എന്റെ ഒരു ചെറിയ സിനിമ ഈ 25 നു ഇറങ്ങുന്നുണ്ട് …എല്ലാവരും പോയി കണ്ടു അനുഗ്രഹിക്കണം … തരുൺ മൂർത്തിയുടെ വാക്കുകൾ.
വലിയ പ്രതീക്ഷകൾ ഒന്നും വേണ്ട ..ഒരു ലാലേട്ടൻ സിനിമ കാണുക എന്ന ലാഘവത്തോടെ തിയേറ്ററിൽ വന്നു കാണുക എന്ന ചിന്ത … എന്നാൽ സിനിമ റിലീസായി ആദ്യ മണിക്കൂറുകൾ മാത്രമേ അത്തരം ചിന്തകൾക്ക് ആയിസുണ്ടായിരുന്നുള്ളൂ .. സാമൂഹ്യ മാധ്യമങ്ങളിലെല്ലാം തന്നെ ലാലേട്ടനും തരുൺ മൂർത്തിയും നിറഞ്ഞാടുന്ന കാഴ്ചയാണ് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത് .
തുടരും ..! വലിയ ശബ്ദകോലാഹലമൊന്നും ഉണ്ടാകാതെ വളരെ സൈലന്റ് ആയി റിലീസ് ആയ ഒരു പക്കാ തരുൺ മൂർത്തി ലാലേട്ടൻ സിനിമ !
ബാംഗ്ലൂരിലെ പി വി ആറിൽ രാത്രി പത്തരയോടെ ആരംഭിച്ച ഷോ .. തിയറ്റർ നിറഞ്ഞു തന്നെയാണ് ആരംഭിച്ചത് … ബുക്ക് മൈ ഷോയിൽ ഞാൻ ബുക്ക് ചെയ്യുമ്പോൾ കാൽ ഭാഗം മാത്രം ബുക്കിംഗ് നടന്ന ഷോ , ഷോ തുടങ്ങുബോൾ നിറ സദസ്സായതും നേരത്തെ പറഞ്ഞ അൽപായുസ്സായ ചിന്തയെ അടിവരയിട്ടു കാണിക്കുന്നു .
തുടരും എന്ന സിനിമയെ മോഹൻലാൽ എന്ന നടന്റെ കുറെ സിനിമകളെ ഓർമിപ്പിച്ചു…. താഴ്വാരം , ഭ്രമരം , ദൃശ്യം , ഒപ്പം അങ്ങിനെ അങ്ങിനെ കുറെയേറെ സിനിമകളിലെ ലാലേട്ടനെ … എന്നാൽ തികച്ചും ഫ്രഷ് ആയി തന്നെ വീണ്ടും കാണാൻ സാധിച്ചു .
ഒറ്റ വാക്കിൽ പറഞ്ഞാൽ തരുണിന്റെ ഉള്ളിലുള്ള ഒരു ലാലേട്ടൻ ഫാൻ ബോയ് അതിന്റെ സർവ്വ ശക്തിയിലും ഊർജ്ജത്തോടും കൂടി അവതരിച്ചു തുടരും എന്ന സിനിമയിലൂടെ !
തുടക്കം അല്പം ഇഴച്ചിലോടും കൂടി ആരംഭിച്ച സിനിമ പകുതിയോടടുക്കുമ്പോൾ വേഗതയിലെത്തുന്നു….പകുതിയിൽ നിന്നും മുന്നോട്ടു പോകുമ്പോൾ എല്ലാം മനസിലാക്കിയിട്ടെന്നപോലെ ..എന്തെല്ലാമോ തീരുമാനിച്ചുറച്ച പോലെ…അതീവ ഗൂഢമായ ഒരു ലക്ഷ്യബോധത്തോടെ ലാലേട്ടനും ഒപ്പം കൂടെയുള്ളവരും അങ്ങ് കത്തിക്കേറുകയാണ് …
ഒറ്റയാൻ എന്നൊക്കെ പറഞ്ഞാൽ എന്താന്ന് തരുൺ വ്യത്യസ്തതയോടെ കാണിച്ചു തന്നു .. ! സിനിമയിൽ എടുത്തു പറയാൻ ഞാൻ ആഗ്രഹിച്ച ഒന്ന് ലാലേട്ടനും ശോഭനയും തമ്മിലുള്ള ഹിറ്റ് കോമ്പോ ..പക്ഷെ എനിക്ക് ബോധിച്ചില്ല … ശെരിക്കും പറഞ്ഞാൽ ശോഭനക്ക് കാര്യമായൊന്നും ചെയ്യാനും കഥയിലില്ല എന്ന് വേണം കരുതാൻ . ആ ഹിറ്റ് കോമ്പോ കൊണ്ടുവന്നു കുറച്ചു കൂടുതൽ ആളെ തിയേറ്ററിൽ കയറ്റാം എന്ന് തരുൺ ചിന്തിച്ചിട്ടുണ്ടെങ്കിൽ കുറ്റം പറയാൻ പറ്റില്ല .
ബിനു പപ്പുവും ഫർഹാൻ ഫാസിലും മണിയൻ പിള്ളയും ഇർഷാദ് അലിയും തോമസ് മാത്യു വും ഒകെ അവരവരുടെ ഭാഗം നന്നായി തന്നെ ചെയ്തു. പക്ഷെ ഞെട്ടിച്ചു കളഞ്ഞത് മ്മ്ടെ ജോർജ് സർ തന്നെ. ലാലേട്ടന്റെ ഒപ്പം നിന്ന് അടിച്ചിട്ട് പോലീസ് വേഷങ്ങൾ മലയാളികൾ അത്ര പെട്ടന്നൊന്നും മറക്കുകയില്ല … ഡി വൈ എസ് പി ശങ്കരനാരായണൻ , എസ് ഐ കുറ്റിക്കാടൻ കോൺസ്റ്റബിൾ സഹദേവൻ അങ്ങിനെ കുറെയേറെ കഥാപാത്രങ്ങൾ ഉണ്ട് ആ ഗണത്തിൽ പെടുത്താൻ … അതിലേക്കു ഒരു ഉശിരൻ പോലീസ് വേഷം കൂടി … സി ഐ ജോർജ് സർ !! പ്രകാശ് വർമ്മ അവതരിപ്പിച്ച ജോർജ് സാറാണ് യഥാർത്ഥത്തിൽ തുടരും എന്ന ലാലേട്ടൻ സിനിമയെ കൊണ്ട് പോയത് .
സിനിമ ഏറെക്കുറെ അവസാനത്തിലേക്കു പുരോഗമിക്കുമ്പോൾ ഈ ജോർജ് സാറിനെ ഒന്ന് പൊട്ടിക്കാൻ കൈ തരിക്കാത്ത ഒറ്റ പ്രേക്ഷകനും ഉണ്ടാവില്ല എന്ന് തന്നെ പറയേണ്ടി വരും … അത്രയ്ക്ക് ഭീകരമായി തന്നെ ജോർജ് സാർ അര്മാദിച്ചിട്ടുണ്ട് .. എൻ എഫ് വര്ഗീസ് എന്ന അതുല്യ നടൻ മലയാളത്തിനെയും മലയാള സിനിമയെയും വിട്ടുപിരിഞ്ഞു .. അങ്ങേരുടെ ആ അഭിനയപാടവത്തിന്റെ കൂടെ ചേർക്കാവുന്ന മാതിരി പെർഫോമൻസ് എന്ന് വേണമെങ്കിൽ പ്രകാശ് വർമയെ വിശേഷിപ്പിക്കാം … അത്രക്കുണ്ട് ഡെപ്തും ഗംഭീരതയും ..! കുറച്ചു കാലം ഇങ്ങേരു തകർക്കും .
കണ്ടുപിടിച്ചു കൊണ്ടുവന്നു ആടിത്തിമിർക്കുവാൻ അഴിച്ചുവിട്ടതിനു തരുൺ .. നന്ദി !!
റാന്നിയും പത്തനംതിട്ടയും കൊല്ലിമലകളെ ഓർമിപ്പിക്കുന്ന ചുരങ്ങളും കാടുകളും അങ്ങിനെ വളരെ ഭംഗിയായ ഒരു ദൃശ്യവിരുന്നു തന്നെയാണ് തരുൺ മൂർത്തിയുടെ തുടരും … !
എമ്പുരാനെന്ന സിനിമയെ മറികടക്കുമോ എന്ന് ചോദിച്ചാൽ….എന്തിനു മറികടക്കണം എന്ന മറുചോദ്യമാണ് മുന്നിൽ. രണ്ടും രണ്ടു വ്യത്യസ്തമായ പ്രമേയങ്ങൾ …രണ്ടു വിപരീത ദിശയിലുള്ള ലാലേട്ടൻ കഥാപാത്രങ്ങൾ … രണ്ടും മോഹൻലാൽ എന്ന നടനവിസ്മയത്തിന്റെ കൈകളിൽ ഭദ്രം … രണ്ടിന്റെയും സംവിധായകർ മോഹൻലാൽ എന്ന അത്ഭുതത്തെ വ്യക്തമായും ഉപയോഗിച്ച സിനിമകൾ !
അതുകൊണ്ടു തന്നെ ഈ വെകേഷന് പ്രേക്ഷകർക്ക് ലാലേട്ടൻ വക ഇരട്ടിമധുരം !!
VV
സത്യം ജോർജ്ജ് സാർ NF വർഗീസിന്റെ ഒരു കുറവ് നികത്തിയേക്കും, ശാന്തൻ എന്നാൽ ക്രൗര്യം ഉള്ളിൽ ഉള്ള പത്രത്തിലെ വിശ്വനാഥനെപോലെ നമുക്ക് ഇപ്പൊ ജോർജ്ജ് സാറും ഉണ്ട്. ചിലയിടതൊക്കെ ഡയലോഗ് ഡെലിവറി കൊണ്ട് ബിജു മേനോന്റെ മാനറിസതോടും ചേർന്ന് പോകുന്നു പ്രകാശ് വർമ എന്ന ജോർജ്ജ് സാർ
Thank you Bipin ….yeah , you are right… there’s a significant resemblances towards Biju Menon ‘s mannerism as well for Mr. Prakash Varma’s George Sir in Thudaram
Thanks for the valuable words .