ബന്ധങ്ങളുടെ മൂല്യം വ്യത്യസ്ത തലങ്ങളിൽ നിന്നും ഡീറ്റൈൽ ആയി സാധാരണക്കാരന് മനസിലാകും വിധം ലാളിത്യത്തോടെ മിനഞ്ഞെടുത്ത സിനിമകൾ.

രണ്ടു പ്രാവശ്യം കാണാൻ തോന്നിയ .. കണ്ട ….ഇയ്യടുത്തു ഇറങ്ങിയ മൂന്ന് സിനിമകൾ..

കിഷ്കിന്ദാകാണ്ഡം (മലയാളം )
ഭരതനാട്യം (മലയാളം )
മെയ്യഴകൻ ( തമിഴ് )

മൂന്നും ഒന്നിനൊന്നു മികച്ചത്… ബന്ധങ്ങളുടെ മൂല്യം വ്യത്യസ്ത തലങ്ങളിൽ നിന്നും വളരെ ഡീറ്റൈൽ ആയി എന്നാൽ സാധാരണക്കാരന് മനസിലാകും വിധം അത്രമേൽ ലാളിത്യത്തോടെ മിനഞ്ഞെടുത്ത മൂന്ന് സിനിമകൾ.

കുറച്ചു കാലമെങ്കിലും ഈ കഥാപാത്രങ്ങൾ എന്റെ മനസ്സിൽ നിറഞ്ഞു നില്കും…
എന്തുവന്നാലും എങ്ങിനെ ഒക്കെ ആയാലും സ്വന്തം അച്ഛനെ വിട്ടു കൊടുക്കാത്ത അജയനും വിധി അവശേഷിപ്പിച്ച മറവിരോഗതിനെ ഒരു പട്ടാളക്കാരന്റെ എല്ലാ ശൗര്യത്തോടെയും കീഴ്പെടുത്തി തനിക്കറിയേണ്ടുന്ന കാര്യങ്ങൾ അറിയുകയും ഓർമയിൽ വെക്കേണ്ടാത്ത കാര്യങ്ങൾ കത്തിച്ചു കളയുകയും അങ്ങിനെ തന്റെ മകനെ തന്നോട് ചേർത്തുപിടിക്കുകയൂം ചെയ്യുന്ന അപ്പു പിള്ള..

ജീവിതത്തിൻറെ അവസാന ഘട്ടത്തിൽ ചെയ്തുപോയ ഒരു തെറ്റിനെ ശെരിയാകാൻ ആഗ്രഹിക്കുന്ന അച്ഛൻ .. അവസാനകാലഘട്ടത്തിൽ അച്ഛന് മനോവിഷമം ഉണ്ടാകുന്ന ഒന്നും ഉണ്ടാകരുതേ എന്നും അതെ സമയം കുടുംബത്തിലുള്ളവരെ ചേർത്ത് നിർത്തി എല്ലാ കാര്യങ്ങൾക്കും പരിഹാരമായി തീരുന്ന മകൻ. സായ്‌കുമാറും സൈജു കുറുപ്പും പിന്നെ ബാക്കിയുള്ള എല്ലാവരും പൊളിച്ചടുക്കിയ ഒരു കിടിലൻ സിനിമ ..ഭരതനാട്യം…

ഒരു നീറ്റലോടെ അല്ലാതെ കണ്ടിരിക്കാനാകില്ല…എന്നാൽ കണ്ടിറങ്ങുമ്പോൾ മനസ്സിൽ കുറെ സന്തോഷവും .. അതാണ് മെയ്യഴകൻ !!
വീടിനെയും ഉറ്റവരെയും ഉടയവരെയും നാടിനെയും അമ്പലവും സ്കൂളും കൂട്ടുകാരും കുഞ്ഞനിയത്തിയേയും ഒക്കെ നന്നേ ചെറുപ്പത്തിൽ പിരിയേണ്ടിവന്ന അരുൾമൊഴി… ഇപ്പോഴും എല്ലാവരോടും സ്‌നേഹഹവും കരുതലും മാത്രം ഹൃദയത്തിൽ സൂക്ഷിക്കുന്ന മെയ്യഴകനും … അരവിന്ദ് സാമിയും കാർത്തിയും നിറഞ്ഞാടിയ ഒരു മൂന്ന് മണിക്കൂർ അത്ഭുതം …മെയ്യഴകൻ !!!

അജയനും അപ്പുപിള്ളയും കൃഷ്ണദാസും ഭരതൻ നായരും അരുൾമൊഴിവർമ്മനും മെയ്യഴകനും ഇവരുടെ വിശേഷങ്ങളും സന്തോഷങ്ങളും വേദനകളും സ്നേഹവും കരുതലും കുറെ നാളെങ്കിലും നമ്മുടെ ഉള്ളിൽ നിറഞ്ഞു നില്കും !!

Related Posts

Leave a Reply

Your email address will not be published. Required fields are marked *