രേഖാചിത്രം : നാൽപതു വര്ഷങ്ങള്ക്കപ്പുറവും ഇപ്പുറവും മാറി മാറി നടന്നതും നടക്കുന്നതുമായ ഒരുഗ്രൻ കഥാതന്തു ..

നാൽപതു വര്ഷങ്ങള്ക്കപ്പുറവും ഇപ്പുറവും മാറി മാറി നടന്നതും നടക്കുന്നതുമായ ഒരുഗ്രൻ കഥാതന്തു ..

ചിലർക്കെങ്കിലും ഈ സിനിമ ആര് അഭിനയിച്ചാലും അടിപൊളിയാകും എന്നൊരു ധാരണ ഉണ്ടാകും …ഒരുപക്ഷെ ശെരിയും ആയിരിക്കും . എന്നാൽ ആസിഫ് അലി എന്ന നടൻ ഈ സിനിമക്ക് നൽകിയതെന്ത് എന്ന് ചോദിച്ചാൽ സിനിമയിലെ തന്നെ ചില സദർഭങ്ങൾ നമുക്കു മനസിലാക്കി തരും… സ്പോയ്ലർ ആകേണ്ട എന്ന് കരുതി കഥാ സന്ദർഭങ്ങൾ വിവരിക്കുന്നില്ല .
ഒരു കാര്യം കൃത്യം .. എനിക്ക് ആസിഫ് അലി എന്ന നടനുമായി ഈ കഥ കണക്ട് ആയി… ഒരു തനതു അടുത്ത വീട്ടിലെ പയ്യൻ എന്ന രീതിയിൽ നിന്നും വളരെ കൃത്യതയോടെ നല്ല കാമ്പുള്ള കഥാപത്രങ്ങളിലേക്കു ഉത്തരവാദിത്വത്തോടെ മുന്നേറുന്ന ഒരു ആസിഫ് അലിയെ കാണാൻ സാധിക്കുന്നുണ്ട് …

പോലീസ് വേഷത്തിൽ ഒരുപാട് നടൻമാർ വന്നിട്ടുണ്ട്‌ .. ആ നിലയിലും ആസിഫ് അലി തന്റേതായ ഒരു സ്പേസ് വൃത്തിയായി കൊണ്ടുവന്നിട്ടുണ്ട് .. തലവൻ, ഇപ്പോൾ രേഖാചിത്രവും . ഒരു സൂപ്പർ കോപ്പ് എന്ന ലേബലിലേക്കുള്ള ആസിഫ് അലിയുടെ യാത്ര ദൂരം ഓരോ പോലീസ് വേഷം കഴിയുംതോറും കുറഞ്ഞു വരുന്നു എന്നുള്ളത് ആശാവഹമാണ്.

ഇനി രേഖാചിത്രം എന്ന സിനിമയിലേക്ക്. ഒറ്റ വാക്കിൽ പറഞ്ഞാൽ ഡയറക്ടർ ബ്രില്ലിയൻസ് !!
ജോഫിൻ , രാമു സുനിൽ & ജോൺ മന്ത്രിക്കൽ .. ഇത് നിങ്ങളുടെ സിനിമയാണ് … വിജയമാണ് . അത്രമേൽ നന്നായെഴുതിയ ഒരു കഥയും തിരക്കഥയും സംഭാഷണവും പിന്നെ ഇവയെല്ലാം തന്നെ കൃത്യതയോടെ സംവിധാനം ചെയ്ത ജോഫിനും ..!

നിരവധി അഭിനേതാക്കൾ ഒരുപോലെ അഭിനയിച്ചപ്പോൾ അനശ്വര രാജൻ , സായികുമാർ മനോജ് കെ ജയൻ , നിഷാന്ത് സാഗർ ,ടി ജി രവി , ഇന്ദ്രൻസ് , സുധി കോപ്പ പിന്നെ ഒറ്റ സീനിൽ വന്നു പൊളിച്ചടുക്കിയ മ്മ്‌ടെ സിദ്ധിഖ്‌അണ്ണനും .. ലാസ്‌റ് ബട്ട് നോട് ദി ലീസ്റ് എന്ന രീതിയിൽ സരിൻ ശിഹാബിന്റെ കിടു റോൾ… എല്ലാവരും ഒന്നിനൊന്നു മികച്ചു നിന്നപ്പോൾ രേഖാചിത്രം 2025 ഇലെ ആദ്യ സൂപ്പർ ഹിറ്റ് സിനിമയാകാൻ പോന്ന ഒന്ന്.

വളരെ നന്നായി തന്നെ അതിപ്രസരണങ്ങൾ ഇല്ലാതെയും വൃത്തിക്ക് എടുത്തു വച്ച എ ഐ സീൻസ് കൂടിയായപ്പോൾ മമ്മൂക്കയും, ഭരതനും ജോൺ പോൾ സാറും കാതോട് കാതോരവും എല്ലാം തന്നെ പ്രേക്ഷകർക്ക് കണ്ണിനും മനസ്സിനും കുളിര്മയായി .

ഹാറ്സ് ഓഫ് റ്റു ദി മേക്കേഴ്‌സ് !!!

Related Posts

Leave a Reply

Your email address will not be published. Required fields are marked *