പി ആൻഡ് ജെ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജിതിൻ കെ.വി നിർമ്മിച്ച്,ഷാനു കാക്കൂർ, ഷാഫി എപ്പിക്കാട് സംവിധാനം നിർവഹിചച്ച് ഒരു ക്യാമ്പിംഗ് പശ്ചാത്തലത്തിനു പ്രാധാന്യം നൽകി, ബിബിൻ ജോർജ്ജ് , മറീന മൈക്കിൾ, റിയ, നിയ വർഗ്ഗീസ്, അനു സിത്താരയുടെ സഹോദരി അനു സോനാര എന്നിവർ പ്രധാനവേഷങ്ങളിൽ എത്തുന്ന കൂടൽ എന്ന ചിത്രം ഒരുങ്ങുന്നു.
യുവത്വത്തിന്റെ ആഘോഷവും അവർക്കിടയിലുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. ആക്ഷനും ആവേശം നിറയ്ക്കുന്ന അഞ്ച് ഗാനങ്ങളും ഈ ചിത്രത്തിന്റെ മറ്റൊരു പ്രതേഗതയാണ്
“ചെക്കൻ” എന്ന സിനിമയിലെ ‘ഒരു കാറ്റ് മൂളണ്..’ എന്ന വൈറൽ ഗാനത്തിലൂടെ ശ്രദ്ധേയനായ മണികണ്ഠൻ പെരുമ്പടപ്പ് ഈ ചിത്രത്തിൽ പാടി അഭിനയിക്കുന്നുണ്ട്.നായാകനായ ബിബിൻ ജോർജ്ജ് ഒരു ഗാനം ചിത്രത്തിനായി പാടിയിട്ടുണ്ട്.
ബിബിൻ ജോർജ്ജും നാലു നായികമാർക്കും പുറമെ വിജിലേഷ്, നന്ദു, ഉഷ, തമിഴ് സംവിധായകൻ കാർത്തിക് സുബ്ബരാജിന്റെ പിതാവ് ഗജരാജ്, വിനീത് തട്ടിൽ, വിജയകൃഷ്ണൻ, കെവിൻ, റാഫി ചക്കപ്പഴം, അഖിൽഷാ, സാംജീവൻ, അലി അരങ്ങാടത്ത്, ലാലി മരക്കാർ, സ്നേഹവിജയൻ, അർച്ചന രഞ്ജിത്ത്, ദാസേട്ടൻ കോഴിക്കോട് തുടങ്ങിയവരും റീൽസ്, സോഷ്യൽ മീഡിയ താരങ്ങളും നിരവധി പുതുമുഖങ്ങളും. ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
തിരക്കഥയും സംഭാഷണവും നിർവഹിച്ചിരിക്കന്നത് ഷാഫി എപ്പിക്കാട് ( റാഫി മങ്കട, യാസിർ പരതക്കാട് എന്നിവർ സഹ എഴുത്തുകാരാണ്) എന്നിവരാണ് കൂടാതെ ഛായാഗ്രഹണം – ഷജീർ പപ്പ, സംഗീതം – സിബു സുകുമാരൻ, നിഖിൽ അനിൽകുമാർ, ആൽബിൻ എസ് ജോസഫ്, പ്രസാദ് ചെമ്പ്രശ്ശേരി എന്നിവരും അണിയറ പ്രവർത്തകരായി കൂടെ ഉണ്ട്.