2021 ഇൽ റിലീസ് ആയ ശരപ്പട്ട പരമ്പര എന്ന സിനിമയാണ് തമിഴ് നടൻ ആര്യ എന്ന നായകന് അവസാനമായി ഒരു ഹിറ്റ് നൽകുന്നത് . അതിനുശേഷം ആരാൺമനൈ 2 , കോഫി വിത്ത് കാതൽ , വസന്തമുല്ലൈ , കാദർ ഭാഷ എന്ററും മുത്തുലിംഗം , സൈന്ധവ് , എനിമി , ക്യാപ്റ്റൻ , ദി ബോയ്സ് , തിരു മാണികം , മത ഗഥ രാജ എന്നിങ്ങനെ നിരവധി സിനിമകൾ ആര്യയുടേതായി വന്നെങ്കിലും ഇൻഡസ്ട്രിയിൽ കാര്യമായ ഒരു ചലനം ഉണ്ടാകാൻ അദ്ദേഹത്തിന് സാധിച്ചില്ല . അതിനു ശേഷം ഇതാ ഇപ്പോൾ അനന്തൻ കാട് എന്ന സിനിമയുടെ ടീസറും ഫസ്റ്റ് ലുക്ക് പോസ്റ്ററും ഇറങ്ങിയിരിക്കുകയാണ്.
അനന്തൻ കാടിന്റെ പോസ്റ്റർ റിലീസ് ആയതും സാമൂഹ്യമാധ്യമങ്ങളിൽ ഒരു തരംഗമായി മാറിയിരിക്കുകയാണ് സിനിമയും അണിയറ പ്രവര്ത്തകരും. മലയാളത്തിൽ ഏറെ ചർച്ചാ വിഷമായ എമ്പുരാന്റെ റിലീസിന് ശേഷം മുരളീഗോപിയുടെ തിരക്കഥയിൽ എത്തുന്ന സിനിമ എന്ന സവിഷേതയും അനന്തൻ കാടിനുണ്ട്. തിരക്കഥ മാത്രമല്ല.. മുരളി ഗോപി അതിൽ പ്രധാനമായ ഒരു വേഷവും ചെയുന്നുണ്ട് എന്നാണ് റിപ്പോർട്ട് .
മുരളി ഗോപിയുടെ തന്നെ രചനയിൽ പൃഥ്വിരാജ് നായകനായെത്തിയ ടിയാൻ എന്ന സിനിമക്ക് ശേഷം മുരളി ഗോപിയും ജീയെൻ കൃഷ്ണകുമാറും ഒന്നിക്കുന്ന സിനിമ കൂടിയാണ് അനന്തൻ കാട്. എഴുത്തിന്റെ കാര്യത്തിൽ വ്യക്തമായ നിലപാടുകളിലൂടെ സഞ്ചരിക്കുന്ന ജീയെൻ കൃഷ്ണകുമാർ സംവിധാനം ചെയ്തു മുരളി ഗോപിയുടെ എഴുത്തും കൂടി ആകുമ്പോൾ അനന്തൻ കാട് ഉറപ്പായും ചർച്ചാവിഷയമാകുന്നതും സ്വാഭാവികം മാത്രം.
തെന്നിന്ത്യയിലെ വൻ താരനിര തന്നെ അനാഥൻ കാട് എന്ന സിനിമയിൽ ഉണ്ടെന്നതാണ് സിനിമയെ ഒരു വലിയ കാൻവാസിലേക്ക് കൊണ്ടുവരാൻ സഹായകമാകുന്നത്. മുരളി ഗോപി തിരക്കഥയെഴുതി ജിയെൻ കൃഷ്ണകുമാർ സംവിധാനം ചെയ്യുന്ന ‘അനന്തൻ കാട്’ എന്ന മൾട്ടിസ്റ്റാർ ചിത്രത്തിന്റെ ടീസറും ഫസ്റ്റ് ലുക്ക് പോസ്റ്ററും ഔദ്യോഗികമായി പുറത്തിറക്കി. ഗംഭീരമായ ഒരു നാടകീയത വാഗ്ദാനം ചെയ്യുന്ന ഈ ചിത്രം, ഇന്ത്യ മുഴുവൻ ആകർഷകമായ ഒരു ചിത്രമാണ്.
മലയാളം-തമിഴ് ദ്വിഭാഷാ ചിത്രമായി അറിയപ്പെടുന്ന ‘അനന്തൻ കാട്’ ദക്ഷിണേന്ത്യൻ സിനിമാ വ്യവസായങ്ങളിൽ നിന്നുള്ള ഒരു വൻ താരനിരയെ അവതരിപ്പിക്കുന്നു.
ചിത്രത്തിന്റെ പ്രതീക്ഷ വർദ്ധിപ്പിക്കുന്നത് അതിന്റെ സാങ്കേതിക സംഘമാണ്. കാന്താര, മംഗളവാരം, മഹാരാജ എന്നീ ചിത്രങ്ങളിലെ ശക്തമായ സംഗീതത്തിന് പേരുകേട്ട ബി. അജനീഷ് ലോക്നാഥ് ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്. എസ്. യുവരാജ് ഛായാഗ്രഹണം നിർവ്വഹിക്കുന്നു, എഡിറ്റിംഗ് രോഹിത് വി.എസ്. വാരിയത്ത്. വിശദമായ പ്രൊഡക്ഷൻ ഡിസൈൻ, ആർ. ശക്തി ശരവണന്റെ സ്റ്റണ്ട് കൊറിയോഗ്രാഫി, ബിനോയ് സദാശിവന്റെ വിഎഫ്എക്സ് എന്നിവയുള്ള ‘അനന്തൻ കാട്’ ടീസറിൽ വാഗ്ദാനം ചെയ്തതുപോലെ ദൃശ്യപരമായി ആഴത്തിലുള്ള ഒരു അനുഭവമായിരിക്കും ലക്ഷ്യമിടുന്നത്.
കാത്തിരുന്നു കാണാം .. ഇത്തവണ മുരളീഗോപിയുടെ തൂലികയിൽ നിന്നും പിറക്കുന്ന തീപ്പൊരി എവിടെയൊക്കെ എങ്ങിനെയൊക്കെ ആളികത്തിപ്പടരും എന്ന്..
VV