പുലി പല്ലും പുലിനഖവും ആനക്കൊമ്പും മോഷണം പോയ കാട്ടുവാസികളും അവ ഉടുത്തൊരുങ്ങി നടക്കുന്ന നാട്ടുവാസികളും !!

പൊതുവെ സമാധാനാന്തരീക്ഷത്തിൽ കഴിഞ്ഞു പോവുകയായിരുന്നു കാടും കാട്ടിലെ മൃഗങ്ങളും … പ്രകൃതിയുടെ എക്കോസിസ്റ്റം അനുസരിച്ചു അവ തങ്ങളുടെ വിശപ്പടക്കിയും വിശപ്പിനു ഇരയായും വല്യ ബുദ്ധിമുട്ടൊന്നും കൂടാതെ മുന്നോട്ടുള്ള ജീവിതമെന്ന പ്രയാണം …

വലിയ മൃഗമായാലും ചെറിയ മൃഗമായാലും എല്ലാത്തിനും ഒരുപോലെ ജീവിക്കാനൊരിടം .. അതായിരുന്നു കാട് !

തങ്ങളാണ് എന്നതിൽ കൂടുതൽ എന്ന് കുരങ്ങന്മാരും എന്നാൽ കൂടുതൽ ഞങ്ങൾ ആണ് എന്ന് മാന്കൂട്ടവും , ഇവരൊന്നും അല്ല.. എണ്ണത്തിൽ കൂടുതലും കൗശലക്കാരും ഞങ്ങൾ ആണെന്നും കുറുക്കന്മാരും ചെന്നായ്കളും ഒക്കെ താന്താങ്ങളുടെ വംശം കണക്കിലെടുത്തു കാട് ഞങ്ങളുടേതാണെന്നും മറ്റുള്ളവർ ഭൂരിഭാഗത്തിന്റെ കീഴിൽ ആണെന്നും ഒക്കെയുള്ള പരാമർശങ്ങളും ഗീർവാണങ്ങളും ഒക്കെ അങ്ങിങ്ങായി സ്ഥിരം എന്നപോലെ നടക്കുന്നതും ഉണ്ടായിരുന്നു.

എന്നാൽ കാടിനൊരു നിയമമുണ്ടല്ലോ … അതുപ്രകാരം കൂടുതൽ ശക്തർ ആരാണെന്ന തീരുമാനത്തിൽ സിംഹം ആയിരുന്നു മിക്കപ്പോഴും ഭരണം ഏറ്റെടുത്തു നടത്തികൊണ്ട് ഇരുന്നത് . വലുപ്പത്തിൽ കേമനായ ആനയാകട്ടെ ..ഇതൊന്നും ഞങ്ങളെ ബാധിക്കുന്ന കാര്യമേയല്ല എന്ന രീതിയിൽ തന്റെ കാര്യം നോക്കി തെക്കുവടക്കു നടക്കുക..വല്ല പട്ടയോ ഇലയോ തിന്നു ജീവിച്ചു പൊന്നു .

വേഗത്തിൽ കാര്യകാരനായ ചീറ്റപ്പുലി .. എന്നെക്കാൾ വേഗത്തിൽ ആരുണ്ട് ഓടാൻ എന്നവണ്ണം എപ്പോഴും ഓടിക്കൊണ്ടിരുന്നു. ഇത്തരത്തിൽ മയിലും തന്റെ ഭംഗിയെച്ചൊല്ലിയും കടുവ തന്റെ ഗംഭീരതയെ ചൊല്ലിയും ജിറാഫ് തന്റെ ഉയരത്തെ ചൊല്ലിയും കുതിര തന്റെ ഗ്ളാമറിനെ ചൊല്ലിയും അങ്ങിങ്ങായി തർക്കങ്ങൾ സാധാരണ ആയിരുന്നെങ്കിലും പൊതുവെ കാട് ശാന്തവും സമാധാനവും ഉള്ളതായിരുന്നു .

അങ്ങിനെയിരിക്കെ … കാട്ടിൽ ഒരു പ്രശ്നം .. പ്രശ്നം ഗൗരവമുള്ളതായിരിക്കെ , മൃഗങ്ങൾ എല്ലാം കൂടി സിംഹരാജാവിന്റെ പക്കൽ പരാതിയും ആയി എത്തി … ആദ്യം എത്തിയത് …പുലി ആയിരുന്നു .. തന്റെ പല്ലു ആരോ മോഷ്ടിച്ചു എന്നാണ് പരാതി ..! അടുത്തതായി വന്നത് മറ്റൊരു പുലിയായിരുന്നു.. അതിന്റെ നഖം കാണാനില്ല എത്രെ …! ഗജരാജൻ ആനക്കൊമ്പൻ പറഞ്ഞത് തന്റെ കൂട്ടുകാരന്റെ കൊമ്പു കാണാനില്ല എന്നായിരുന്നു എങ്കിൽ സർപ്പം വന്നത് നാഗമാണിക്യം നഷ്ടപ്പെട്ട് എന്നായിരുന്നു … ഇങ്ങനെ ഓരോരോ മൃഗങ്ങൾ തങ്ങളുടെ ശരീരഭാഗങ്ങൾ മോഷണം പോയി എന്ന് പറഞ്ഞു കൊണ്ടിരുന്നപ്പോൾ കൂട്ടത്തിൽ ഉണ്ടായിരുന്ന സിംഹന്റെ സഹധർമിണി പറഞ്ഞത്..ആരെയും ഞെട്ടിക്കുന്നതായിരുന്നു… ” രാജൻ …അങ്ങയുടെ പ്രജകളിൽ കുറെയേറെ പേരെ കാണാനില്ല ”

കാട്ടിൽ മൊത്തത്തിൽ അശ്ശാന്തി പരന്നു … മൃഗങ്ങൾ ആശങ്കാകുലരായി … എങ്ങും പരിഭ്രാന്തി … അവർ അങ്ങോട്ടും ഇങ്ങോട്ടും പഴിചാരലിന് മുതിരുന്നു… ഒടുക്കം അവർ ഒന്നടങ്കം പറഞ്ഞു …കാടിന്റെ ശാന്തിയും സമാധാനവും ക്രമസമാധാനവും തറന്നതിനാൽ മുഖ്യമന്ത്രി … അയ്യോ … സോറി .. കാടിന്റെ കഥ പെട്ടന്നു നാട്ടിലെ കഥയായി …. സിംഹരാജൻ രാജസ്ഥാനത്തു നിന്നും സ്ഥാനം ഒഴിയുക …!

അതല്ലാതെ വേറെ എന്ത് പറയാനാ അല്ലെ ..? മൃഗങ്ങളുടെ ശരീരഭാഗങ്ങൾ കാണാതാവുക ..അല്ലെങ്കിൽ മൃഗങ്ങളെ തന്നെ കാണാതാവുക എന്ന പ്രശ്നത്തിന് ഒരു പരിഹാരം …സമഗ്രമായ ഒരന്വേഷണം .. ഇപ്പറഞ്ഞ പുലി പല്ലും പുലി നഖവും ആനക്കൊമ്പും ഒക്കെ എവിടെയൊക്കെയാണ് ആരുടെയൊക്കെ കഴുത്തിൽ ആണ്.. ഏതൊക്കെ ചുവരിലാണ് എന്ന കാര്യത്തിൽ ഒരു തീരുമാനം ..ഏഹേ .. അതൊന്നും ചോദിക്കരുത് .. അന്വേഷിക്കരുത് …

മുഖ്യമന്ത്രി രാജി വക്കുക .. ! അയ്യോ ..ദേ പിന്നെയും നാട്ടിലെത്തി…. സിംഹരാജൻ സ്ഥാനം ഒഴിയുക ..!!

VV

Related Posts

Leave a Reply

Your email address will not be published. Required fields are marked *