മലയാള സിനിമ ഇന്ന് വരെ കാണാത്ത ഒരു വിജയഗാഥ രചിക്കുവാൻ എമ്പുരാൻ

മലയാള സിനിമാ ചരിത്രത്തെ വ്യക്തമായും
കൃത്യമായും രേഖപ്പെടുത്തിയ ഒരു സിനിമയാണ് എമ്പുരാൻ. അതിനു കാരണങ്ങൾ പലതാണ് .. ഒന്നാമത് മലയാള സിനിമയിലെ ഒരു വൻ ഹിറ്റായ ലൂസിഫർ എന്ന സിനിമയുടെ രണ്ടാം ഭാഗം . രണ്ടാമത് പൃഥ്വിരാജ് എന്ന നിലപാടുകൾ വ്യക്തമായി പറയുന്ന കാര്യങ്ങൾ കൃത്യതയോടെ ചെയ്യുന്ന ഒരു സംവിധായകൻ ,മൂന്നാമത് മോഹൻലാൽ എന്ന മലയാളികളുടെ സ്വകാര്യ അഹങ്കാരം , പിന്നെ മുരളീഗോപിയുടെ എഴുത്തും . മലയാളികൾക്ക് ഒരിക്കലും മറക്കാൻ സാധിക്കുന്ന ഒരു സിനിമയല്ല ലെഫ്റ് റൈറ്റ് ലെഫ്റ്… മുരളിയുടെ പേനയുടെ മൂർച്ച ഇതിനു മുൻപും നാം കണ്ടതാണ്… അറിഞ്ഞതാണ് …ബാക്കി മ്മ്‌ടെ സ്വന്തം മഞ്ജു വാരിയരും , ടോവിനോയും അങ്ങിനെ അഭ്രപാളികളിൽ നാം കണ്ടു സന്തോഷിക്കാൻ ആനന്ദിക്കാൻ സാധ്യമാകുന്ന തരത്തിലുള്ള കാസ്റ്റിംഗ് .. ഒരു മൂന്ന് മണിക്കൂറുകളോളം ഒരു സിനിമാസ്വാദകനെ ആനന്ദിപ്പിക്കാൻ വേണ്ട എല്ലാ ചേരുവകളും നല്ല രീതിയിൽ സമാസമം പൃഥ്വിരാജ് ഉം മുരളിഗോപിയും ചേർന്നു ഒരുക്കിയ ഒരുഗ്രൻ സിനിമ …എമ്പുരാൻ !!!

എമ്പുരാൻ ഇലെ സിനിമാട്ടോഗ്രാഫിയും എഡിറ്റിംഗ് ഒക്കെ വേറെ ലെവൽ … ഒരു ഇന്റർനാഷണൽ ഹോളിവുഡ് മൂവിയുടെ മേക്കിങ് നമുക്കു എമ്പുരാൻ ഇൽ കാണാൻ സാധിക്കും .. അത്രക്ക് സൂക്ഷ്മതയോടെ തന്നെയാണ് പ്രിത്വി ഈ സിനിമ ചിത്രീകരിച്ചിരിക്കുന്നത് . ഇതിലെ മ്യൂസിക് ചെയ്ത ദീപക് ദേവ് സിനിമയുടെ പശ്ചാത്തലം സാധൂകരിക്കുന്നപോലെ ചെയ്തു വച്ചിട്ടുണ്ട് …ലോക സിനിമയിലെ തന്നെ പല നാടുകളിൽ നിന്നുമുള്ള കലാകാരന്മാരെ സിനിമയോട് ചെര്തുവച്ചതുകൊണ്ട് ഒരു ഇന്റർനാഷണൽ ലെവലിൽ ഈ സിനിമക്ക് ഒരു സ്വീകാര്യത കൊണ്ട് വരുന്നു .

റിലീസിന്റെ അന്നും പിന്നെ വീണ്ടും ഐമാക്സിലും കണ്ടു…അത്രക്ക് മനോഹരമായ ഒരു സിനിമ ..ഒരു മലയാളി എന്ന നിലയിൽ എന്റെ ഭാഷയിൽ നിന്നും ലോക സിനിമയുടെ തന്നെ ലെവെലിലേക്കു എടുത്തു വക്കാൻ പോന്ന ഒരു അടിപൊളി സിനിമ .. എമ്പുരാൻ!!

ഇക്കഴിഞ്ഞ നാല് ദിവസത്തെ സംഭവബഹുലമാം വിധം സാമൂഹ്യ മാധ്യമങ്ങളിൽ നിറഞ്ഞു തുളുമ്പി നില്കുകയാണ് എമ്പുരാൻ… ആ ബാഹുല്യം ഇപ്പൊ മലയാളിയുടെ ലാലേട്ടന്റെ ഖേദപ്രകടനം വരെ എത്തി നില്കുന്നു എമ്പുരാൻ.. !!

അതിനാൽ തന്നെ കുറച്ചു കാര്യങ്ങൾ പറയാമെന്നു വിചാരിക്കുന്നു.

പ്രിത്വി എന്ന ഡയറക്റ്റർ കം മാർക്കറ്റിങ് ജീനിയസ് കം ബിസിനസ് തിങ്ക് ടാങ്ക് !!

കുറെയേറെ വര്ഷങ്ങള്ക്കു മുൻപ് തന്നെ പ്രിത്വി തന്റെ വഴി കൃത്യതയോടെ അവതരിപ്പിക്കുകയുണ്ടായി ..
കുറെ നല്ല സിനിമയിൽ അഭിനയിക്കണം .. അന്യഭാഷയിലെയും സിനിമകൾ ചെയ്യണം .. ബിഗ് ബജറ്റ് സിനിമകൾ ചെയ്യണം … അന്യഭാഷയിലെ ബിഗ് ബജറ്റ് സിനിമകൾ വിതരണം ചെയ്യണം …
സ്വന്തമായി ഒരു നിർമാണ കമ്പനി വേണം .. ലോകം മുഴുവനും ഉറ്റു നോക്കുന്നതരത്തിലുള്ള ഒരു അസാധാരണ കഥാപാത്രം ചെയ്യണം .. ( ആടുജീവിതം )
പിന്നീട് സംവിധാനം ചെയ്യണം ..അങ്ങിനെ വ്യക്തമായ പ്ലാനിങ്ങോട് കൂടി എമ്പുരാൻ ഇൽ എത്തിനിൽക്കുന്ന .. ഏവർകും അസൂയ ഉളവാകുന്ന ഒരു സ്പേസ് സ്വന്തമായി ക്രിയേറ്റ് ചെയ്ത ഒരു അതുല്യ പ്രതിഭ .. പൃഥ്വിരാജ് സുകുമാരൻ !!

ലൂസിഫർ ഇറങ്ങുന്നതിനു മുൻപ് പ്രിത്വിയുടെ ഇന്റർവ്യൂസ് .. മീഡിയ ബ്രീഫിങ് ഒക്കെ നമ്മൾ കണ്ടതാണ് … അതിൽ മുഴങ്ങി കേട്ട ഒരു വരി ഇങ്ങനെ ആയിരുന്നു … ” ഞാൻ ലാലേട്ടന്റെ ഒരു ഫാൻ ആണ്… ലൂസിഫർ ലാലേട്ടന്റെ ഒരു ഔട്ട് ആൻഡ് ഔട്ട് ഫാൻ ബോയ് സിനിമയാണ് ” ഒരു മോഹൻലാൽ ആരാധകൻ മോഹൻലാലിനെ എങ്ങിനെയൊക്കെ കാണാനാണ് ആഗ്രഹിക്കുന്നത് ..അങ്ങിനെയൊക്കെ ലാലേട്ടനെ ലുസിഫെറിൽ പൃഥ്വിരാജ് കാണിച്ചു ..പടം സൂപ്പർ ഹിറ്റ് !!

എന്നാൽ എമ്പുരാൻ ഇൽ എല്ലാ പ്രൊമോഷൻ ഇവന്റസിലും ഇന്റർവ്യൂ വിലും ഒക്കെ പ്രിത്വിയും മോഹൻലാലും തുടങ്ങി എല്ലാവരും തന്നെ പറഞ്ഞത് സിനിമയുടെ മെക്കിങ്ങും ക്യാമറയും ലൊക്കേഷനുകളും കാസ്റ്റിംഗും തിരക്കഥയും ഒക്കെയാണ് .. ഓഫ്‌കോർസ് ലാലേട്ടനും സിനിമയിലുണ്ടെന്ന വസ്തുത ആരും തള്ളിക്കളയുന്നുമില്ല !!! സിനിമയിലെ കാര്യങ്ങൾ ചോദിക്കുമ്പോൾ വളരെ വ്യക്തമായി എല്ലാവരും ഒരേ സ്വരത്തിൽ മാർച്ച് 27 നു സിനിമ കാണൂ എന്നും പറഞ്ഞു വച്ചു .

ചരിത്രത്തിൽ രേഖപ്പെടുത്താൻ തക്കവിധമുള്ള ഒരു പ്രീ ബുക്കിംഗ് പ്രീ സെയിൽസ് ഉണ്ടാകുവാനും ലോകം മുഴുവനും ഈ സിനിമയുടെ റിലീസുമായി ചെന്നെത്തുവാനും അങ്ങിനെ ലോകം മുഴുവനുമുള്ള സിനിമാസ്വാദകരെ പ്രത്യേകിച്ച് മലയാളികളെ മുഴുവനും തീയേറ്ററിലേക്കു എത്തിക്കാനും പ്രിത്വിയുടെ മാർക്കറ്റിങ് സ്ട്രാറ്റജിസ് ഉപയോഗിച്ചു ..

ഒരു വലിയ മാസ്സ് ആക്ഷൻ ത്രില്ലെർ പടം .. സ്റ്റീഫൻ നെടുമ്പള്ളിയുടെയും ഖുറേഷി അബ്ബറാമിന്റെയും അഴിഞ്ഞാട്ടം പ്രതീക്ഷിച്ചു തിയേറ്ററിൽ കേറിയ മിക്കവാറും ആസ്വാദകരും പടം തുടങിയപ്പോൾ മുതൽ ഞെട്ടി തരിച്ചിട്ടിണ്ടാകും … അമ്മാതിരി ഒരു ഐറ്റം ആണ് തുടക്കത്തിലേ തന്നെ ചെയ്തു വച്ചിരിക്കുന്നത് .

ഒരുപക്ഷെ ഈ അമിതപ്രതീക്ഷ തന്നെയാവണം സിനിമ ഇറങ്ങിയ ആദ്യ സമയങ്ങളിൽ വന്ന ലാഗിന്റെയും അത്രയ്ക്ക് പോര എന്ന പ്രതികരണങ്ങളുടെയും കാരണം . എന്നാൽ അതുകഴിഞ്ഞുണ്ടായ അതികൊടൂരമായ ആ ഡീഗ്രേഡിങ് … ബോയ്‌കോട്ടിങ് … ടിക്കറ്റ് ക്യാന്സല്ലഷൻസ് പോസ്‌റ്സ് … ബഹിഷ്കരണ ആഹ്വാനം ..ഒക്കെ തന്നെ ഈ സിനിമയിലൂടെ പൃഥ്വിരാജ് എന്ന സംവിധായകനും മുരളിഗോപിയെന്ന എഴുത്തുകാരനും പറയാനാഗ്രഹിച്ച ..പ്രേക്ഷകർ കാണണം എന്നാഗ്രഹിച്ച … ഇന്നിന്റെ ഇന്ത്യയുടെ രാഷ്‌ട്രീയം വ്യക്തമായും ശക്തമായും ഉറക്കെ ഉച്ചത്തിൽ വിളിച്ചു പറയുകയായിരുന്നു ..

റിലീസിന്റെ മുൻപ് നടന്ന ചാനൽ ഇന്റർവ്യൂസ് .. ഓൺലൈൻ മീഡിയസിന്റെ ഒപ്പമുള്ള പ്രൊമോഷൻസ് … ഒക്കെയായിരിക്കും സിനിമയുടെ പ്രിസയിൽസ് കൂട്ടുവാൻ കരണമായിട്ടുണ്ടാകുക … എന്നാൽ അതുകഴിഞ്ഞു ഈ സിനിമയുടെ മുന്നോട്ടുള്ള യാത്ര ..അത് ഉറപ്പായും ഡീഗ്രേഡ് ചെയ്യുന്നവരിലൂടെയും എതിർചേരിയിൽ നില്കുന്നവരിലൂടെയും വളരെ ശക്തമായി തന്നെ മുന്നോട്ടു പോകും .

അള്ളാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ …!!

രാമൻ നിങ്ങളെ രക്ഷിക്കട്ടെ …!!

എമ്പുരാനെന്ന സിനിമയിലെ ഒരു സീനിൽ രണ്ടു പേര് തമ്മിലുള്ള ഒരു സംഭാഷണമാണ് മുകളിൽ പറഞ്ഞത് ..ഒരാൾ ഹിന്ദുവും മറ്റെയാൾ മുസൽമാനും !!

അൽപ സമയത്തിനുള്ളിൽ തന്നെ രണ്ടു പേരും വധിക്കപെടുന്നു …അതി ക്രൂരമായി തന്നെ !!!

കൊലപാതകി ഒരിക്കലും ഒരു ഹിന്ദുവോ മുസൽമാനോ ആയിരുന്നില്ല …മറിച്ചു വർഗീയ വിഷം ചീറ്റുന്ന ഒരു തീവ്രവാദി ആയിരുന്നു !!

ഈ വർഗീയത തീവ്രവാദപരം ആണ് എന്ന രാഷ്ട്രീയമാണ് എമ്പുരാനെന്ന സിനിമ പറഞ്ഞു വക്കുന്നത് !!!

Hats off to you Mr. Director & Mr. Writer 🔥🔥🔥

PrithvirajSukumaran MuraliGopy

24 വെട്ടുകൊണ്ടൊന്നും മതേതരത്വത്തിൽ വിശ്വസിക്കുന്ന ഒരു ജനത അത് തിരിച്ചറിയാതെ പോകില്ല !!!

From. The words of George Bernard Shaw … “നുണയനുള്ള ശിക്ഷ തന്നെ ആരും വിശ്വസിക്കില്ല എന്നത് മാത്രമല്ല , തനിക്കു ആരെയും വിശ്വസിക്കാൻ കഴിയുകയില്ല എന്നും കൂടിയാണ് ” !

മലയാള സിനിമ ഇന്ന് വരെ കാണാത്ത ഒരു വിജയഗാഥ രചിക്കുവാൻ എമ്പുരാൻ എന്ന സിനിമക്ക് സാധിക്കും എന്ന കാര്യത്തില് ഒരു സംശയവും ഇല്ല . കാരണം ഈ സിനിമയിലെ രാഷ്‌ട്രീയം അത് വർഗീയവാദികൾക്കെതിരെയാണ് … മതേതരത്വം മുറുകെ പിടിക്കുന്നവർക്കൊപ്പമാണ് … ഇന്ത്യയുടെ സംസ്കാരത്തിനൊപ്പമാണ് … അത് നാനാത്വത്തിൽ ഏകത്വം എന്ന ആശയത്തിനൊപ്പമാണ് …
ഈ ആശയങ്ങൾക്കെതിരു നില്കുന്നവർക്കൊക്കെ ഒന്നിരിട്ടിവെളുക്കുമ്പോളെങ്കിലും സദ്ബുദ്ധി വരട്ടെ ..എന്നാശംസിക്കുന്നു !!!

എമ്പുരാൻ എന്ന സിനിമക്ക് ആശംസകൾ !!

Related Posts

Leave a Reply

Your email address will not be published. Required fields are marked *