കുഞ്ഞിരാമായണം എന്ന കുഞ്ഞു സിനിമ മലയാളത്തിൽ 2015 ഇൽ ഇറങ്ങിയ ബേസിൽ ജോസെഫിന്റെ സംവിധാനത്തിൽ ഇറങ്ങിയ ഒരു സിനിമയാണ് .. ശുദ്ധ നർമ്മത്തിൽ പരിപൂർണമായും പ്രേക്ഷകമനസ്സിലേക്കു ആ കുഞ്ഞൻ സിനിമ മാത്രമല്ല ഒപ്പം ബേസിലെന്ന ഒരു നവാഗത സംവിധായകനും കേറുകയായിരുന്നു .. അതിനു ശേഷം 2017 ഇൽ ഗോധയും 2021 മലയാളത്തിലെ ആദ്യ സൂപ്പർഹീറോ സിനിമയും ബസിലിന്റേതായി മലയാളത്തിൽ വന്നു . തനിക്കു സീരിയസ് ആയ കഥകളും ചേരും എന്നുറപ്പിക്കുന്ന തരത്തിൽ ആയിരുന്നു ഒരു സംവിധായകൻ എന്ന നിലയിൽ ബേസിലിന്റെ സിനിമാ യാത്ര. ക്യാമറക്കു പിറകിൽ മാത്രമല്ല ക്യാമറയുടെ മുന്നിലും തനിക്കു നന്നായി ചേരും എന്ന് തെളിയിക്കുന്ന തരത്തിൽ ആയിരുന്നു പിന്നീടങ്ങോട്ട് ബേസിലിന്റെ ഫിൽമോഗ്രഫി . ഒരു അഭിനേതാവെന്ന നിലയിൽ ഞാൻ ബേസിലിനെ ശ്രദ്ധിക്കാൻ തുടങ്ങിയത് ഓ ടി ടി യിൽ റിലീസ് ആയ ഫഹദ് നായകനായെത്തിയ ജോജി മുതലാണ് .. ഫാദർ കെവിൻ എന്ന കഥാപാത്രം അത്രയ്ക്ക് നന്നായി തന്നെ ബേസിൽ ചെയ്തു . എന്നാൽ തന്റെ കോമിക് ടൈമിംഗ് കൃത്യമായി പ്രേക്ഷകരിലേക്ക് എത്തിക്കാൻ സാധിച്ചത് അതെ വര്ഷം ഇറങ്ങിയ ജാനെമനിലൂടെയാണ് .. ജോയ്മോൻ എന്ന കഥാപത്രം വളരെ പെട്ടന്നു തന്നെ ജനം ഏറ്റെടുത്തു .. പിന്നീട് എന്നാ താൻ കേസുകൊട് എന്നതിലെ ജഡ്ജിയും പാൽത്തു ജാൻവർ ഇലെ യുവ മൃഗഡോക്ടറും ഒക്കെ കഴിഞ്ഞു ജയ ജയ ജയ ജയ ഹേ യിലെ രാജേഷിലേക്കെത്തുമ്പോൾ കുടുംബ പ്രേക്ഷകരുടെ ഇഷ്ട നായകനായി ബേസിൽ വളർന്നു എന്നുമാത്രമല്ല ഒരു മിനിമം ഗ്യാരന്റി നായകനടൻ എന്ന നിലയിലും എത്തുകയായിരുന്നു .
അഭിനയിച്ച ബേസിലിന്റേതായി ഇറങ്ങിയ എല്ലാ സിനിമകളും ഫാലിമി , വര്ഷങ്ങള്ക്കു ശേഷം , ഗുരുവായൂരമ്പല നടയിൽ , നുണക്കുഴി , വാഴ , അജയന്റെ രണ്ടാം മോഷണം സൂക്ഷദര്ശിനി എന്നീ സിനിമകളിൽ തിരഞ്ഞെടുത്ത കഥാപാത്രങ്ങളിൽ … നായകകവേഷം കുറവായിരുന്നു എങ്കിലും അഭിനയസാധ്യത നിറയെ ഉള്ളവയായിരുന്നു . അതിനാൽ തന്നെ ആയിരിക്കണം സംവിധായകരുടെയും കുടുംബപ്രേക്ഷകരുടെയും ഒരു മിനിമം ഗ്യാരന്റി നടനായി ബേസിൽ പെട്ടന്നു വളർന്നത് .. സാധാരണ കോമഡി അവതരിപ്പിച്ചു ഒരു കുറെ പേരെ ചിരിപ്പിച്ചു ഒരു നല്ല നടൻ എന്ന പേരിനേക്കാളുപരി തനിക്കു ഏത് വേഷവും ചേരും എന്ന് തെളിയിക്കുന്നതായിരുന്നു ബേസിൽ നായകയായി 2025 ഇൽ ഇറങ്ങിയ പൊന്മാൻ . അതിലെ അജേഷ് പി പി ഒരുപക്ഷെ ആര് ചെയ്താലും ഇത്രയ്ക്കു പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റുമായിരുന്നില്ല എന്ന് തെളിയിക്കുന്ന തരത്തിലുള്ള അസാധ്യ പ്രകടനം . സ്ഥിരം നായക സങ്കല്പ്പങ്ങളിൽ നിന്നും വിഭിന്നമായി വന്ന ഒരു സിനിമയായിരുന്നു പൊന്മാനും അതിലെ അജേഷ് പി പി യും . ഭീമാകാരനായ മരിയോയെ തന്റെ ചങ്കൂറ്റം കൊണ്ട് മാത്രം നേരിട്ട അജേഷ് പി പി ഒരുപക്ഷെ വ്യത്യസ്ത സാഹചര്യങ്ങളിൽ പരാജയപെട്ടു ജീവിതം അവസാനിപ്പിക്കാൻ ചിന്തിക്കുന്ന ഒരു വലിയ സമൂഹത്തെ പൊരുതുവാൻ പഠിപ്പിച്ച ഒരു കഥാപത്രമായിരുന്നു . ഒരുപക്ഷെ ബേസിൽ എന്ന സിനിമാക്കാരൻ തന്റെ സിനിമാ ജീവിതയാത്രയിൽ പഠിച്ചെടുത്തതും ആ ചങ്കൂറ്റം തന്നെയായിരിക്കും !
വിഷു റിലീസ് ആയ മരണമാസ് നല്ല രീതിയിൽ തീയേറ്ററുകയിൽ ഓടുകയാണ് എന്ന റിപ്പോർട്ട് ആണ് ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നത് . സിനിമക്ക് എല്ലാ ആശംസകളും നേരുന്നതോടൊപ്പം നല്ല നല്ല കഥാപാത്രങ്ങളുമായി മലയാള കുടുംബപ്രേക്ഷകരെ ഇനിയും എന്റെർറ്റൈൻ ചെയ്യാനും സൗഹൃദങ്ങളെ മുറുകെ പിടിക്കാനും കഴിയട്ടെ .
എല്ലാറ്റിനും ഉപരി താങ്കളുടെ മുഖത്തുള്ള ആ നിഷ്കളങ്കമായ ചിരി ഒരിക്കലും മായാതിരിക്കട്ടെ .
ബേസിൽ …ഇഷ്ടം !