നൈസാം സലാം പ്രൊഡക്ഷൻസിന്റെ ബാനറിൽ സേതുനാഥ് പത്മകുമാർ ആദ്യമായി സംവിധാനം നിർവഹിച്ച് കോമഡി-ഡ്രാമക്ക് പ്രാധാന്യം നൽകി, ആസിഫ് അലി പ്രധാനവേഷത്തിൽ എത്തുന്ന “ആഭ്യന്തര കുറ്റവാളി” എന്ന ചിത്രം ഒരുങ്ങുന്നു.
സേതുനാഥ് പത്മകുമാർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രതേകതയുണ്ട്.
സഹദേവൻ എന്ന ഒരു ചെറുപ്പക്കാരന്റെ ജീവിതത്തെ ചുറ്റിപ്പറ്റിയാണ് കഥ. സ്ത്രീധനത്തിന്റെ പേരിൽ ഭാര്യയെ ഉപദ്രവിച്ചുവെന്നാരോപിച്ച് വിചാരണ നേരിടുന്ന ഒരു യുവാവാണ് സഹദേവൻ. കുടുംബജീവിതത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങളും, നിയമപരമായ പോരാട്ടങ്ങളും, വിവാഹമോചനവും, അതുമായി ബന്ധപ്പെട്ട കള്ളക്കേസുകളും, നിയമവ്യവസ്ഥയിലെ പ്രശ്നങ്ങളും ഈ ചിത്രം ചർച്ച ചെയ്യുന്നു. പുരുഷന്മാരുടെ കാഴ്ചപ്പാടിൽ നിന്നുള്ള വിഷയങ്ങൾക്കും ചിത്രം പ്രാധാന്യം നൽകുന്നുണ്ട്.
ആസിഫ് അലിക്കു പുറമെ തുളസി, ജഗദീഷ്, ഹരിശ്രീ അശോകൻ, പ്രേം കുമാർ, സിദ്ധാർത്ഥ് ഭരതൻ, അസീസ് നെടുമങ്ങാട്, വിജയകുമാർ, ബാലചന്ദ്രൻ ചുളളിക്കാട്, ആനന്ദ് മന്മഥൻ, നീരജ രാജേന്ദ്രൻ, ശ്രേയ രുക്മിണി എന്നിവരും ഈ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ഛായാഗ്രഹണം – അജയ് ഡേവിഡ് കാച്ചപ്പിള്ളി, എഡിറ്റിംഗ് – സോബിൻ കെ. സോമൻ,സംഗീതം – ബിജിബാൽ, മുത്തു, ക്രിസ്റ്റി ജോബി (പശ്ചാത്തല സംഗീതം – രാഹുൽ രാജ്).