2025 ഇലെ ലാലേട്ടന്റേതായി റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ സിനിമയാണ് തുടരും …! ലൂസിഫർ ഫ്രാൻഞ്ചൈസിലെ രണ്ടാം ഭാഗം എമ്പുരാന്റെ വൻ വിജയത്തിന് ശേഷം ഇറങ്ങുന്നു എന്നൊരു പ്രത്യേകത കൂടിയുണ്ട് തുടരും എന്ന സിനിമയ്ക്കു ..!
Empuran അഥവാ L2 ഇന്ത്യയിലൊട്ടാകെ ഉണ്ടാക്കിയ വാർത്താ പ്രാധാന്യം ചെറുതൊന്നുമല്ല … ഒരു പക്ഷെ സെന്സറിനു ശേഷം റീലീസായ ഒരു സിനിമ അതിന്റെ ആദ്യ മൂന്ന് ദിവസത്തെ പ്രദര്ശനങ്ങൾ കഴിഞ്ഞതിനു ശേഷം ഉണ്ടായ വികാര വിസ്ഫോടനങ്ങളെ മാനിച്ചു കൊണ്ട് വീണ്ടും ഒരു റീസെന്സറിംഗിന് വിട്ടു കൊടുത്ത ആദ്യത്തെ സിനിമായാണ് Empuran .. അതിനെ തുടർന്ന് സിനിമയിലെ ചില ഭാഗങ്ങൾ വെട്ടി മാറ്റുകയും പേരുകൾ വർഷങ്ങൾ സ്ഥലങ്ങൾ തുടങ്ങിയ പതിനേഴോളം ഭാഗങ്ങൾ വെട്ടിമാറ്റുകയും സിനിമ വീണ്ടും പ്രദര്ശനത്തെത്തുകയും ചെയ്തു . മലയാളിയുടെ സ്വകാര്യ അഹങ്കാരമായ ലാലേട്ടൻ സാമൂഹ്യമാധ്യമത്തിലൂടെ തന്റെ പ്രേക്ഷകരോട് സിനിമയിലെ ചില ഭാഗങ്ങൾ ഉൾപെടുത്തേണ്ടിവന്നതിനും അതിനെ തുടർന്ന് ജനങ്ങളുടെ വികാരം മുറിപ്പെടുന്ന വിവരം മനസിലാക്കി കൊണ്ടും ഖേദപ്രകടനം വരെ എത്തി. ചിലരെങ്കിലും ലാലേട്ടന്റെ കേണൽ പദവി തിരിച്ചെടുക്കണം എന്ന് വരെ പറയുകയുണ്ടായി …സിനിമയുടെ സംവിധായകനോ തിരക്കഥാകൃത്തോ പ്രത്യേകിച്ച് പ്രതികരണങ്ങളുമായി ഇതുവരെ എത്തിയിട്ടും ഇല്ല . ഇത്തരമൊരു സാഹചര്യത്തിലാണ് ലാലേട്ടന്റെ തുടരും റിലീസിന് ഒരുങ്ങുന്നത് . ഒരു വിഭാഗം ലാലേട്ടന്റെയും സിനിമകളുടെയും കൂടെ നിൽകുമ്പോൾ വലിയൊരു വിഭാഗം എതിർ ചേരിയിലാണെന്ന യാഥാർഥ്യം ലാലേട്ടന്റെ പുതിയ സിനിമകളെ ഏത് തരത്തിൽ വേണമെങ്കിലും ബാധിക്കാം .
തരുൺ മൂർത്തിയുടെ സംവിധാനത്തിൽ പൂർത്തീകരിച്ച തുടരും മലയാളത്തിലെ മികച്ച ഒരു താരജോഡിയെയും കൂടെ തിരികെ കൊണ്ടുവരികയാണ് … മോഹൻലാൽ ശോഭന കോമ്പോ വീണ്ടും വരികയാണ്…. നീണ്ട ഒരിടവേളക്ക് ശേഷം വരനെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെ സുരേഷ് ഗോപിയുടെ നായികയായി വെള്ളിത്തിരയിലേക്ക് തിരികെ വന്ന ശോഭന ഒരുപക്ഷെ സിനിമയിൽ വീണ്ടും സജീവമാകാൻ തുടരും സാക്ഷ്യം വഹിക്കട്ടെ .
മണിയന്പിള്ളയും ബിനു പപ്പുവും ഫർഹാൻ ഫാസിലും ഇർഷാദ് അലിയും ആർഷയും ഒകെ കൂടി ഒരു വൻ താര നിര തന്നെയാണ് തരുൺ മൂർത്തി തുടരും എന്ന തന്റെ സിനിമയിലൂടെ ഒരുക്കിയിരിക്കുന്നത് .. സൗദി വെള്ളക്ക , ഓപ്പറേഷൻ ജാവ തുടങ്ങിയ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയ സിനിമകൾ ചെയ്ത തരുൺ മൂർത്തിയുടെ തുടരും നമ്മളെ നിരാശപ്പെടുത്തില്ല എന്ന് വിശ്വസിക്കുന്നു .
ഏപ്രിൽ 25 നു ആണ് തുടരും റിലീസ് ചെയ്യുന്നത്…ഒപ്പം സുരേഷ് ഗോപിയുടെ JSK ( ജാനകി വേർസസ്സ് സ്റ്റേറ്റ് ഓഫ് കേരള ) യും സൈജു കുറുപ്പും സണ്ണി വെയ്‌നും ചേർന്ന് വരുന്ന Written and Directed by God ഉം റിലീസിനൊരുങ്ങുന്നുണ്ട് . Empuran എന്ന സിനിമ ജനമനസ്സുകളിൽ ഉണ്ടാക്കിയ സമ്മിശ്ര വികാരങ്ങളും സുരേഷ് ഗോപിയുടെ തിരഞ്ഞെടുപ്പ് വിജയത്തോടനുബന്ധിച്ചു കേന്ദ്ര സഹമന്ത്രിയായിരിക്കെ റിലീസാകുന്ന ഒരു സിനിമ എന്ന പ്രത്യകത കൂടി JSK എന്ന സിനിമക്കുണ്ട് .
ഏപ്രിൽ 25 നു ഇനി നാല് നാൾ മാത്രം !! കാത്തിരുന്നു കാണാം …ലാലേട്ടന്റെ തുടരും ആണോ സുരേഷ് ഗോപിയുടെ JSK ആണോ !!
VV