ഡ്വെയ്ൻ ജോൺസൻ പ്രധാന കഥാപാത്രമായി വന്ന ഒരു ഫാന്റസി ത്രില്ലെർ ഹോളിവുഡ് മൂവി റെഡ് വൺ .
മിസ്റ്റിക്കൽ ഫാന്റസി കഥാപാത്രമായ സാന്റാക്ലോസിനെ തട്ടിക്കൊണ്ടു പോയി അദ്ദേഹത്തിന്റെ ശക്തി ചോർത്തിയെടുത്തു ലോകത്തിലെ തെറ്റുകൾ ചെയ്യുന്ന മുഴുവൻ മനുഷ്യരെയും ഇല്ലായ്മ ചെയ്തു ഒരു പുതിയ നീതിമാന്മാരുടെ ലോകം ശൃഷ്ഠിക്കാൻ നോക്കുന്ന ഒരു യക്ഷി .. അതിനെ തടയുക പിന്നെ സാന്റാക്ലോസിനെ രക്ഷിക്കുക .. അതുവഴി ക്രിസ്റ്മസിനെയും രക്ഷിക്കുക … എന്ന ദൗത്യവുമായി റോക്ക് എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഡ്വെയ്ൻ ജോൺസൻ .
സിനിമ മൊത്തത്തിൽ കണ്ടിരിക്കാൻ കുഴപ്പമില്ല .. കുറെ യൂഷ്വൽ തമാശകൾ .. അതായതു നായകന്റെയും കൂട്ടാളിയുടെയും അമളികളിൽ ഉണ്ടാകുമെന്ന തമാശ … പിന്നെ അമാനുഷികമായ സ്റ്റണ്ട് … കുറെ കൊമ്പും വാലും ഉള്ള കുറെ അതിമാനുഷർ … അവസാനം നായകനും കൂട്ടാളിയും സാന്റാക്ലോസും ഫാമിലിയും ഹാപ്പി … പിന്നെ ഏൻഡ് കാർഡും .
ശുഭം !
ഈ പുതുവർഷത്തിൽ കണ്ട രണ്ടാമത്തെ സിനിമ.
കുട്ടികളുടെ കൂടെ കണ്ടിരിക്കാൻ കൊള്ളാം … ഒരു ഈവെനിംഗ് അല്പം പ്ളസെന്റ് ആയി സ്പെന്റ് ചെയ്യാൻ ഒരു നല്ല ചോയ്സ് .