എത്ര എളുപ്പത്തിൽ പറഞ്ഞു പോയി ഇതിവൃത്തം .. എന്നാൽ അങ്ങിനെയല്ല എന്നാണ് എനിക്ക് തോന്നുന്നത് … രചനയും സംവിധാനവും ചെയ്ത ഗണേഷ് രാജ് … താങ്കൾ ഇത് എങ്ങിനെയാണ് ഇത്രത്തോളം എത്തിച്ചത് …???
ഒരു കഥാ തന്തു …അത് ഇത്ര മനോഹരമായി എങ്ങിനെയാണ് നെയ്തെടുത്തത് ….??? ഇച്ഛായിയും ഇച്ഛമ്മയും തുടങ്ങി .. മത്തായി എന്ന കൊച്ചു കുട്ടിയുടെ പോലും കഥാപാത്രമികവ് ഇത്രമേൽ ശ്രദ്ധയോടെ എന്നാൽ ഒട്ടും തന്നെ കുറവ് കാണിക്കാതെ …. ഇടക്കിടെ വന്നു പോകുന്ന കുളക്കടവ് സീൻ മുതൽ വേണുവേട്ടൻറെ (അബുസലിം) കൊഴുക്കട്ട മെഷിൻ വരെ കിറു കൃത്യം …
ബേസിൽ ജോസെഫിന്റെ ചിക്കുമോനും വിനീത് ശ്രീനിവാസന്റെ ജഡ്ജിയും ജോണി ആന്റണിയുടെ വക്കീലും പിന്നെ ഇരട്ടകളെ വച്ച് കാണിച്ച അതി വിശാലമായ നർമവും ചേര്ച്ചയും … ഒടുക്കം സുഹാസിനി മണിരത്‌നം എന്ന മികവുറ്റ സാനിധ്യവും സുശീലനും എൽസയും കാണിച്ച മിടുക്കും ഗിന്നസിന്റെ മികവും എല്ലാം എല്ലാം അടിപൊളി….
വിജയരാഘവാ .. നിങ്ങ വെറും പൊളിയല്ല ഒരു ഒന്നൊന്നര സംഭവമാണ് … ഒരു രക്ഷയുമില്ലാത്ത സ്ക്രീൻ പ്രെസെൻസ് .. കെ പി എ സി ലീല .. നിങ്ങളെ ഇനിയും വളരെ വലിയ കഥാപാത്രമായി മലയാളികൾ കാണാൻ ഇടവരട്ടെ…
ഒരു കഥ.. സമകാലീന സംഭവവികാസങ്ങൾ ഒന്നും തന്നെ ഇല്ലാത്ത ഒരു കഥ… അതിനെ ഇത്രമേൽ നല്ല ഒരു സിനിമ ആക്കി എടുത്ത സംവിധായകൻ ശ്രീ ഗണേഷ് രാജ് .. അഭിനന്ദനങ്ങൾ !!!
കണ്ണുകളെ ഈറനണിയിക്കുകയും അതുപോലെ ചിരിപ്പിക്കുകയും അതുപോലെ ചിന്തിപ്പിക്കുകയും അതുപോലെ ദീർഘനിശ്വാസങ്ങൾ ഉണ്ടാകുകയും ചെയ്ത ഒരു നല്ല സിനിമ … “പൂക്കാലം”
ഒരു മനസമ്മതത്തിൽ തുടങ്ങി ഒരു കല്യാണത്തിൽ അവസാനിച്ച ഒരു നല്ല സിനിമ ..
അടിക്കുറിപ്പ് : ഒന്ന് ഡിവോഴ്സ് ചെയ്തു വീണ്ടും കല്യാണം അവളെ തന്നെ കല്യാണം കഴിച്ചാലോ എന്ന് വെറുതെ … അല്ലെങ്കിൽ വേണ്ട തോന്നിയതാവും 😍😍😍
“പൂക്കാലം “
VV