വില്ലന്മാർ നയിക്കുന്ന കഥാ തന്തു “പണി”

ജോസഫ് എന്ന സിനിമയിലൂടെ മുൻ നിര നായകനിരയിലേക്കു വളരെ ശ്രധ്ധിച്ചു നടന്നു കേറി വന്ന നടനാണ് ജോജു ജോർജ് .. അതുവരെ നിരവധി സിനിമകളിൽ ചെറുതും തീരെ ചെറുതുമായുള്ള വേഷങ്ങൾ ചെയ്തതുകൊണ്ടാവും ജോസഫിന് ശേഷം ജോജുവേട്ടന്റെ സിനിമയിൽ മിക്കവാറും എല്ലാവര്ക്കും കുറച്ചെങ്കിലും ഡയലോഗ്സ് ഉണ്ടാവും… അഭിനയിക്കാൻ കുറച്ചു എന്തെങ്കിലും ഒക്കെയും ഉണ്ടാവും…ഒരുപക്ഷെ അവിടുന്നങ്ങോട്ട് അഭിനയിച്ചതിൽ ഏറ്റവും കുറവ് ഡയലോഗ് ഉള്ളതും എന്നാൽ ഏറ്റവും അധികം പണിയെടുത്തിട്ടുള്ളതും ആയ ഒരു സിനിമയായിരിക്കും ” പണി “

കഥ ..സംവിധാനം .. നിർമാണം അങ്ങിനെ ” പണി ” സിനിമയുടെ ആദ്യാവസാനം അങ്ങിനെ നിറഞ്ഞു നിൽക്കുന്ന ജോജുവേട്ടൻ !!!

വില്ലന്മാർ നയിക്കുന്ന കഥാ തന്തു …#Pani – The Movie

ഇന്ന് ഒക്ടോബർ 24 നു റിലീസ് ആയി…ഇന്ന് തന്നെ തീയേറ്ററിൽ പോയി കണ്ടു..ഇവിടെ ബാംഗ്ലൂരിൽ !!! മലയാളം മൂവി…അതും അത്രക്കങ്ട് പോപ്പുലറൈസ് അല്ലാത്ത ഒരു മാളിൽ .. പി വി ആർ ആണ് എന്നുള്ളൊതൊഴിച്ചാൽ . അവിടെയും മലയാളത്തിലെ മുന്തിയ സ്റ്റാർ കാസറ്റ് ഒന്നും ഇല്ലാത്ത ( എക്സപ്ഷണൽ – മ്മ്‌ടെ ജോജുവേട്ടൻ ) ഒരു സിനിമ … അതും റിലീസ് ഡേറ്റിൽ .. ഞാൻ കരുതിയത് മാക്സിമം ഒരു പത്താള് .. കാരണം ബുക്ക് മൈ ഷോയിൽ ഞാൻ ബുക്ക് ചെയ്യുന്നത് ഇന്നുച്ചക്കാണ് ..അപ്പോൾ എല്ലാ സീറ്റും അവൈലബിൾ ആയിരുന്നു…ബട്ട് റ്റു മൈ സർപ്രൈസ് … അൽമോസ്റ് മുക്കാൽ ആഡിറ്റോറിയം ഫുൾ ആയിരുന്നു….

ജോജുവേട്ടാ … ഇങ്ങള് പൊളിയാണ്‌ …മസ്സാണ് ..
വെറും വാക്കല്ല … അത്രക് കിടു മേക്കിങ്…. കാസ്റ്റിംഗ് ഒരു രക്ഷയും ഇല്ല… സാഗറിനെ പൃത്വിയുടെ കുരുതിയിൽ കണ്ടതാണ്…പിന്നെ ബിഗ്‌ബോസ് ഇൽ …
എന്നാൽ ജുനൈസ് …ഉയ്യേന്റമ്മോ … എജ്ജാതി ഐറ്റംസ് …!!! രണ്ടാളും തനി സൈക്കോ !!!

മ്യൂസിക് ..ബാക്ക്ഗ്രൗണ്ട് സ്കോർ കിടിലം . ഇന്റർവെൽ പഞ്ച് വെറും പൊളി … അതും ഒരു പഞ്ച് ഡയലോഗുപോലും ഇല്ലാതെ…. ഇനീം പറഞ്ഞാൽ ശെരിയാവില്ല…ഒന്നൂടെ കാണും.

എഡ്ജ് ഓഫ് ദി സീറ്റ് എക്സ്പീരിയൻസ് … ഇതാണ് എന്റെ ഒപ്പീനിയൻ .. റിവെന്ജ് സ്റ്റോറി ആണെന്നും പറഞ്ഞു കൊച്ചാക്കരുത് .. അമ്മാതിരി മേക്കിങ് ആണ് ..

Related Posts

One thought on “വില്ലന്മാർ നയിക്കുന്ന കഥാ തന്തു “പണി”

Leave a Reply

Your email address will not be published. Required fields are marked *