മറവികൾക്കെതിരായ ഓർമകളുടെ പോരാട്ടം … ടോവിനോയുടെ നരിവേട്ട !!

നരിവേട്ടയിലെ നായകനായ ടോവിനോയുടെ തന്നെ വാക്കുകൾ എടുത്താൽ…

“….നരിവേട്ട ഒരു പൊളിറ്റിക്കല്‍ ഡ്രാമയാണ്. ധൈര്യത്തോടെ പറയുകയും ചര്‍ച്ചയാവുകയും ചെയ്യേണ്ട ഒരു വിഷയമാണെന്ന് വിശ്വസിക്കുന്നു. തീയറ്ററില്‍ നിറഞ്ഞ മനസോടെ ആസ്വദിക്കാനും തീയറ്റര്‍ വിട്ടിറങ്ങിയാല്‍ ചിന്തിക്കാനും പ്രേരിപ്പിക്കുന്ന ഒരു സിനിമയായിരിക്കുമെന്നാണ് പ്രതീക്ഷ. വൈകാരികമായൊരു യാത്രയായിരുന്നു നരിവേട്ടയിലെ കഥാപാത്രത്തിനൊപ്പം നടത്തിയത്. ജീവിതത്തിന്റെ രസവും ആനന്ദവും പ്രതിസന്ധിയും വേദനയും അയാള്‍ക്കൊപ്പം ഞാനും അനുഭവിച്ചു. അഭിനയ ജീവിതത്തില്‍ ഞാന്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണിത്. കാരണം, മറവികള്‍ക്കെതിരായ ഓര്‍മയുടെ പോരാട്ടമാണ്, നരിവേട്ട.

ഇപ്പോൾ കുറച്ചു വര്ഷങ്ങളായി കുറെയേറെ നല്ല സിനിമകൾ തന്നെയാണ് ടോവിനോ തോമസ് എന്ന യുവ നടൻ ചെയ്തുപോന്നിരിക്കുന്നതു … മായനദി, തീവണ്ടി, മിന്നൽ മുരളി , കാണെ കാണെ , ഫോറൻസിക് , വാശി , തല്ലുമാല , നീലവെളിച്ചം , 2018 , അന്വേഷിപ്പിൻ കണ്ടെത്തും , അജയന്റെ രണ്ടാം മോഷണം , ഐഡന്റിറ്റി , L2 … ഇത്തരത്തിൽ ഒട്ടും റിപീറ്റേഷൻ ഇല്ലാതെ വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്യുക വഴി വളരെ വേഗത്തിൽ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ ഒരു നായകനടൻ കൂടിയാണ് ടോവിനോ .. അതുമാത്രമല്ല സാമൂഹ്യപരമായ കാര്യങ്ങളിൽ ടോവിനോ എടുക്കുന്ന നിലപാടുകൾ അത്തരത്തിലും തനിക്കു മുന്നേയും തന്റെ കൂടെയും തനിക്കു ശേഷവും വന്ന നടന്മാരെക്കാൾ ടോവിനോ വേറിട്ട് നില്കുന്നു .

നരിവേട്ട എന്ന സിനിമയിലെ പോസ്റ്ററിലും ട്രെയ്ലറിലും ടോവിയെ വളരെ വ്യത്യസ്തമായൊരു കഥാപാത്രമായാണ് കാണാൻ സാധിക്കുക …

2003 ഇൽ നടന്ന മുത്തങ്ങാ ആദിവാസി വെടിവെപ്പിനെ ഓർമപ്പെടുത്തുന്ന രംഗങ്ങളാണ് ട്രെയ്ലറിൽ ഉള്ളത് … ആദിവാസികൾക്കുള്ള പട്ടയഭൂമിയെ ചൊല്ലിയുള്ള വലിയൊരു സമരവും അതിനെ തുടർന്നുള്ള സർക്കാർ നടപടിയും ആണ് സിനിമകാസ്പതമായുള്ള കഥാതന്തു എന്ന് വേണം അനുമാനിക്കാൻ .

ഇഷ്കിന് ശേഷം അനുരാഗ് മനോഹറിന്റെ അടുത്ത പടം ആണ് നരിവേട്ട !

വാർത്ത മാധ്യമങ്ങളിലൂടെ എല്ലാരും കേട്ടറിഞ്ഞ ആ സംഭവബഹുലമായ യാഥാർത്ഥ്യങ്ങളുടെ പശ്ചാത്തലം ആയതിനാൽ, എല്ലാം കൊണ്ടും പ്രേഷകനെ നല്ല രീതിയിൽ കണക്ട് ചെയ്താൽ… വലിയൊരു വിജയം ആകാൻ പോകുന്ന സിനിമയാണ് നരിവേട്ട..!

അഭിമാനം അബിൻ ജോസഫ് …! നമ്മുടെ നാടിന്റെ എഴുത്തുകാരനും അത്രമേൽ പ്രീയപ്പെട്ടവനും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാര ജേതാവ് കൂടിയായ അബിൻ ജോസഫിന്റെ തിരക്കഥയിൽ ടോവിനോ തോമസ് നായകനാകുന്ന-,നിരവധി സാമൂഹ്യ പ്രശ്നങ്ങളെ വിശകലനം ചെയ്യുന്ന നരിവേട്ട എന്ന സിനിമക്ക് എല്ലാവിധ ആശംസകളും…

ഇൻഡ്യൻ സിനിമാക്കമ്പനിയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസ്സൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ചേരനും, സുരാജ് വെഞ്ഞാറമൂടും പ്രധാന വേശങ്ങളിലെത്തുന്നുണ്ട്. പ്രിയംവദാ കൃഷ്ണയാണ് നായിക.

കാത്തിരിക്കാം “നരിവേട്ട” ക്കായി..!

Related Posts

Leave a Reply

Your email address will not be published. Required fields are marked *