ദുൽഖർ സൽമാനും പേപ്പയും ഒന്നിക്കുന്നു: നഹാസ് ഹിദായത്തിന്റെ ആക്ഷൻ ത്രില്ലർ ‘I Am Game’

ദുൽഖർ സൽമാനും ജോം വർഗീസും ചേർന്ന്, ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെയറർ ഫിലിംസിന്റെ (Wayfarer Films) ബാനറിൽ നഹാസ് ഹിദായത്ത് സംവിധാനം ആക്ഷൻ ത്രില്ലറിനു പ്രാധാന്യം നൽകി, ദുൽഖർ സൽമാൻ, ആന്റണി വർഗീസ് (പെപ്പെ), എന്നിവർ പ്രധാനവേഷങ്ങളിൽ എത്തുന്ന ‘ഐ ആം ഗെയിം’ (I’m Game) എന്ന ചിത്രം ഒരുങ്ങുന്നു.

നഹാസ് ഹിദായത്ത് ‘ആർഡിഎക്സ്’ (RDX) എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ്.ആർഡിഎക്സിന് ശേഷം നഹാസ് ഹിദായത്തും ആന്റണി വർഗീസും ഒരുമിക്കുന്ന ചിത്രം എന്ന പ്രത്യേകത ഈ ചിത്രത്തിന്നുണ്ട്.

വൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന ഈ ചിത്രം ‘കിംഗ് ഓഫ് കോത്ത’ എന്ന ചിത്രത്തിന് ശേഷം ദുൽഖർ മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്.

സംയുക്ത വിശ്വനാഥന്റെ, തമിഴ് ചലച്ചിത്രകാരനും നടനുമായ മിഷ്കിൻ എന്നിവരുടെ മലയാളത്തിലേക്കുള്ള അരങ്ങേറ്റ ചിത്രമാണിത്.’കിൽ’ എന്ന ഹിന്ദി ചിത്രത്തിലൂടെ ശ്രദ്ധ നേടിയ ബോളിവുഡ് താരം പാർത്ഥ് തിവാരിയും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

നഹാസ് ഹിദായത്ത് തന്നെയാണ് ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത്. സജീർ ബാബ, ബിലാൽ മൊയ്തു, ഇസ്മായിൽ അബൂബക്കർ എന്നിവർ ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ആദർശ് സുകുമാരനും ഷഹബാസ് റഷീദും ചേർന്നാണ് സംഭാഷണങ്ങൾ ഒരുക്കിയിരിക്കുന്നത്.

ഇതുകൂടാതെ ഛായാഗ്രഹണം – ജിംഷി ഖാലിദ്, സംഗീതം – ജേക്സ് ബിജോയ് (RDX-നും സംഗീതം ഒരുക്കിയത് ഇദ്ദേഹമാണ്), എഡിറ്റിംഗ് – ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈൻ – അജയൻ ചാലിശ്ശേരി,RDX-ന് സംഘട്ടനം ഒരുക്കിയ ടീം അൻബറിവ് എന്നിവരും ഈ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *