പ്രണയനായകനായി ഉണ്ണി മുകുന്ദൻ

സലിം അഹമ്മദ് അല്ലെൻസ് മീഡിയയുടെ ബാനറിൽ, സംവിധായകൻ അരുൺ ബോസ് സംവിധാനം നിർവഹിച്ച് ഹൃദയസ്പർശിയായ വീട്ടമ്മയുടെ ജീവിതത്തിലൂടെ കടന്നുപോകുന്ന പ്രണയകഥക്ക് പ്രാധാന്യം നൽകി, ഉണ്ണി മുകുന്ദൻ, അപർണ ബാലമുരളി എന്നിവർ പ്രധാന വേഷത്തിലെത്തുന്ന മിണ്ടിയും പറഞ്ഞും” (Mindiyum Paranjum) എന്ന മലയാളം നാടക ചിത്രം ഒരുങ്ങുന്നു.

സംവിധായകൻ അരുൺ ബോസ് ലൂക്ക” എന്ന ചിത്രത്തിലൂടെ ശ്രദ്ധേയാനായിരുന്നു”ലൂക്ക”ക്ക് ശേഷം അരുൺ ബോസ്, മൃദുൽ ജോർജ്ജ് എന്നിവരുടെ രണ്ടാമത്തെ കൂട്ടുകെട്ടാണിത്.

സനൽ (ഉണ്ണി മുകുന്ദൻ) എന്ന ഗൾഫ് മലയാളിയുടെയും ലീന (അപർണ ബാലമുരളി) എന്ന വീട്ടമ്മയുടെയും ജീവിതത്തിലൂടെ കടന്നുപോകുന്ന ഒരു പ്രണയകഥയാണ് ഈ ചിത്രം. കൊച്ചി എയർപോർട്ടിൽ നിന്ന് ഇടുക്കിയിലേക്ക് ലീനയെ കാണാനായി സനൽ നടത്തുന്ന യാത്രയും, ആ യാത്രയിൽ അവരുടെ ജീവിതത്തിലെ സന്തോഷങ്ങളും ദുഃഖങ്ങളും പ്രണയവും അതിജീവനവുമെല്ലാം ഓർമ്മകളിലൂടെ കടന്നുപോകുന്നതുമാണ് സിനിമയുടെ പ്രധാന ഇതിവൃത്തം. ദാമ്പത്യ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിലൂടെ ഒരു യുവ ദമ്പതികളുടെ ബന്ധം എങ്ങനെ വളരുന്നു എന്ന് ഈ ചിത്രം വരച്ചുകാട്ടുന്നു.

ഉണ്ണി മുകുന്ദൻ, അപർണ ബാലമുരളി എന്നിവർക്ക് പുറമെ സഹ അഭിനേതാക്ക ളായി ജാഫർ ഇടുക്കി, ജൂഡ് ആന്റണി ജോസഫ്, മാലാ പാർവതി, സോഹൻ സീനുലാൽ, ആർ ജെ വിജിത, സഞ്ജു, ഗീതി സംഗീതി, ആർ ജെ മുരുകൻ,H ശിവ ഹരിഹരൻ. എന്നിവരും അണിചേരുന്നുണ്ട്.

ചിത്രത്തിന് യു സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ട്. അൽബെർട്ട ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ ചിത്രം പ്രദർശിപ്പിക്കുകയും ചെയ്തു.

അണിയറപ്രവർത്തകർ : ഛായാഗ്രഹണം – മധു അമ്പാട്ട്, എഡിറ്റിംഗ് – കിരൺ ദാസ്, സംഗീതം – സൂരജ് എസ്. കുറുപ്പ്, ഗാനരചന – സുജേഷ് ഹരി, വസ്ത്രാലങ്കാരം – ഗായത്രി കിഷോർ – കലാസംവിധാനം – അനീസ് നാടോടി, പ്രൊഡക്ഷൻ കൺട്രോളർ – അലക്സ് ഇ. കുരിയൻ.സൂരജ് എസ്. കുറുപ്പാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്.സോണി മ്യൂസിക്കാണ് ഗാനങ്ങൾ പുറത്തിറക്കിയത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *