കില്‍ പോയാലും വേണ്ടില്ല ….മനുഷ്യന് ഓന്റെ ശത്രു തീർന്നു കിട്ടിയാൽ മതി….അതാണ് വെറുപ്പ്…
അക്ഷരങ്ങൾ പറഞ്ഞുകൊടുത്തില്ലെങ്കിലും മക്കൾക്കു ആരെയാണ് വെറുക്കേണ്ടത് എന്ന് പറഞ്ഞു കൊടുക്കുന്ന തലമുറ … മനുഷ്യൻ മരിച്ചാലും ഓന്റെ ഉള്ളില്‍ വെറുപ്പു മായാതെ കിടക്കും …തലമുറകളോളം….
കുരുതി ..ഇവിടെയാണ് പറഞ്ഞു നിർത്തുന്നത്…#Kuruthi #PrithvirajSukumaran #RoshanMathew #Mamukoya #MuraliGopy #AmazonPrime #malayalamcinema