ദിലീപിന്റെ പുതിയ ഭയം, ഭക്തി, ബഹുമാനം(Bha. Bha. Ba)

ഭയം, ഭക്തി, ബഹുമാനം(Bha. Bha. Ba)

ദിലീപ്, വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ എന്നിവർ ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാ ബാനറിൽ ധനഞ്ജയ് ശങ്കർ ആദ്യമായി സംവിധാനം നിർവഹി ക്കുന്ന ആക്ഷൻ-കോമഡി ത്രില്ലർ വിഭാഗത്തിൽപ്പെട്ട Bha. Bha. Ba.” (ഭയം, ഭക്തി, ബഹുമാനം) എന്ന ചിത്രം ഒരുങ്ങുന്നു.

ധനഞ്ജയ് ശങ്കർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മുമ്പ് വിനീത് ശ്രീനിവാസന്റെയും ധ്യാൻ ശ്രീനിവാസന്റെയും അസിസ്റ്റന്റ്/അസോസിയേറ്റ് ഡയറക്ടറായി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

ഫഹിം സഫറും നൂരിൻ ഷെരീഫും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.ഫഹീം സഫർ മുമ്പ് “മധുരം” (2021) എന്ന സിനിമയുടെ തിരക്കഥാകൃത്തായിരുന്നു.മാത്രമല്ല സാൻഡി മാസ്റ്റർ, ഇത് അദ്ദേഹത്തിന്റെ മലയാളത്തിലെ അരങ്ങേറ്റ ചിത്രമാണ്.

ഒരു ടൈം ട്രാവൽ പശ്ചാത്തലമുള്ള ചിത്രമാണിതെന്നും ദിലീപ് ഒരു തട്ടിപ്പുകാരനായ ജ്യോതിഷിയുടെ വേഷവും അതിനെ ചുറ്റിപ്പറ്റി നടക്കുന്ന രസകരമായ സംഭവങ്ങളും ആണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഇതിനു മുൻപ് ദിലീപ് വിനീത് ശ്രീനിവാസനുമായി ഒരു കൂട്ടുകെട്ട് സംഭവിച്ചത് വിനീത് ശ്രീനിവാസന്റെ ആദ്യ സംവിധാന സംരംഭമായ മലർവാടി ആർട്സ് ക്ലബ് എന്ന സിനിമയിൽ ആയിരുന്നു.അന്ന് ദിലീപ് സിനിമയുടെ നിർമാതാവായിരുന്നു എങ്കിൽ ഭ ഭ ബ യിൽ വിനീത് ശ്രീനിവാസന്റെയും ധ്യാൻ ശ്രീനിവാസന്റെയും കൂടെ അഭിനേതാവായാണ് ദിലീപ് എത്തുന്നത്. ഇത് വരെ ഇറങ്ങിയ പോസ്റ്ററിലും ദിലീപിന്റെ ഇയ്യിടെയായുള്ള തനതു നന്മ മരം സ്റ്റൈൽ വിട്ടു കുറെ കൂടി ട്രെൻഡിങ് ആയ ലുക്കിലാണ് ദിലീപ് സ്വയം അവതരിക്കുന്നത് … ഇതിനു മുമ്പ് കുറെ കൂടി ഊർജ്ജസലനായി ദിലീപിനെ കണ്ടത് ഒരു പക്ഷെ റൺവേയിലും രാമലീലയിലും ആയിരിക്കും. അതിൽ തന്നെ റൺവേയിലെ വാളയാർ പരമശിവം എല്ലാം കൊണ്ടും വേറിട്ട് നിൽക്കുന്ന ഒരു കഥാപത്രമായിരുന്നു . ഭ ഭ ബ യിലെ ദിലീപിലെത്തുമ്പോൾ ആരാധകർക്ക് ഒരുപാട് പ്രതീക്ഷിക്കാൻ വകയുണ്ട് എന്ന് തന്നെയാണ് കരുതുന്നത്.

ദിലീപ്, വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ എന്നിവർക്ക് പുറമെചിത്രത്തിൽ ബാലു വർഗ്ഗീസ്,ബൈജു സന്തോഷ്,ശരണ്യ പൊൻവണ്ണൻ, റെഡിൻ കിംഗ്‌സ്ലി, സിദ്ധാർത്ഥ് ഭരതൻ, അശോകൻ, മണിയൻപിള്ള രാജു, നിവേക് മിറർ എന്നിവർ അടങ്ങിയ പ്രമുഖ താരനിരയുണ്ട്.

ഷാൻ റഹ്മാനാണ് സംഗീതം ഒരുക്കുന്നത്. ആർമോയാണ് ഛായാഗ്രാഹകൻ. രഞ്ജൻ എബ്രഹാമാണ് എഡിറ്റിംഗ് നിർവഹിച്ചി രിക്കുന്നത്.

VV

Related Posts

Leave a Reply

Your email address will not be published. Required fields are marked *