മുരളി കുന്നുംപുറത്ത് , വാട്ടർമാൻ ഫിലിംസിന്റെ ബാനറിൽ, തിങ്ക് സ്റ്റുഡിയോസുമായി ചേർന്ന് വിഷ്ണു ശശിശങ്കർ സംവിധാനം നിർവഹിചച്ച് കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ പാലോട് കല്ലറ റോഡിലെ മൈലമൂടിന് സമീപം സ്ഥിതി ചെയ്യുന്ന യഥാർത്ഥ സുമതി വളവിനെ അടിസ്ഥാനമാക്കി ഹൊറർ-കോമഡിക്ക് പ്രാധാന്യം നൽകി, സുമതി വളവ് എന്ന ചിത്രം ഒരുങ്ങുന്നു.
‘മാളികപ്പുറം’ എന്ന ഹിറ്റ് ചിത്രത്തിന്റെ സംവിധായകൻ വിഷ്ണു ശശിശങ്കറും തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയും വീണ്ടും ഒരുമിക്കുന്ന ചിത്രമെന്ന പപ്രത്യേകത ഈ ചിത്രത്തിനുണ്ട്.
പേരിനൊപ്പം കെട്ടുപിണഞ്ഞുകിടക്കുന്ന ദുരൂഹതകളെയും കഥകളെയും ഹസ്യത്തെയും പ്രമേയമാക്കിയുള്ള ഈ ചിത്രത്തിൽ പ്രധാന അഭിനേതാക്കളായി, അർജുൻ അശോകൻ, മാളവിക മനോജ്, സൈജു കുറുപ്പ്, ബാലു വർഗീസ്, ഗോകുൽ സുരേഷ്, സിദ്ധാർത്ഥ് ഭരതൻ, ശിവദ, ദേവനന്ദ,ലാൽ, ശ്യാം, ശ്രീപാത്ത് യാൻ, നിരഞ്ജൻ മണിയൻപിള്ള രാജു, ഗോപിക, ജീൻ-പോൾ, ഡോ. ശ്രദ്ധാവാൻ, അഭിലാഷ് പിള്ള, ബോബി കുര്യൻ, നന്ദു, മനോജ് കെ. യു., ശ്രീജിത്ത് രവി, ജയകൃഷ്ണൻ, കോട്ടയം രമേശ്, സുമേഷ് ചന്ദ്രൻ, മാസ്റ്റർ അനിരുദ്ധ്, ജൂഹി ജയകുമാർ, സിജ റോസ്, ജെസ്നിയ ജയദീഷ്, സ്മിനു സിജോ, അശ്വതി അഭിലാഷ് എന്നിവർ എത്തുന്നുണ്ട്.
പിന്നണി പ്രവർത്തകരായിസംഗീതം: രഞ്ജിൻ രാജ്, ഛായാഗ്രഹണം: ദിനേഷ് പുരുഷോത്തമൻ, എഡിറ്റിംഗ്: ഷഫീഖ് മുഹമ്മദ് അലി, സൗണ്ട് ഡിസൈനർ: എം. ആർ. രാജാകൃഷ്ണൻ ആന്റണി എന്നിവരും അണിചേരുന്നുണ്ട്.