മാജിക് ഫ്രെയിംസ് ബാനറിൽ പ്രശസ്ത സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫനും ചേർന്ന്, വിനോദ് എ.കെ സംവിധാനം നിർവഹിചച്ച് 1980-കളിലെയും 90-കളിലെയും ബ്രേക്ക് ഡാൻസ് തരംഗത്തെയും ആ കാലഘട്ടത്തിലെ യുവത്വത്തെയും പ്രമേയമാക്കിയുള്ള “മൂൺവാക്ക്” എന്ന ചിത്രം ഒരുങ്ങുന്നു.
വിനോദ് എ.കെ. പരസ്യം രംഗത്ത് പ്രവർത്തിച്ചിരുന്ന വ്യക്തിയാണ്,അദ്ദേഹം ആദ്യമായിമായാണ് മലയാള ചലച്ചിത്ര രംഗത്തേക്കിറങ്ങുന്നത് എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്
ലിജോ ജോസ് പെല്ലിശ്ശേരിയുടെ “ആമേൻ” എന്ന ചിത്രത്തിന് സംഗീതം നൽകിയ പ്രശാന്ത് പിള്ളയാണ് ഈ ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്.
ഈ ചിത്രം യുവത്വത്തിന്റെ ചോരത്തിളപ്പിനെയും, അന്നത്തെ സാമൂഹിക-ജീവിത സാഹചര്യങ്ങളെയും മനോഹരമായി അടയാളപ്പെടുത്തുന്നു. നൃത്തം ഒരു പ്രധാന ഭാഗമാണെങ്കിലും, സൗഹൃദം, സ്വപ്നങ്ങൾ, യാഥാർത്ഥ്യങ്ങൾ എന്നിവയ്ക്ക് പ്രാധാന്യം നൽകുന്ന ഒരു ചിത്രമാണിത്.
1980-കളിലെയും 90-കളിലെയും ബ്രേക്ക് ഡാൻസ് തരംഗത്തെയും ആ കാലഘട്ടത്തിലെ യുവത്വത്തെയും പ്രമേയമാക്കിയുള്ള ഒരു ചിത്രമാണ്. യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന് പറയപ്പെടുന്നു.
1980-90 കാലഘട്ടത്തിൽ ലോകമെമ്പാടുമുള്ള യുവാക്കളെ ആകർഷിച്ച ബ്രേക്ക് ഡാൻസ് തരംഗത്തെ അടിസ്ഥാനമാക്കിയാണ് ചിത്രത്തിന്റെ കഥ. ഒരു കൂട്ടം പ്രീ-ഡിഗ്രി വിദ്യാർത്ഥികളുടെ ജീവിതവും അവരുടെ സംഗീതം, നൃത്തം, പ്രണയം, സൗഹൃദം എന്നിവയുടെ ലോകവുമാണ് ഈ സിനിമയിൽ പ്രധാനമായും ചിത്രീകരിക്കുന്നത്. മൈക്കിൾ ജാക്സന്റെ സ്വാധീനത്തിൽ ബ്രേക്ക് ഡാൻസ് പഠിക്കാൻ ശ്രമിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ കഥയാണ് ചിത്രം പറയുന്നത്.
“അങ്കമാലി ഡയറീസ്” എന്ന ചിത്രത്തിന് സമാനമായി, “മൂൺവാക്ക്” നൂറിലധികം പുതുമുഖങ്ങൾക്ക് അവസരം നൽകുന്നുണ്ട്. നവാഗതരോടൊപ്പം ശ്രീകാന്ത് മുരളി, വീണ നായർ, സഞ്ജന ദോസ്, മീനാക്ഷി രവീന്ദ്രൻ, തുഷാര പിള്ള, അനുനാഥ്, റിഷി കൈനിക്കര, സിദ്ധാർത്ഥ് ബി., സുജിത്ത് പ്രഭാകർ, അർജുൻ മണിലാൽ തുടങ്ങിയ പരിചയസമ്പന്നരായ താരങ്ങളും പ്രധാന വേഷങ്ങളിൽ എത്തുന്നു.
ഇവർക്കു പുറമെ അണിയറ പ്രവർത്തകരായി ഛായാഗ്രഹണം – അൻസാർ ഷാ, എഡിറ്റിംഗ് – കിരൺ ദാസ്, ദീപു ജോസഫ്, നൃത്ത സംവിധാനം – ശ്രീജിത്ത് മാസ്റ്റർ,തിരക്കഥ/സംഭാഷണം – വിനോദ് എ.കെ., മാത്യു വർഗീസ്, സുനിൽ ഗോപാലകൃഷ്ണൻ എന്നിവരും അണിചേർന്നിരിക്കുന്നു.