പ്രശസ്ത സംവിധായകനും എഴുത്തുകാരനും ഒക്കെയായ ശ്രീ കമലിന്റെ അസിസ്റ്റന്റ് ആയി ചലച്ചിത്ര പ്രയാണം ആരംഭിച്ച ഒരു നടൻ ആണ് ഷൈൻ ടോം ചാക്കോ .. അവിടന്നങ്ങോട്ട് സഹനടനായും നായകനായും പ്രതിനായകനായും കാരക്ടർ നടനായും ഒക്കെ മലയാള സിനിമയുടെ വലിയൊരു ഭാഗമാകാൻ ഭാഗ്യം ലഭിച്ച ഒരു നടനും കൂടിയാണ് ഷൈൻ ടോം ചാക്കോ … ഇതിഹാസയും കമ്മട്ടിപ്പാടവും ishq ഉം ഉണ്ടയും കുരുതിയും കുറുപ്പും തല്ലുമാലയും വെയിലും ഭീഷ്മപർവവും (ഇതിലെ ഡാൻസ് സ്റ്റെപ് മലയാളികൾ ഒരിക്കലും മറക്കില്ല ) പടയും എന്നിങ്ങനെ ഷൈൻ അവതരിപ്പിച്ച കഥാപത്രങ്ങളുടെ ഒരു നീണ്ട നിര തന്നെ ഉണ്ട് നമ്മുടെ മുന്നിൽ . ഇത് കൂടാതെ തമിഴിലും തെലുഗുവിലും ഷൈൻ തന്റെ സാനിധ്യം അറിയിച്ചിട്ടുണ്ട് .
തന്റെ അഭിനയമികവിന്റെ ഒന്ന് കൊണ്ട് മാത്രം 2019 ഇലെ SIIMA Best Actor In Negative role ഉം 3rd IIFA Utsavam 2023 ഇലെ തെലുഗുവിലെ നെഗറ്റീവ് റോളിനും അവാർഡ് നേടിയെടുത്ത ഒരു നടനും കൂടിയാണ് ഷൈൻ ടോം ചാക്കോ. അഭിനന്ദനങ്ങളും അവാർഡുകളും കൈ നിറയെ സിനിമയും മാത്രമായിരുന്നില്ല ഷൈനിന്റെ കൂടപ്പിറപ്പു … ഓൺലൈൻ മീഡിയ കൾക്ക് കൊടുക്കുന്ന ഓരോ ഇന്റർവ്യൂവിലും കാണിച്ചു കൂട്ടുന്ന അഭ്യാസപ്രകടനകൾക്കു മിക്കവാറും ഇപ്പോഴും എയറിൽ കേറുന്ന സെലബ്രിറ്റികളിൽ ഒരു നിറ സാനിധ്യം കൂടിയാണ് ഇങ്ങേരു .
ഇത് മാത്രമാണോ …? അല്ലേയല്ല . വിവാദങ്ങളുടെയും പോലീസ് കേസുകളുടെയും കൂടപ്പിറപ്പു കൂടിയാണ് ഇദ്ദേഹം ! വർത്തകളിലൂടെയും ഓൺലൈൻ മീഡിയ യിലൂടെയും സാമൂഹ്യമാധ്യമങ്ങളിലൂടെയും ഒക്കെയാണ് ഇത്തരം വിവാദങ്ങൾ കൂടുതലും സമൂഹം അറിയുന്നത് ..അതിൽ ചിലതൊക്കെ മയക്കുമരുന്നുപയോഗത്തിന്റേതു കൂടിയാകുമ്പോൾ പിന്നെ പറയാനുണ്ടോ …? ഈ കുറിപ്പെഴുതുമോൾ പോലും ഇങ്ങേരു ജയിലിലാണോ ജാമ്യത്തിലാണോ അതോ പുറത്താണോ എന്ന് കൃത്യമായി പറയാൻ പറ്റാത്ത സാഹചര്യവും ഉണ്ട് താനും .
കാര്യം ഏതൊക്കെയാണേലും വിവാദങ്ങൾ എന്തുമായിക്കൊള്ളട്ടെ ..പോലീസ് കേസുകൾ എവിടെയുമെത്തിക്കൊള്ളട്ടെ … ഷൈൻ ടോം ചാക്കോയുടെ സിനിമകൾ തിയേറ്ററുകളിൽ റിലീസ് ആകുന്നുണ്ട് … !
ഷൈൻ ടോം ചാക്കോയുടെ പേരിലുള്ള കേസുകളെ പറ്റി ഇവിടെ ഒന്നും പറയുന്നില്ല . അത് അതിന്റെ വഴിക്കു അന്വേഷണവും അതിന്റെ മറ്റു കാര്യങ്ങളും നിയമത്തിന്റെ വഴിക്കു നടക്കട്ടെ. സിനിമയെ സ്നേഹിക്കുന്ന … സിനിമകൾ ഇഷ്ടപെടുന്ന .. സിനിമയെ പറ്റി സംസാരിക്കാൻ താൽപര്യപ്പെടുന്ന .. അവരുടൊപ്പം മാത്രം ചിന്തിക്കുന്ന ഒരു കൂട്ടം ആൾക്കാരാണ് നമ്മൾ..അതിനാൽ സിനിമയെ പറ്റി നമ്മൾ പറയും …എഴുതും . സിനിമയിൽ അഭിനയിക്കുന്നവരുടെ വ്യക്തിപരമായ വിശേഷങ്ങൾക്കും കാര്യങ്ങൾക്കും നമ്മൾ അഭിപ്രായപെടുകയോ പരാമര്‍ശിക്കുകയോ ചെയ്യാൻ താല്പര്യപെടുന്നുമില്ല.
“നിങ്ങളിൽ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ!’ ഷൈൻ ടോം ചാക്കോ നായകനാകുന്ന ” The Protector ” ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ട് അണിയറപ്രവർത്തകർ.
ഷൈൻ ടോം ചാക്കോ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ‘ദി പ്രൊട്ടക്ടർ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. അമ്പാട്ട് ഫിലിംസിന്റെ ബാനറിൽ റോബിൻസ് മാത്യു നിർമ്മിച്ച് ജി.എം മനു സംവിധാനം നിർവ്വഹിക്കുന്നതാണ് ചിത്രം. ‘നിങ്ങളിൽ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ’ എന്ന ബൈബിള്‍ വാചകം ടാഗ് ലൈനാക്കിയാണ് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. ചുണ്ടിൽ എരിയുന്ന സിഗരറ്റുമായി നിൽക്കുന്ന ഷൈനിന്റെ ചിത്രമാണ് പോസ്റ്ററിലുള്ളത്. സഹ സംവിധായകനായി സിനിമയിലെത്തി, ചെറിയ വേഷങ്ങളില്‍ നിന്നും നായക നടനിലേക്ക് ചുവടു മാറ്റിയ ഷൈൻ ഇതിനകം ഒട്ടേറെ വ്യത്യസ്ത വേഷങ്ങളിൽ സിനിമകളിൽ എത്തിയിട്ടുണ്ട്. ഇക്കുറിയും നായക വേഷത്തിൽ ഞെട്ടിക്കാനാണ് താരത്തിന്റെ വരവ് എന്നാണ് പോസ്റ്റർ നൽകുന്ന സൂചന.
ഫസ്റ്റ് പോസ്റ്റർ മാത്രമാണ് റിലീസ് ചെയ്തിട്ടുള്ളത് . ഷൂട്ടിംഗ് എവിടെ വരെ എത്തി …സിനിമയുടെ റിലീസ് തീയതി എന്നിവ ഇനിയും വെളിപ്പെടുത്തിയിട്ടില്ല .
കാത്തിരുന്നു കാണാം !
VV