വിഷയ ദാരിദ്ര്യമാണോ ന്റെ പൃഥ്വിരാജെ …
എന്നാലും ഇവിടുന്നു കുറെ സില്മാകളികൾ അങ്ങ് ബോളിവുഡിൽ കൊണ്ടുപോയി പൊളപ്പനായി എടുത്തിട്ടുള്ളത് കൊണ്ട് അവിടുന്നൊരെണ്ണത്തിനെ ഇങ്ങോട്ടിറക്കുമതി ചെയ്യുമ്പോൾ … അത് മ്മ്ടെ രാജൂട്ടനാകുമ്പോൾ ….ഒരു പ്രതീക്ഷയൊക്കെ ഉണ്ടായിരുന്നു ….
ആയുഷ്മാനും തബുവും രാധിക ആപ്തെയും നല്ല കിടിലോൽസ്കിയായി പൊളിച്ചഭിനയിച്ച അന്ധ ദുൻ എന്ന സിനിമയെ ഇതുപോലെ കളിയാകേണ്ടതായിരുന്നു എന്ന് തീരുമാനിച്ചുറപ്പിച്ച പോലെയുള്ള അഭിനയവും കാസ്റ്റിംഗും … കഷ്ടം ..
അന്ധനായി ഒക്കെ അഭിനയിക്കുമ്പോൾ മിനിമം മ്മ്ടെ കലാഭവൻ മണിച്ചേട്ടന്റെ എങ്കിലും ഒരു സിനിമ കണ്ടു പഠിച്ചിരിക്കണം എന്നതാണ് എന്റെ ഒരിത് … എന്തോന്നടെ ഇത് …
ഭ്രമം കണ്ടു വിജ്രംഭിച്ചു പോയ ഞാൻ… വാലറ്റം : സിനിമ തുടങ്ങുന്നതിനു മുമ്പ് കാണിക്കുന്ന എഴുത്തുകുത്തിൽ കണ്ടത്.. ” എപ്പോ വിളിച്ചാലും സഹായത്തിനു ഓടിയെത്തുന്ന ഷൈൻ ടോം ചാക്കോയ്ക്ക് നന്ദി ” ..
ഇനി ബിജിഎം മീശമാധവനിലെ പോലീസ് സ്റ്റേഷൻ സീൻ … മാധവൻ : വളരെ നന്ദിയുണ്ട് സാറേ ..അഡ്വക്കേറ്റ് മുകുന്ദനുണ്ണി : നന്ദി മാത്രമേ ഉള്ളു ല്ലേ … ഷൈൻ ടോം ചാക്കോയോട് ഒരു ചോദ്യം … വെടി വെക്കാൻ പോയിട്ട് കാശ് വല്ലതും കിട്ടിയോ … എന്തെരോ എന്തോ…
നബി… ഈ സിനിമയിൽ ഇവരൊക്കെ ആയിരുന്നു അഭിനയിച്ചത് എങ്കിൽ എന്ന് തോനുന്നു … റോഷൻ മാത്യു (ആയുഷ്മാൻ ), ലെന (തബു) , ദർശന രാജേന്ദ്രൻ ( .രാധിക ആപ്തെ ) ..പിന്നെ മ്മ്ടെ ഇന്ദ്രജിത് പോലീസ് വേഷത്തിലും .. പടം ഒന്നൂടെ ഉഷാറായേനെ …