ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസിന്റെബാനറിൽ, ഡൊമിനിക് അരുൺ സംവിധാനം നിർവഹിചച്ച് മലയാള സിനിമയിൽ ഇതുവരെ കാണാത്ത രീതിയിലുള്ള കഥാപശ്ചാത്തലത്തിൽ, കല്യാണി പ്രിയദർശൻ, നസ്ലൻ, ചന്ദു സലിം കുമാർ, അരുൺ കുര്യൻ, ശാന്തി ബാലചന്ദ്രൻ, എന്നിവർ പ്രധാനവേഷങ്ങളിൽ എത്തുന്ന “ലോക: ചാപ്റ്റർ വൺ – ചന്ദ്ര എന്ന ചിത്രം ഒരുങ്ങുന്നു.
ദുൽഖറിന്റെ വേഫെറർ സിനിമാറ്റിക്ക് യൂണിവേഴ്സിലെ ആദ്യ ചിത്രം, മലയാളത്തിലെ ആദ്യത്തെ Female Super Hero ചിത്രം എന്നീ പ്രത്യേകത ഈ ചിത്രത്തിനുണ്ട്.
ഡൊമിനിക് അരുൺ ടോവിനോ തോമസ്, ബാലു വർഗീസ് നായകൻ മാരായ തരംഗം എന്ന ചിത്രം ഡയറക്റ്റ് ചെയ്തിട്ടുണ്ട്. ഇതിനുപുറമേ നിരവധി ഫിലിം, ഷോർട് ഫിലിം എന്നിവയിൽ ഡയറക്ഷൻ റൈറ്റിങ് എന്നീ മേഖലകളിൽ മികവ് തെളിയിച്ചിട്ടുണ്ട്.
ചിത്രത്തിന്റെ സാങ്കേതിക സംഘത്തിൽ ഛായാഗ്രഹണം – നിമിഷ് രവി, സംഗീതം – ജേക്സ് ബിജോയ്, എഡിറ്റിംഗ് – ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈൻ – ബംഗ്ലാൻ, കലാസംവിധാനം – ജിത്തു സെബാസ്റ്റ്യൻ, മേക്ക്-അപ്പ് – റൊണക്സ് സേവ്യർ, വസ്ത്രാലങ്കാരം – മെൽവി ജെ, അർച്ചന റാവു, സ്റ്റിൽ ഫോട്ടോഗ്രാഫി – രോഹിത് കെ സുരേഷ്, അമൽ കെ സദർ, ആക്ഷൻ കൊറിയോഗ്രാഫി – യാനിക്ക് ബെൻ, പ്രൊഡക്ഷൻ കൺട്രോളർ – റിനി ദിവാകർ, വിനോഷ് കൈമൾ,ചീഫ് അസോസിയേറ്റ് – സുജിത്ത് സുരേഷ് എന്നിവരും അണിചേരുന്നുണ്ട്.