ഹൃദയസ്പർശിയായ പ്രണയകഥക്ക് പ്രാധാന്യം നൽകി, ഇന്ദ്രൻസ്, മധുബാല കൂട്ടുകെട്ട്.

ബാബുജി പ്രൊഡക്ഷൻസിന്റെ ബാനറിൽ അഭിജിത് ബാബുജി,സംവിധായകൻ വർഷാ വാസുദേവ് സംവിധാനം നിർവഹിചച്ച് ഹൃദയസ്പർശിയായ പ്രണയകഥക്ക് പ്രാധാന്യം നൽകി, ഇന്ദ്രൻസ് നായകനായി, മധുബാല (മധൂ): നായികയായി,ചിന്ന ചിന്ന ആസൈ എന്ന ചിത്രം ഒരുങ്ങുന്നു.വർഷാ വാസുദേവ് എൻ്റെ നാരായണിക്ക്’ എന്ന ഹ്രസ്വചിത്രത്തിലൂടെ ശ്രദ്ധേയയായിരുന്നു.

ഒരിടവേളക്ക് ശേഷമാണ് മധുബാല മലയാളത്തിൽ അഭിനയിക്കുന്നത്. വർഷങ്ങൾക്കു ശേഷം മധുബാല മലയാളത്തിലേക്ക് ശക്തമായ ഒരു കഥാപാത്രത്തിലൂടെ തിരിച്ചെത്തുന്നു എന്ന പ്രത്യേകത ഈ ചിത്രത്തിനുണ്ട്.

ചിന്ന ചിന്ന ആസൈ” എന്ന് പേര് നൽകിയിരിക്കുന്നത് മണിരത്നം സംവിധാനം ചെയ്ത “റോജ” എന്ന ചിത്രത്തിലെ പ്രശസ്തമായ ഗാനത്തിന്റെ പേരിൽ നിന്നാണ്. “റോജ” എന്ന ചിത്രത്തിൽ മധുബാലയായിരുന്നു നായിക.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത് പ്രശസ്ത സംവിധായകൻ മണിരത്നം ആയിരുന്നു. ചിത്രം ഒരു വലിയ വിജയമാകട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.

ഇന്ദ്രൻസ്, മധുബാല എന്നിവർക്ക് പുറമെ സംഗീതം – ഗോവിന്ദ് വസന്ത, ഛായാഗ്രഹണം – ഫയസ് സിദ്ധിക്ക്, എഡിറ്റിംഗ് – റെക്സൺ ജോസഫ്.എന്നിവർ നിർവഹിച്ചിരിക്കുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *