നിറത്തിന്റെയും ജാതിയുടെയും മതത്തിന്റെയും പേരിലുമുണ്ടോ ഡീഗ്രേഡിങ്‌ …ഹേറ്റ് ക്യാമ്പയിൻ …? സിനിമക്കുള്ളിലോ അതോ സിനിമക്ക് പുറത്തോ ..?

മലയാളസിനിമയുടെ പുതു വാഗ്ദാനങ്ങളായി ഇപ്പോൾ കുറെ യങ് ടാലെന്റ്സ് കടന്നുവരുന്നുണ്ട് . അവരിൽ പ്രമുഖരായ മൂന്ന് ചെറുപ്പക്കാരാണ് കുമ്പളങ്ങി നൈറ്സ് എന്ന 

സിനിമയിലൂടെ മാത്യു തോമസും 

തണ്ണീർമത്തൻ ദിനങ്ങളിലും പ്രേമലുവിലും തിളങ്ങിയ നസ്ലെനും പടക്കളം എന്ന സിനിമയിലൂടെ മെയിൻ സ്ട്രീം നിരയിലേക്കുയർന്ന 

സന്ദീപും . 

മൂവരും തങ്ങളുടേതായ സ്ട്രോങ്ങ് ഏരിയയിൽ കഥാപാത്രങ്ങളായി കഴിവ് തെളിയിച്ചിട്ടുണ്ടുതാനും . 

സീരിയസ് ആയ കഥാപാത്രങ്ങളും ഹ്യൂമറും ഇമോഷണൽ സീന്സും കുറച്ചൊക്കെ ആക്ഷനും തങ്ങളെ കൊണ്ടും സാധിക്കും എന്ന് ഇവർ മൂവരും അഭിനയിച്ച സിനിമകളിലൂടെ നമുക്കു കാണാൻ സാധിക്കും … 

കുമ്പളങ്ങി നൈറ്സ് ഇലെ ഫ്രാങ്കിയും തണ്ണീർമത്തൻ ദിനങ്ങളിലെ ജയ്സണും അഞ്ചാം പാതിരയിലെ ബെഞ്ചമിൻ ലൂയിസിന്റെ ചെറുപ്പവും അങ്ങ് തമിഴകത്തിലെ തളപതിയുടെ കൂടെ ലിയോയിലെ സിദ്ധുവും നെയ്മറിലെ കുഞ്ഞാവയും പ്രേമലുവിലെ ഗസ്റ്റ് റോൾ തോമസ് ആയും മാത്യു തോമസ് മോളിവുഡിലും കോളിവുഡിലും നിറസാന്നിധ്യമാണ്…. 2019 മുതൽ 2025 ഇൽ എത്തിനിൽക്കുമ്പോൾ മാത്യു പത്തൊൻപതോളം സിനിമകളിൽ അഭിനയിച്ചു കഴിഞ്ഞിരിക്കുന്നു . 

മാത്യു തോമസിന്റെ കൂടെ കോമ്പിനേഷൻ സിനിമകളിൽ അഭിനയിച്ചു അവസാനം പ്രേമലുവിലെ സച്ചിനിലൂടെ തന്റെ ആദ്യ 100 കോടി ക്ലബ് സ്വന്തമാക്കിയ നസ്ലെൻ ഒട്ടും മോശമല്ല … മാത്യുവിന്റെ അതെ കാലഘട്ടത്തിൽ സിനിമ പ്രവേശം ചെയ്ത നസ്ലെനും പത്തൊൻപതോളം സിനിമയിൽ തന്റെ സാനിധ്യം വ്യക്തമാക്കിയിട്ടുണ്ട് … തണ്ണീർ മത്തനിലെ മെൽവിനും കുരുതിയിലെ റസൂലും ഹോമിലെ ചാൾസ് ഒലിവർ ട്വിസ്റ്റും സൂപ്പർ ശരണ്യയിലെ സംഗീതും ജോ ആൻഡ് ജോ യിലെ മനോജ് സുന്ദരനും വാലാട്ടിയിലെ ടിപ്പുവും നെയ്മറിലെ ഷിന്റോ ചാക്കോളയും ഐആം കാതലനിലെ വിഷ്ണുവും ഇപ്പൊ ആലപ്പുഴ ജിമ്ഖാനയിലെ ജോജോ എന്ന ബോക്സറും നസ്ലെന്റെ അഭിനയ മികവ് എടുത്തു കാണിക്കുന്ന ചുരുക്കം ചില സിനിമകളാണ് . 

മാത്യുവിനേയും നസ്ലെനെയും അപേക്ഷിച്ചു താരതമ്യേന കുറവ് സിനിമയിലാണ് സന്ദീപ് മുഖം കാണിച്ചിരിക്കുന്നത്.. എന്നാലും അഭിനയിച്ച അഞ്ചു സിനിമകളിലും തന്റെ സാനിധ്യം പ്രകടമായ രീതിയിൽ അറിയിക്കാൻ സന്ദീപിന് സാധിച്ചിട്ടുണ്ട് എന്ന് തന്നെ പറയേണ്ടിവരും . പതിനെട്ടാം പടിയിലെ പുത്രൻ എന്ന കഥാപാത്രം , അന്താക്ഷരിയിലെ കാർത്തിക്, ഫാലിമിയിലെ അഭിജിത് ചന്ദ്രൻ , ആലപ്പുഴ ജിമ്ഖാനയിലെ ഷിഫാസ് അഹമ്മദ് ( വലുത് )  

ഇപ്പോൾ ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത 

പടക്കളം എന്ന സിനിമയിലെ ജിതിൻ ഒക്കെ സന്ദീപിലെ അഭിനേതാവിനെ പ്രേക്ഷകർക്ക് കാണിച്ചുതരികയായിരുന്നു . 

ഇയ്യടുത്തകാലത്തു സാമൂഹ്യമാധ്യമങ്ങളിലും മറ്റും വളരെ പരിതാപകരമായ ഒരു ഫാൻ ഫൈറ്റ് കണ്ടു വരുന്നു … കൂടുതലും നസ്ലെന്റെയും സന്ദീപിന്റെയും പേരുകൾ എടുത്തുവച്ചാണ് ഇത്തരം വില കുറഞ്ഞ തമ്മിലടികൾ കണ്ടു വരുന്നത്. മനപൂർവമുള്ള ഒരു ഡീഗ്രേഡിങ് സോഷ്യൽ മീഡിയയിൽ നസ്ലെനെതിരെ കണ്ടുവരുന്നത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ല … കൂടുതൽ സിനിമകൾ വിജയിക്കുമ്പോൾ  , ഒരു അഭിനേതാവ് എന്ന നിലയിൽ നിന്നും ഒരു താരം എന്ന നിലയിലേക്കുയരുമ്പോൾ തങ്ങളുടെ റെമ്യൂണറേഷൻ വർധിപ്പിക്കുക സിനിമാ ഇൻഡസ്ട്രിയിൽ ഒരു സ്വാഭാവിക പ്രതിഭാസമാണ്.

തന്നെയുമല്ല , നല്ല തിരക്കഥയ്ക് വേണ്ടി സെലെക്ടിവ് ആകുക , അല്ലെങ്കിൽ തിരക്ക് കാരണം ചിലപ്പോൾ നോ പറയുക എന്നതൊക്കെ സിനിമാതാരങ്ങൾക്കിടയിൽ സാധാരണയാണെന്നിരിക്കെ , ഇത്തരം കാരണങ്ങൾ എടുത്തുപയോഗിച്ചു ഒരു നടന്റെ സ്വഭാവത്തെ ഇഴകീറി പരിശോധിക്കുകയും അഹങ്കാരിയാണെന്നും വന്ന വഴി മറന്നുപോകുന്നവൻ എന്നും ഒക്കെയുള്ള കുപ്രചരണം ഒരു സംസ്ക്കാര സമ്പന്നമായ തലമുറക്ക് ചേർന്നതല്ല എന്ന് തന്നെയാണ് അഭിപ്രായം . 

പണ്ടൊക്കെ മമ്മൂക്കയുടെ ഒരു സിനിമ ഹിറ്റടിച്ചാൽ ആ സിനിമയിലൂടെ ഇക്കയുടെ ഒരു ആരാധകനായാൽ നമ്മളെ ആരും ജിഹാദിയാക്കിയിരുന്നില്ല … അതുപോലെ ലാലേട്ടന്റെ സിനിമയെ കുറിച്ച് വാതോരാതെ സംസാരിച്ചാൽ…ലാലേട്ടന്റെ നടപ്പും ശൈലിയും അനുകരിച്ചാലോ , ലാലേട്ടന്റെ ആരാധകനായാലോ പോലും ആരും നമ്മെ ഹിന്ദുത്വവാദിയും സംഘിയും ആക്കിയിരുന്നില്ല . 

കാലം മാറുന്നു..അതോടൊപ്പം നമ്മുടെ ആസ്വാദനശൈലിയും .. അഭിനയിക്കുന്ന ആളിന്റെ നിറവും ജാതിയും , പേരുകളുടെ കാരണമായ മതവും ഒക്കെ സിനിമാസ്വാദനത്തെ പോലും വികൃതമാക്കുന്ന കാലത്തിലൂടെയാണോ നാമിപ്പോൾ സഞ്ചരിക്കുന്നത് എന്ന സംശയം ബലപ്പെട്ടു വരികയാണ്. 

നമുക്കു വേണം….മമ്മൂക്കയെയും ലാലേട്ടനെയും സുരേഷ് ഗോപിയെയും ജയറാമിനേയും ദിലീപേട്ടനെയും പ്രിത്വിരാജിനെയും  ഇന്ദ്രജിത്തിനെയും ദുൽഖറിനെയും ആസിഫ് അലിയെയും ഫഹദിനെയും നിവിൻ പോളിയെയും ടോവിനോ തോമസിനെയും വിനായകനെയും മണികണ്ഠനാചാരിയെയും ബേസിലിനെയും മാത്യു തോമസിനെയും നസ്ലെനെയും സന്ദീപിനെയും ഒക്കെ നമുക്കു വേണം … കാണണം ഇവരെയൊക്കെ അഭ്രപാളിയിൽ .. നമ്മുടെ ഒഴിവുവേളകളെ കൂടുതൽ സന്തോഷകരമാകുവാനും സാമൂഹ്യനീതിയെ കണ്ടറിയാനും സംഭവകഥകളെ തൊട്ടറിയാനും മനസ്സ് നിറഞ്ഞു ചിരിക്കാനും ചിന്തിക്കാനും അത്ഭുതപെടുവാനും ഇവരെയൊക്കെ നമുക്കു വേണം … 

നിറത്തിന്റെയും ജാതിയുടെയും മതത്തിന്റെയും അംശങ്ങൾ കലയുടെ ലോകത്തിൽ നിന്നെങ്കിലും മാറ്റിനിർത്തുവാൻ , സിനിമ എന്ന കലയെ പൊതുവായ ആസ്വാദനശൈലിയിലേക്കു കൊണ്ടുവരുവാൻ , ഹേറ്റ് ക്യാമ്പയിനുകളെയും ഡീഗ്രേഡിങ്ങുകളെയും ഒഴിവാക്കി നല്ലതിനെ നല്ലതെന്നു പറയാനും ഉള്ള ഒരു സ്വാതന്ത്ര്യത്തിലേക്ക് എല്ലാ സിനിമാസ്വാദകരെയും സ്നേഹപൂർവ്വം നിർബന്ധിക്കട്ടെ …

VV

Related Posts

Leave a Reply

Your email address will not be published. Required fields are marked *