ഒരു മായാലോകം …രാഹുൽ സദാശിവനും ഷെഹ്നാദ് ജലാലും ചേർന്നൊരുക്കിയ ഒരു മായികാ പ്രപഞ്ചം …!!! ടി ഡി രാമകൃഷ്ണന്റെ സംഭാഷണവും മമ്മൂക്ക , അർജുൻ അശോകൻ പിന്നെ സിദ്ധാർഥ് ഭരതനും കൂടെ കൂടിയപ്പോൾ ബ്രഹ്മയുഗം ഒരു ഭ്രമിപ്പിക്കുന്ന യുഗത്തിലേക്ക് പ്രേക്ഷകനെയും കൂടെ കൂട്ടി ..
യുക്തിയുടെ തലത്തിൽ ചാത്തനും മറുതയും ഒക്കെ വെറും കഥകൾ …എന്നാൽ വിഭ്രാന്തിയുടെ മാസ്മരികതയിൽ നിറഞ്ഞു നിന്ന് ആസ്വാദനത്തിലേക്കു ശ്രദ്ധ തിരിക്കുകയാണെങ്കിൽ ബ്രഹ്മയുഗം ഒരു കിടിലൻ അനുഭവമാണ് നമുക്കു തരിക …
മമ്മൂക്കാ … നിങ്ങ എന്താണ്… എങ്ങനാണ് … ഇനി ഏതാണ് അവതാരം … ???? ഞാൻ ഒരു അടിമുടി ലാലേട്ടൻ ഫാൻ ആണ്..പക്ഷെ ന്റെ മമ്മൂക്കാ … ഞാൻ നിങ്ങളെയും ഇഷ്ടപ്പെടാൻ തുടങ്ങിയിരിക്കുന്നു…അല്ല ..ഇഷ്ടപ്പെട്ടു കഴിഞ്ഞു.. ഓരോ സിനിമയും …അങ്ങ് വെറുതെ …ചുമ്മാ.. ഒരു കുട്ടിക്കളി പോലെ… എടുത്തങ്ങു വാരിവലിച്ചങ്ങു ഉടുത്തു കളഞ്ഞു… ഒരു മലയാളിയെന്ന നിലയിൽ അങ്ങ് ഞങ്ങളുടെയെല്ലാം അഹങ്കാരം തന്നെ…
ഒരുപാടിഷ്ടം മമ്മൂക്ക !!!
സംവിധായകൻ ഭരതന്റെ മകൻ സിദ്ധാർഥ് .. അങ്ങിനെ ആയിരിക്കും സിദ്ധാർത്ഥനെ എല്ലാവരും വിളിക്കുക..പക്ഷെ താങ്കൾ പൊളിച്ചു… ഓരോ നോട്ടവും ഓരോ കാൽവെപ്പും…ഓരോ ചലനവും താങ്കൾ വളരെ ശ്രദ്ധയോടെ മുൻപോട്ടു വെച്ചു … ഇനിയും താങ്കൾ ഭരതന്റെ മകൻ എന്ന നിലയിൽ നിന്നും സിദ്ധാർത്ഥൻ എന്ന അഭിനേതാവിലേക്കു കടന്നു വരണം …അതിന്റെ തുടക്കം ബ്രാമയുഗത്തിൽ നിന്നും ആവട്ടെ…
താരസന്തതികളുടെ കാര്യത്തിൽ ദുൽഖർ.. പ്രണവ്… ഗോകുൽ… അങ്ങിനെ കുറെ പേര് ഉണ്ട്… എന്നാൽ അങ്ങിനെ സിനിമയിലേക്ക് വന്ന രണ്ടു പേരെ എനിക്കൊരുപാടിഷ്ടമാണ് … ഒന്ന് ഷെയിൻ നിഗം പിന്നെ അടുത്ത് അർജുൻ അശോകൻ തന്നെയാണ്..
കലയുടെ ലോകത്തിലേക്കു നൽകിയ സംഭാവനയുടെ കാര്യത്തിൽ ഒട്ടും പുറകിലല്ല മ്മ്ടെ ഹരിശ്രീ അശോകൻ ചേട്ടനും പിന്നെ കലാഭവൻ അഭി ചേട്ടനും … എന്നാൽ അവർ കലയുടെ ലോകത്തിലേക്കും മലയാളസിനിമ ലോകത്തിലേക്കും നൽകിയ ഏറ്റവും വലിയ സംഭാവന അർജുൻ അശോകനും ഷെയിൻ നിഗം വും ആണെന്ന് ഉറപ്പിച്ചു പറയാൻ സാധിക്കുന്ന തരത്തിലുള്ള അസാധ്യമായ അഭിനയ മികവാണ് ഇവർ രണ്ടു പേരും അടുത്തടുത്തിറങ്ങിയ സിനിമകളിൽ ( കുമ്പളങ്ങി നെറ്സ് & ആർ ഡി എക്സ് , രോമാഞ്ചം & ബ്രഹ്മയുഗം ) നമുക്കു കാണാൻ സാധിക്കുക…
അർജുൻ അശോകൻ…ഓരോ ഷോട്സും വളരെ ശ്രദ്ധയോടെ താങ്കൾ ചെയ്തു.. അഭിമാനം തോന്നുന്നു…ഒപ്പം അസൂയയും … ഇനിയും വളരെ മികച്ച കഥാപാത്രസൃഷ്ടിയിലേക്കു സ്വയം ആവാഹിക്കാൻ ഈശ്വരൻ താങ്കൾക്കു അവസരം നൽകട്ടെ…
ആകെയുള്ളത് നാലോ അഞ്ചോ കഥാപാത്രം .. എന്നാൽ കാണുന്ന പ്രേക്ഷകരെ മുഴുവൻ തന്റെ കഥയിലേക്ക് ആവാഹിക്കുവാൻ രാഹുൽ സദാശിവന് സാധിച്ചു..
ബ്രഹ്മയുഗം !!!!L