വിനീത് ജെയിൻ, സഞ്ജയ് പടിയൂർ എന്നിവർ ചേർന്നാണ് മാവെറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡ്, സഞ്ജയ് പടിയൂർ എന്റർടൈൻമെന്റ്സ് എന്നീ ബാനറുകളിൽ സനൽ വി. ദേവൻ സംവിധാനം നിർവഹിചച്ച് ആക്ഷൻ ത്രില്ലറിനു പ്രാധാന്യം നൽകി, സുരേഷ് ഗോപി, സുരാജ് വെഞ്ഞാറമൂട്, ഗൗതം വാസുദേവ് മേനോൻ എന്നിവർ പ്രധാനവേഷങ്ങളിൽ എത്തുന്ന വരാഹം (Varaham) എന്ന ചിത്രം ഒരുങ്ങുന്നു.
കുഞ്ഞമ്മിണീസ് ഹോസ്പിറ്റൽ എന്ന ചിത്രത്തിന് ശേഷം സനൽ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
സുരേഷ് ഗോപിയുടെ 257-ാമത്തെ ചിത്രമാണിത്. “ഗരുഡൻ” എന്ന ചിത്രത്തിന് ശേഷം സുരേഷ് ഗോപി പ്രേക്ഷകരിലേക്ക് എത്തിക്കുന്ന ഒരു ത്രില്ലർ ചിത്രമാണെന്ന പ്രത്യേകത ഈ ചിത്രത്തിന്നുണ്ട്.
സുരേഷ് ഗോപി, സുരാജ് വെഞ്ഞാറമൂട്, ഗൗതം വാസുദേവ് മേനോൻ എന്നിവർക്കുപുറമേ നവ്യ നായർ, പ്രാചി തെഹ്ലാൻ, ശ്രിജിത്ത് രവി, സന്തോഷ് കീഴാറ്റൂർ, സാദിഖ്, സരയൂ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ജിത്തു കെ. ജയൻ, മനു സി. കുമാർ എന്നിവർ ചേർന്നാണ് കഥ എഴുതിയിരിക്കുന്നത്. മനു സി. കുമാർ തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയിരിക്കുന്നു.ഇവർക്കു പുറമെഛായാഗ്രഹണം – അജയ് ഡേവിഡ് കാച്ചപ്പിള്ളി, സംഗീതം – രാഹുൽ രാജ്, എഡിറ്റിംഗ് – മൻസൂർ മുത്തുട്ടി.എന്നിവരും അണിയറ പ്രവർത്തകരായി കൂടെയുണ്ട്.