നിശ്ചയദാർഢ്യത്തിന്റെയും വ്യക്തമായ നിലപാടുകളുടെയും അതേസമയം നല്ല സിനിമകളിലൂടെ വിള്ളിത്തിരയിൽ നിറ സാന്നിധ്യം പ്രിത്വി…

അച്ഛന്റെ മകൻ എന്ന ലേബൽ ഇൽ ആണ് ഇങ്ങേരു വെള്ളിത്തിരയിൽ വന്നത് … ചിലപ്പോഴെങ്കിലും വളരെ പെട്ടന്നു തന്നെ സ്റ്റാർ ആകാൻ വേണ്ടി എടുത്താൽ പൊന്താത്ത ചില വേഷങ്ങൾ ആദ്യകാലത്തു എടുത്തു തോളത്തു വക്കാൻ ശ്രമിച്ചിട്ടുണ്ട് … ആദ്യകാല പത്രസമ്മേളനങ്ങളും ചോദ്യോത്തര വേളകളും ഒക്കെ ഇങ്ങേരെ ഒരു അഹങ്കാരിയായിട്ടും ജാഡ തെണ്ടിയായും ഒക്കെ മലയാള പ്രേക്ഷകർ വിലയിരുത്തിയിട്ടുമുണ്ട് …

പക്ഷെ പിന്നീടങ്ങോട്ട് പിടിച്ചാൽ കിട്ടാത്ത വേഗതയായിരുന്നു ആ മനുഷ്യന്… തിരഞ്ഞെടുക്കുന്ന സ്ക്രിപ്റ്റുകളും കൂടെ വർക്ക് ചെയ്യാൻ തിരഞ്ഞെടുക്കുന്ന വ്യക്തികളും വിജയിക്കുന്ന സിനിമകളും അന്യഭാഷയിൽ നിന്നും ഇങ്ങേരെ തേടിയെത്തുന്ന റോളുകളും .. സമൂഹമധ്യത്തിൽ ഇങ്ങേരു നടത്തുന്ന പ്രസ്താവനകളും നിലപാടുകളും സംവിധാനത്തിൽ വരെ എത്തി നിൽക്കുന്ന മലയാളസിനിമയുടെ ഒരു ശക്തനായ ബ്രാൻഡ് അംബാസഡർ !!!

പൃഥ്വിരാജ് സുകുമാരൻ !!

പൃഥിവിരാജിൽ നിന്നും രാജുവേട്ടനിലേക്കുള്ള യാത്ര അത്യാവശ്യം കഷ്ടങ്ങൾ നിറഞ്ഞതായിരുന്നു.. നിശ്ചയദാർഢ്യത്തിന്റെയും വ്യക്തമായ നിലപാടുകളുടെയും അതേസമയം നല്ല സിനിമകളിലൂടെ വിള്ളിത്തിരയിൽ നിറ സാന്നിധ്യം ആവുകയായിരുന്നു പ്രിത്വി .

മലയാളികൾ ഹൃദയത്തിൽ നിന്നും ഏട്ടാ എന്ന് വിളിച്ചത് ലാലേട്ടനെ ആയിരുന്നു… അവിടേക്കാണ് പൃഥ്വിരാജ് മലയാളികളുടെ രാജുവേട്ടൻ ആയതു …

എപ്പോൾ ഒക്കെ മാധ്യമങ്ങളുടെ മുൻപിൽ ഇരിക്കുമ്പോൾ്ഴും അതിപ്പോ സിനിമയുടെ പ്രൊമോഷൻ ആയിക്കോട്ടെ…സമകാലീന സംഭവങ്ങളുടെ പ്രതികരണമായികൊട്ടെ … ഏറ്റവും വ്യക്തതയോടെയും അചഞ്ചലമായ നിലപാടുകളോടെയും ഇപ്പോഴും സംസാരിക്കുക പ്രിത്വിക്കുള്ള കഴിവ് ഒന്ന് വേറെ തന്നെയാണ്… അത് റിയൽ ലൈഫിൽ അഭിനയിക്കാൻ ഇഷ്ടമില്ലാത്തത് കൊണ്ടുമാത്രമാണ് എന്ന് നിസ്സംശയം പറയാൻ സാധിക്കും .

വര്ഷങ്ങള്ക്കുമുന്പ് നടി അക്രമിക്കപെട്ടപ്പോഴും ഇപ്പോൾ ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നപ്പോഴും സിനിമ മേഖലയിലെ നിരവിധി സഹപ്രവർത്തകർക്ക് നേരെ ആരോപണങ്ങൾ വന്നപ്പോഴും ഏറ്റവും കൃത്യതയോടെയും വ്യക്തതയോടെയും തന്റെ നിലപാട് വെളിപ്പെടുത്തുകയും അതിൽ ഉറച്ചു നില്കുന്നു എന്ന് പ്രഖ്യാപിക്കുകയും ചെയ്യുമ്പോൾ മലയാളികൾക്ക് പ്രതീക്ഷയാണ് പ്രിത്വി ..

നിങ്ങളിൽ ..നിങ്ങളെ പോലെ നല്ല നിലപാടുകൾ സ്വീകരിക്കുന്നവരിലൂടെ .. സഹപ്രവർത്തകർ അത് ആണായാലും പെണ്ണായാലും അവരുടെ വെൽ ബീയിങ് ഉറപ്പാക്കാൻ ഇനിയും മലയാളസിനിമ മേഖലക്ക് കഴിയും…

പുഴുക്കുത്തുകൾ നീക്കം ചെയ്തു എല്ലാവര്ക്കും ആരോഗ്യകരമായ ഒരു തൊഴിലിടം ഉണ്ടാകുന്ന കാലം അതിവിദൂരമല്ല എന്ന് പ്രത്യാശിക്കുന്നു.

2024 സംസ്ഥാന സർക്കാരിന്റെ ബെസ്റ് ആക്ടർ അവാർഡ് ലഭിച്ച പൃഥ്വിരാജ് സുകുമാരന് അഭിവാദ്യങ്ങൾ … അഭിനന്ദനങ്ങൾ !! ബ്ലെസ്സിയുടെ ആടുജീവിതത്തിലെ വേഷത്തിനാണ് പ്രിത്വിക്‌ സംസ്ഥാന അവാർഡ് ലഭിക്കുന്നതു . ഇനിയുമിനിയും പ്രേക്ഷകരെ ഹരം കൊള്ളിക്കുന്നതരത്തിലും അത്ഭുതപ്പെടുത്തുന്ന തരത്തിലും നല്ല വേഷങ്ങൾ പ്രിത്വിയെ തേടിയെത്തട്ടെ .

V.V

Related Posts

Leave a Reply

Your email address will not be published. Required fields are marked *