മലയാളത്തിൽ സീരിയൽ കില്ലർ കഥാപാത്രങ്ങൾ വരുന്നത് ആദ്യമായല്ല . പക്ഷെ ഇങ്ങനെയും സീരിയൽ കില്ലർ കഥാപാത്രങ്ങളെ ശൃഷ്ഠിക്കാം എന്ന് കാണിച്ചു തന്നത് സിജു സണ്ണിയും ശിവപ്രസാദും രാജേഷ് മാധവനും ബേസിലും ടോവിനോയും കൂടിയാണ് …. 2025 ഇലെ വിഷു ചിത്രം മരണമാസ്സ് എന്ന സിനിമയിലൂടെ !
സൂപ്പർസ്റ്റാറുകൾ പലവിധം …എന്നാൽ ബേസിൽ അതിലുമപ്പുറം എന്ന് വേണം കരുതാൻ ! Angry Young Superstar ! Sad Superstar !! അങ്ങിനെ
പലതും …! മരണമാസിൽ ബേസിലിന്റെ ടൈറ്റിൽ കാർഡ്സ് ആണ് ഇതെല്ലാം …!
കാരണം അതാണ് ഈ ഡാർക്ക് കോമഡി ചിത്രത്തിലൂടെ കഥാകാരനും സംവിധായകനും പറഞ്ഞു വെക്കുന്നത് … എന്തിനാണ് ഒറ്റ ടൈറ്റില്‍ …? ഹീറോ കടന്നു പോകുന്ന എല്ലാ മാനസിക വിഭ്രാന്തികൾക്കും ഓരോ ടൈറ്റിൽ വീതം കൊടുകാം എന്ന് വളരെ സർകാസ്റ്റിക് ആയി പറഞ്ഞു വയ്ക്കുന്ന ഒരു സിനിമ കൂടിയാണ് മരണമാസ് !
ഒരു കാലഘട്ടത്തിൽ മലയാളസിനിമയിലെ മുടിചൂടാ വില്ലന്മാരായിരുന്നു ബാബു ആന്റണിയും സുരേഷ് കൃഷ്ണയും ഒക്കെ … ഇവരുടെ ക്രൂരത നിറഞ്ഞ സീനുകൾ കണ്ടു ഇവന്മാരെ എത്രയും പെട്ടന്ന് നായകൻ കൊല്ലാൻ വേണ്ടി കാത്തിരിക്കുന്ന പ്രേക്ഷക മനസ്സിലേക്ക് ബാബു ആന്റണിയും സുരേഷ് കൃഷ്ണയും വന്‍ കഴിഞ്ഞു … ചിരിയുടെ അമിട്ട് പൊട്ടിക്കാനായി .. അങ്ങിനെ വില്ലത്തരം കാണിച്ചു ജനമനസ്സിൽ കേറിക്കൂടിയ ഇവന്മാരെ നല്ല കോമിക് ടൈമിംഗ് ഉള്ള നടന്മാരായി കൂടി കാണിച്ചു സിജു സണ്ണിയെന്ന എഴുത്തുകാരനും ശിവപ്രസാദെന്ന സംവിധായകനും മരണമാസ്സിലൂടെ !
കൂടെ അഭിനയിച്ച എല്ലാവരും തന്നെ താന്താങ്ങളുടെ വേഷം തകർത്താടി … ബേസിൽ എപ്പോളത്തെയും പോലെ മികച്ച പ്രകടനത്തിലൂടെ വീണ്ടും കയ്യടി നേടി കുടുംബ പ്രേക്ഷകരുടെയും കൂട്ടികളുടെയും ഒക്കെ ഒരു ഇഷ്ട നടൻ എന്ന ലേബലിലേക്കു അതിവേഗം എത്തുകയാണ്. ബേസിലിന്റെ ചില സീനുകളിൽ തീയേറ്ററിൽ നിറഞ്ഞ കയ്യടി ..അതിൽ ഭൂരിഭാഗവും കുട്ടികൾ ..ഇതിൽ പരം സ്വീകാര്യത കിട്ടുമ്പോൾ ഒരു നടനെന്ന നിലയിൽ വേറെന്തു വേണം .. !
അനിഷ്മയും, പൂജ മോഹൻരാജ് , ജോമോൻ ജ്യോതിർ എന്നിവരും കൃത്യതയാർന്ന ടൈമിങ്ങിലൂടെ തങ്ങളുടെ ഭാഗം കിറുകൃത്യമാക്കി . എടുത്തു പറയേണ്ടത് …രാജേഷ് ദാമോധരനെയാണ് ! ആകാരവും ബാഹുല്യവും ഒന്നും വേണ്ട ഒരു വില്ലനാവാൻ ..നല്ല നടന വൈഭവം മാത്രം മതി എന്ന് വീണ്ടും തെളിയിച്ചു.
ചില സീനുകളിൽ സ്ക്രീൻ നിറഞ്ഞു നിന്നു ആ കൊടക്കമ്പി പോലുള്ള ശരീരം … ഗംഭീരമായ ഒരു സ്ക്രീൻ പ്രെസെൻസ് കൊണ്ടുവരുവാൻ രാജേഷ്… താങ്കൾക്കു സാധിച്ചിട്ടുണ്ട് .
ഈ രണ്ടു വാരിയെഴുതാതെ തരമില്ല … സിനിമയിലെ നിർമാണ ചുമതല മ്മ്ടെ റ്റിനോവ .. Oops … ടോവിനോ ആണ് . എന്നാൽ ഒരു കിടു സീനിൽ ടോവിനോയുടെ ഒരു കാമിയോ ഉണ്ട് . എന്നാ ഒരു കയ്യടിയായിരുന്നു ആ സീനിൽ.. തീയേറ്റർ പൊളിച്ചു … ടോവിനോ….താങ്കൾക്കു അഭിമാനിക്കാം … കുറെ നല്ല സിനിമയിലൂടെ മലയാളികൾ താങ്കളെ ഏറ്റെടുത്തു എന്നുള്ളതിന്റെ തെളിവാണ് അത്.
ബേസിൽ …! സംവിധായകൻ …നടൻ … കൃത്യമാണ് താങ്കളുടെ ഫിൽമോഗ്രഫി … കൂടുതൽ നല്ല സിനിമകൾ വരട്ടെ … കൂടുതൽ നല്ല സിനിമകൾ സംവിധാനം ചെയ്യട്ടെ … ഒരു എന്റെർറ്റൈനെർ എന്ന നിലയിൽ താങ്കൾക്കു ജനപ്രിയ നായകൻ എന്ന പട്ടം ജനം ചാർത്തിത്തരുവാൻ ഇനി അധികദൂരം പോകേണ്ടതില്ല !
2025 വിഷു… മരണമാസ്സ് തൂക്കി എന്നൊന്നും പറയാനില്ല .. എന്നാലും ബസൂകയാണോ , ജിമ്ഖാനയാണോ …അതോ മരണമാസ്സ് ആണോ … ഗുഡ് ബാഡ് അഗ്ലി ആണോ എന്ന് ചോദിച്ചാൽ … ലളിതമായി പറഞ്ഞാൽ നസ്ലെനും ബേസിലും ഇക്കൊല്ലം വിഷു സ്വന്തമാക്കി എന്ന് പറയേണ്ടി വരും !
VV