നിഷ്കളങ്കമായ ചിരി…എന്നാൽ ഇടി തുടങ്ങിയാൽ തനി ക്വിന്റൽ, വില്ലന്മാർ ഒക്കെ വേറെ ലെവൽ : കൊണ്ടൽ

2017 മുതലിങ്ങോട്ട് ഏകദേശം പന്ത്രണ്ടോളം സിനിമ ചെയ്ത ഒരു കലാകാരൻ ആണ് ആന്റണി വര്ഗീസ് എന്ന പെപെ …അങ്കമാലി ഡയറീസ് ഇൽ തുടങ്ങി ഇങ്ങു കൊണ്ടൽ വരെ എത്തി നില്കുന്നു അത് …

ഇങ്ങേരെ പറ്റി ഓർക്കുമ്പോൾ അങ്കമാലി ഡയറീസ് ഇലെ വിൻസെന്റ് പെപ്പെയും , ജെല്ലിക്കെട്ടിലെ ആന്റണി യും അജഗജാന്തരത്തിലെ ലാലിയും ചാവേറിലെ കിരണും ആർ ഡി എക്സിലെ ഡോണിയും പിന്നെ ഇപ്പൊ കൊണ്ടലിലെ മനുവേലും … ഇതൊക്കെയാണ് പെട്ടന്നു മെമ്മോറിയിൽ വരിക .. സൂപ്പർ ശരണ്യയിലെ കാമിയോ റോൾ സുമേഷേട്ടനും പൊളി.

ഇതിൽ ഒറ്റക് ഒരു സിനിമയെ പിടിച്ചു കയറ്റാൻ നോക്കിയ സിനിമ ചിലപ്പോൾ കൊണ്ടൽ മാത്രമായിരിക്കാം എന്ന് തോനുന്നു … അതുകൊണ്ടു തന്നെ കൊണ്ടൽ അത്രക്കങ്ങു പൊന്തിയില്ല … എന്നാണ് എന്റെ ഒരിത് …

പെപ്പയെ ഇഷ്ടമാണ്…അങ്ങേരുടെ സ്വാഗ്ഗിങ് ഇപ്പൊ മലയാളത്തിലെ ഒരു നടനും ഇല്ല… നിഷ്കളങ്കമായ ചിരി…എന്നാൽ ഇടി തുടങ്ങിയാൽ തനി ക്വിന്റൽ … എന്നാലും കൊണ്ടൽ കുറച്ചു നിരാശപ്പെടുത്തി … ഒരു കൂട്ടുകാരൻ കൂടി ആ ബോട്ടിൽ ഉണ്ടായിരുനെൽ സിനിമ വേറെ ലെവൽ ആയേനെ…ഇടക്ക് വന്നു കേറിയ ലാഗ് ഒഴിവാക്കാമായിരുന്നു… കുറച്ചു കൂടി എൻഗേജിങ് ആയേനെ ..

വില്ലന്മാർ ഒക്കെ വേറെ ലെവൽ…നന്ദു ഒക്കെ ചുമ്മാ തീ … ഷബീർ കളരിക്കലും കൂട്ടരും കൂട്ട ഇടിക് ഒന്നിനൊന്നു മികച്ചു നിന്നു ..

സിനിമയുടെ മുക്കാലും ഷൂട്ടിംഗ് ബോട്ട് ഇൽ ആണ്… കടലിൽ ആണ്… അതുകൊണ്ടു തന്നെ കാണികളെ പിടിച്ചിരുത്തി … സ്രാവിനെ പിടിക്കുന്ന സീനൊക്കെ ടെക്‌നിക്കലി മികച്ചു നിന്നു … ആക്ഷൻ സെൻസ് അടിപൊളി… പക്ഷെ എവിടെയൊക്കെയോ ഒരു വിടവ്…ഒരു ഗാപ്… വെറുതെ ലാഗ് … ഒരല്പം കൂടി തിരക്കഥയിൽ ശ്രദ്ധിച്ചിരുന്നെങ്കിൽ … ഒരു കൂട്ടുകാരന്റെ റോളിൽ ഒരു ആക്ടറെ പേപ്പേക്ക് കൂടെയുണ്ടായിരുനെങ്കിൽ … എന്ന് ആശിച്ചു പോയി…സിനിമ കഴിഞ്ഞപ്പോൾ…!!!

രാജ് ബി ഷെട്ടി തന്റെ വേഷം നന്നായി ചെയ്തു … അങ്ങേരെ കൊണ്ട് ആവുന്ന പോലെയൊക്കെ … പക്ഷെ അവിടെയും ചെറിയ ലാഗ് വന്നപ്പോൾ മലയാളത്തിൽ അത്തരം വേഷം ചെയ്യാം പറ്റുന്ന ആരും ഇല്ലായിരുന്നോ എന്ന ചോദ്യം ബാക്കി നിന്നു .

കണ്ടിരിക്കാം … ഭയങ്കര ഗംഭീര സിനിമ എന്ന് പറയാൻ ഇല്ല.

ആക്ഷൻ ഹീറോ ആന്റണി വര്ഗീസ് പെപെ !! ടൈറ്റിൽ കാർഡ് പൊളിച്ചു …!!!

Related Posts

Leave a Reply

Your email address will not be published. Required fields are marked *