റീ റിലീസിംഗ് അരങ്ങു തകർക്കുന്ന കാലമാണല്ലോ ഇപ്പോൾ മലയാളസിനിമയിൽ…. ഏതാനും വര്ഷങ്ങള്ക്കു മുൻപ് ലാലേട്ടന്റെ സ്ഫടികം എന്ന സിനിമയിൽ തുടങ്ങി റീ റിലീസിങ്ങിന് ഒരു പാട് പ്രചാരം ലഭിച്ചിരുന്നു.. അവിടന്നങ്ങോട്ട് മമ്മൂക്കയുടെ ഒരു വടക്കൻ വീരഗാഥ യും വല്യേട്ടൻ നും ലാലേട്ടന്റെ മണിച്ചിത്രത്താഴും ദേവദൂതനും ദേവാസുരനും ആറാം തമ്പുരാനും പ്രിത്വിരാജിന്റെ അൻവറും ഒക്കെയുണ്ട് ഇക്കൂട്ടത്തിൽ.
വര്ഷങ്ങള്ക്കു മുൻപ് തങ്ങളുടെ ഇഷ്ടതാരങ്ങൾ അണിനിരന്നു തകർത്തഭിനയിച്ച സിനിമകൾ , ഇന്നിന്റെ ടെക്നോളജിയൊന്നുമില്ലാതെ ജനഹൃദയങ്ങളിൽ സ്ഥിരപ്രതിഷ്ഠ നേടിയ കഥാപാത്രങ്ങൾ , ഒരുപക്ഷെ അവരിൽ പലരും ഇന്ന് ജീവിച്ചിരിപ്പുണ്ടാകാനും സാധ്യതയില്ലാത്ത ഇക്കാലഘട്ടത്തിൽ , അവർ അഭിനയിച്ച കഥാപാത്രങ്ങളിലൂടെ അവരെ അഭ്രപാളിയിൽ വീണ്ടും കാണുക എന്നത് വളരെ സന്തോഷവും അതിലുപരി സംതൃപ്തി ഉളവാകുന്നതുമായ ഒന്നാണ്. അങ്ങിനെ ഒരു റീ റിലീസിംഗിന് മലയാളസിനിമ വീണ്ടും സാക്ഷ്യം വഹിക്കുകയാണ് മലയാളികളുടെ സ്വകാര്യ അഹങ്കാരമായ ലാലേട്ടൻ തകർത്താടിയ ചോട്ടാ മുംബൈ എന്ന സിനിമയിലൂടെ.
ചോട്ടാമുംബൈ വീണ്ടും അരങ്ങു തകർക്കുമ്പോൾ… ആ സിനിമയിൽ അഭിനയിച്ചവരിൽ ഇന്ന് ജീവിച്ചിരിപ്പില്ലാത്ത താരങ്ങൾ… നിരവധിയാണ് .കലാഭവൻ മണി – ci നടേശ്ശൻ കൊച്ചിൻ ഹനീഫ – വാസ്സൂട്ടൻ രാജൻ പി ദേവ് – പാമ്പ് കൊച്ചു പ്രേമൻ – ബാങ്ക് മാനേജർ സന്തോഷ് ജോഗി – നടേശ്ശന്റെ സഹായി ശരണ്യ – തലയുടെ സഹോദരി ഇവരെയല്ലാം സ്നേഹത്തോടെ ഓർത്തുകൊണ്ടും അവരിലൂടെ കലാരംഗത്തിനു ലഭിച്ച എല്ലാ സംഭവനകളെയും ഓർത്തുകൊണ്ട് …..പ്രണാമം… 🙏🙏🙏
മലയാള സിനിമ കണ്ട ക്രൂരനായ വില്ലന്മാരിൽ ഒരുപക്ഷെ ഏറ്റവും ക്രൂരനായ വില്ലൻ കഥാപാത്രമായിരിക്കും കലാഭവൻ മണിയുടെ നടേശൻ ! വില്ലൻ കഥാപത്രങ്ങളിലൂടെ ജനമനസ്സിലേക്കു കേറിയ രാജൻ പി ദേവ് എന്ന അസാമാന്യ കലാകാരനെ ഒരു മുഴുനീള കോമഡി കഥാപത്രമായ പാമ്പ് എന്ന കഥാപാത്രമായും വീണ്ടും മലയാളികൾക്ക് മെഗാ സ്ക്രീനിലൂടെ ഒരിക്കൽ കൂടി കാണുവാൻ ചോട്ടാ മുംബൈ റീ റിലീസിംഗിന് എത്തുമ്പോൾ മലയാളികൾക്ക് അവസരം ലഭിക്കുന്നു..ചെറുതാണെങ്കിലും തലയുടെയും കൂട്ടരുടെയും ജീവിതം മാറ്റി മരിക്കുന്ന രീതിയിൽ ഇടപെടുന്ന കൊച്ചിൻ ഹനീഫ അവതരിപ്പിച്ച കഥാപാത്രവും സന്തോഷ് ജോഗിയുടേ ഗുണ്ടാ വേഷവും ശരണ്യയുടെ സഹോദരി വേഷവും കൊച്ചു പ്രേമം ചേട്ടന്റെ ബാങ്ക് മാനേജരും ഒക്കെ ചോട്ടാ മുംബൈ എന്ന സിനിമയുടെ അവിഭാജ്യ ഭാഗങ്ങൾ തന്നെയാണ്.
ലാലേട്ടൻ എന്ന വിസ്മയത്തിന്റെ ചോട്ടാമുംബൈ വീണ്ടും തീയേറ്ററിൽ എത്തുമ്പോൾ മൺമറഞ്ഞുപോയ അഭിനയപ്രതിഭകളെ കൂടി ഓർക്കാൻ ഈയ്യവസരം ഉപയോഗിക്കട്ടെ.
VV