മുകേഷ് ആർ മേത്ത (Mukesh R Mehta), രാജേഷ് കൃഷ്ണ (Rajesh Krishna), സി വി സാരഥി (CV Sarathi) എന്നിവർ ചേർന്ന് E4 എക്സ്പിരിമെൻ്റ്സ് (E4 Experiments), ലണ്ടൻ ടാക്കീസ് (London Talkies) എന്നീ ബാനറുകളിൽ ഫെബിൻ സിദ്ധാർത്ഥ് സംവിധാനം നിർവഹിചച്ച് കോമഡി, ത്രില്ലർ, ഡ്രാമക്ക് പ്രാധാന്യം നൽകി,നിഖില വിമൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പെണ്ണ് കേസ് എന്ന ചിത്രം ഒരുങ്ങുന്നു.
“പെണ്ണ് കേസ് ” എന്ന ചിത്രം ഫെബിൻ സിദ്ധാർത്ഥിന്റെ ആദ്യ സംവിധാനo എന്ന പ്രത്യേകത ഈ ചിത്രത്തിനുണ്ട്.
“പെണ്ണ് കേസ്” എന്ന പേരും ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്ററും (ഒരു കല്യാണ പെണ്ണിനും ചെക്കനും പിന്നാലെ ഒരു കൂട്ടം ആളുകൾ മുഖം മറച്ച് ഓടുന്ന ചിത്രം) ഇത് ഒരു കോമഡി ഡ്രാമയായിരിക്കും, ഒരു “പെണ്ണ് കേസ്” അഥവാ സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട ഒരു സംഭവത്തെക്കുറിച്ചായിരിക്കാം ചിത്രമെന്ന് സൂചിപ്പിക്കുന്നു. മുഖം മറച്ചുള്ള ചിത്രങ്ങൾ സാധാരണയായി പ്രതികളെ സൂചിപ്പിക്കുന്നതാണ്.
ഫെബിൻ സിദ്ധാർത്ഥും രശ്മി രാധാകൃഷ്ണനും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജ്യോതിഷ് എം, സുനു വി, ഗണേഷ് മലയത്ത് എന്നിവരാണ് സംഭാഷണങ്ങൾ എഴുതിയിരിക്കുന്നത്.
നിഖില വിമനു പുറമെ ഹക്കീം ഷാജഹാൻ, അജു വർഗ്ഗീസ്, രമേഷ് പിഷാരടി, ഇർഷാദ് അലി, മെറീന മൈക്കിൾ, ജോണി ആന്റണി, മാലാ പാർവതി, മഞ്ജു പിള്ള, നീന കുറുപ്പ്, ആദ്യാ, സിദ്ധാർഥ് ശിവ, ശരത് സഭ, പ്രമോദ് വെളിയനാട്, ജോസുകുട്ടി, രമ്യ സുരേഷ്, നിയാസ് ബക്കർ, സ്മിനു സിജോ, വിനീത് തട്ടിൽ, അനുഷാ മോഹൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.
പിന്നണി പ്രവർത്തകരായി ഛായാഗ്രഹണം: ഷിനോസ്, എഡിറ്റിംഗ് – സരിൻ രാമകൃഷ്ണൻ,സംഗീതം – അങ്കിത് മേനോൻ, കലാസംവിധാനം – അർഷാദ് നക്കോത്ത് എന്നിവരും അണിചേരുന്നുണ്ട്.