അജയന്റെ രണ്ടാം മോഷണം കഴിഞ്ഞു…പിന്നാലെ വന്നത് മൂന്ന് മാസങ്ങൾക്കു ശേഷം…”ഐഡന്റിറ്റി”…

ടോവിനോ …താങ്കൾ വീണ്ടും വീണ്ടും ഞെട്ടിക്കുന്നു …! അജയന്റെ രണ്ടാം മോഷണം കഴിഞ്ഞു…പിന്നാലെ വന്നത് മൂന്ന് മാസങ്ങൾക്കു ശേഷം ഇന്നലെ ഇറങ്ങിയ ഐഡന്റിറ്റി ..!

ഒറ്റ വാക്കിൽ പറഞ്ഞാൽ കിടു !

പ്ലോട്ട് ആൻഡ് ദി ഷോ ..ജസ്റ്റ് അമേസിങ് !!
ഇതിലെ നായകൻ എന്ന റോൾ ചെയ്തിരിക്കുന്നത് ടോവിനോ ആണെങ്കിലും എനിക്ക് കയ്യടിക്കാൻ തോന്നിയത് ഈ സിനിമ ഇങ്ങനെ പ്രേക്ഷകർക്ക് എത്തിച്ചു കൊടുക്കാൻ ചുക്കാൻ പിടിച്ചവരെയാണ് .. അഖിൽ പോൾ അനസ് ഖാൻ , അഖിൽ ജോർജ് , ജേക്സ് ബിജോയ് അങ്ങിനെ പുറകിൽ നിന്നും നിയന്ത്രിച്ച എല്ലാവര്ക്കും ആകട്ടെ ഇത്തവണത്തെ കയ്യടി .

അഖിൽ പോൾ ആൻഡ് അനസ് ഖാൻ ..ഇവർ ഒരു മൂന്ന് വര്ഷം മുൻപ് ടോവിനോയുമായി വന്നു ഒരു കിടു ത്രില്ലെർ മൂവി മലയാളികൾക്ക് കൊടുത്തിരുന്നു .. ഫോറൻസിക് !!
അന്ന് ഇവരുടെ പ്ലോട്ട് മേക്കിങ് ആൻഡ് പ്ലോട്ടിലേക്കുള്ള അപ്പ്രോച്ച് നമ്മൾ എല്ലാവരും ശ്രദ്ധിച്ചതാണ് .. ഇവർ തന്നെ വീണ്ടും ഐഡന്റിറ്റി യുമായി എത്തുമ്പോൾ തീർച്ചയായും മലയാളികൾ എന്തെങ്കിലും പുതിയത് പ്രതീക്ഷിക്കും … അതറിഞ്ഞുകൊണ്ടു തന്നെ ഇവർ എല്ലാ മുക്കും മൂലയും അരിച്ചെടുത്തു ഒരു രണ്ടര മണിക്കൂറിന്റെ ഒരൈറ്റം ഇറക്കിയിട്ടുണ്ട് .. എന്നെ സംബന്ധിച്ചിടത്തോളം അതാണ് ഐഡന്റിറ്റി .

2025 ഇൽ ആദ്യമായി തീയേറ്ററിൽ പോയി കണ്ട സിനിമയാണ് … എന്തായാലും സംതൃപ്തിയോടെയാണ് തിയേറ്റർ വിട്ടത് … ഒരടിപൊളി ത്രില്ലെർ മൂവി.

ഒറ്റകാര്യം പറഞു നിർത്താം എന്ന് കരുതുന്നു … ടോവിനോയും വിനയ് റായും ( തുപ്പാറിവാളൻ എന്ന തമിഴ് സിനിമയിലെ സുന്ദരനായ വില്ലൻ ) കയ്യിൽ കിട്ടിയ അവസരം നന്നായി ഉപയോഗിച്ചു . ഒരു നായകന് ചേർന്ന ബോഡി ലാംഗ്വേജ് , നായകനെ ഒപ്പം നിന്ന് അടിക്കാൻ തക്കവിധം മാനറിസങ്ങളോടെ സ്ക്രീൻ നിറഞ്ഞാടി വില്ലനും ..

ഐഡന്റിറ്റി … എ നൈസ് തിയേറ്റർ എക്സ്പീരിയൻസ് . !!

Related Posts

Leave a Reply

Your email address will not be published. Required fields are marked *