ഓട്ടിസം … ഡിസ്‌ലെക്സിക് .. ഒരു പത്തിരുപതു വര്ഷങ്ങള്ക്കു മുൻപ് വരെ ഇത്തരം വാക്കുകൾ ഒരുപക്ഷെ ഒരു സാധാരണ ഇന്ത്യക്കാരന് അപരിചിതമായിരുന്നു .. അത്തരം ഒരു സാഹചര്യത്തിലേക്കാണ് ഇന്ത്യയിലെ ഏറ്റവും പ്രഗത്ഭനായ നടനും സംവിധായകനും നിർമാതാവും അവതാരകനും അങ്ങിനെ കൈ വച്ച ഇടത്തിലെല്ലാം പ്രാഗൽഭ്യം തെളിയിച്ച നമ്മുടെ സ്വന്തം ആമിർ ഖാൻ താരേ സമീൻ പർ എന്ന സിനിമയുമായി 2007 ഇൽ വന്നത്…
സിനിമാപ്രേമികളുടെയെല്ലാം കണ്ണ് നനയിച്ച , ചിന്തിപ്പിച്ച , ഇത്തരം ഡിസ് ഓർഡറിൽ ജനിക്കുന്ന കുട്ടികളെ അനുകമ്പയോടെ കരുതുവാനും സ്നേഹിക്കാനും പഠിപ്പിച്ച ഒരു സിനിമ ആയിരുന്നു അത് … ദർശീൽ സഫാരിയുടെ ഇഷാനും ആമിർ ഖാന്റെ നികുംഭ് എന്ന കഥാപാത്രവും സിനിമാ പ്രേമികൾ ഒരിക്കലും മറക്കുകയില്ല … വ്യക്തിപരമായി റിപീറ്റ്ഡ് വാച്ച് വാല്യൂ ഉള്ള സിനിമകൾ ഏതൊക്കെ എന്ന് ചോദിച്ചാൽ ആ ലിസ്റ്റിൽ താരേ സമീൻ പർ ഉറപ്പായും ഉണ്ടാകും .
ഇത്രയും ആമുഖമായി പറഞ്ഞത് നമ്മുടെ ഈ സൂപ്പർ സ്റ്റാർ ആമിർ ഖാൻ ഇതാ മറ്റൊരു അത്ഭുതവുമായി വരുന്നു … സിത്താരെ സമീൻ പർ !!!
ആമിർ ഖാന്റെ തന്നെ സ്വന്തം വാക്കുകൾ കടമെടുത്താൽ ..” സിത്താരേ സമീൻ പർ ഏകദേശം പൂർത്തിയായിട്ടുണ്ട്. താരേ സമീൻ പർ എന്ന സിനിമയുടെ സീക്വൽ ആണ് അത്. പ്രമേയപരമായി ഈ സിനിമ അതിനെക്കാൾ 10 ചുവട് മുന്നിലാണ്. ഈ സിനിമയും ആളുകളുടെ വ്യത്യസ്തമായ കഴിവുകളെക്കുറിച്ചും സ്നേഹത്തെക്കുറിച്ചും സൗഹൃദത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും എല്ലാം പറയുന്ന സിനിമയാണ് “
താരേ സമീൻ പർ എന്ന സിനിമയിൽ ഇഷാൻ എന്ന കൊച്ചു കുട്ടിയാണ് താരം എങ്കിൽ സിത്താരെ സമീൻ പർ എന്ന സിനിമയിൽ ആമിർ അവതരിപ്പിക്കുന്ന ഗുൽഷൻ ആണ് താരം. പൊളിറ്റിക്കലി ഇൻകറക്ട് ഉം , ഒട്ടും സെന്സിറ്റീവുമല്ലാത്തവനും കുടുംബത്തിലുള്ള എല്ലാവരുമായും വഴക്കിടുകയും , ചുറ്റുമുള്ളവരെ എപ്പൊഴും അപമാനിക്കുന്നവനും സീനിയർ കോച്ചുമായി വഴക്കിടുകയും മർദിക്കുകയും ചെയ്യുന്ന വളരെ പരുക്കനായ ഒരു കഥാപാത്രമാണ് ആമിർ അവതരിപ്പിക്കുന്ന ഗുൽഷൻ . ഈ കഥാപാത്രത്തിന്റെ ഒരു കമ്പ്ലീറ്റ് ട്രാൻസ്ഫോർമേഷൻ ആണ് ഒരു സ്പാനിഷ് സിനിമയുടെ ഇന്ത്യൻ വേർഷൻ ആയ സിത്താരെ സമീൻ പർ എന്ന സിനിമയിലൂടെ ആമിറും കൂട്ടരും കൂടി കാഴ്ച വെക്കുവാൻ ശ്രമിക്കുക .
സംഗതി ഇന്ത്യൻ സിനിമയിൽ കേറി കൊളുത്തും എന്ന് മാത്രമല്ല , അടുത്തിടെയായി നിരനിരയായി പൊട്ടുന്ന ബോളിവുഡ് സിനിമകൾക്കു ഒരാശ്വാസമാകാൻ കൂടി ആമിർ ഖാൻ സിനിമ കാരണമാകും എന്ന് കൂടി നമുക്കു പ്രതീക്ഷിക്കാം !
തിരഞ്ഞെടുക്കുന്ന സിനിമകൾ …അതിന്റെ കഥ , അല്ലെങ്കിൽ സബ്ജെക്ട് തിരക്കഥകൾ , കഥാപാത്രങ്ങൾ ,ടെക്‌നീഷൻസ് സംവിധായകർ എന്ന് വേണ്ട , ഒരു സിനിമയുടെ എല്ലാ തലത്തിലും വളരെ ശ്രദ്ധിച്ചു കാര്യങ്ങൾ ചെയ്യുന്ന ചുരുക്കം ചില സൂപ്പർ സ്റ്റാർസ് ആണ് നമുക്കുള്ളത് ..അത്തരത്തിൽ സിനിമയെ അപ്പ്രോച്ച് ചെയ്യുന്ന ഒരു നടൻ ആണ് ആമിർ ഖാൻ . ഇയ്യടുത്തിറങ്ങിയ ലാ പാതാ ലേഡീസ് എന്ന സിനിമ തന്നെ അതിനു ഏറ്റവും പുതിയ ഉദാഹരണം !
കിട്ടിയ ഇൻഫൊർമേഷൻസ് ശെരിയാണെങ്കിൽ ജൂൺ 10 നു സിനിമ തീയേറ്ററിൽ എത്തും . കാത്തിരുന്നു കാണാം ആമിർ ഖാൻ മാജിക് എങ്ങിനെയായിരിക്കും എന്ന് ..!
VV