മാരാരെ …വേടനെ പാടാൻ അനുവദിക്കൂ. കുപ്രചാരണങ്ങൾ ഒഴിവാക്കു…

മാരാരെ ഇഷ്ടമായിരുന്നു …ബിഗ് ബോസ് കാലത്തു … ഇങ്ങേരുടെ ഗെയിമിംഗ് ആൻഡ് പ്ലാൻസ് ആൻഡ് പ്ലോട്സ് .. കൃത്യമായിരുന്നു എന്ന് വേണമെങ്കിൽ പറയാം…അതുകൊണ്ടു തന്നെയാണ് കപ് എടുത്തത്. കൃത്യമായ സമയത്തു പ്രകോപിപ്പിക്കുകയും , അഗ്രരസ്സിവ് ആവുകയും , ഇമോഷണലി കണക്ടഡ് ആവുകയും , വ്യക്തമായ ഭാഷയിൽ സംസാരിക്കുകയും , തമാശകൾ പറയുന്നതും , പാട്ടു പാടുന്നതും , സൗഹൃദം സ്ഥാപിക്കുന്നതിലും അങ്ങിനെ ബിഗ് ബോസ് പോലുള്ള ഒരു റിയാലിറ്റി ഷോ ആവശ്യപ്പെടുന്ന എല്ലാ ചേരുവകളും കൃത്യമായി ചേർത്തുവെക്കാൻ അഖിൽ മാരാർ എന്ന മത്സരാർത്ഥിക്കു കഴിഞ്ഞു…ഫലം ടൈറ്റിൽ വിന്നർ എന്ന വിജയം.

എന്നാൽ അതുകഴിഞ്ഞതിനു ശേഷം അഖിൽ മാരാർ ചെയ്യുന്നതും പറയുന്നതും ആയ കാര്യങ്ങളിലെല്ലാം എന്തോ എവിടെയോ ഒരു പിശകുണ്ട്…. ബിഗ് ബോസ് ഇൽ കിട്ടിയ പോപ്പുലാരിറ്റി നിലനിർത്തുക എന്നതാണ് ലക്ഷ്യമെങ്കിൽ ഒരുപാട് വഴികൾ ഉണ്ട് .. മാരാരെ പോലെ അത്യാവശ്യം കഴിവും ബന്ധങ്ങളും ഉള്ള ഒരു വ്യക്തിക്ക് അത് അനായാസം ചെയ്യാം. കോൺട്രോവേഴ്സിൽ ആയ വിഷയങ്ങളിൽ അഭിപ്രായം പറയുക എന്നതും നല്ല കാര്യം തന്നെ .. പക്ഷെ ഇവിടെ പ്രശ്നം അഖിൽ മാരാരാണ് ശെരി ..മാരാർ മാത്രമേ ശെരി എന്നൊരു നിലപാട് ഇടക്കിടെ കേറിവരുന്നു. അതാണ് ഇൻ അപ്പ്രോപ്രിയേറ്റ് എന്ന് നിസംശയം പറയാൻ സാധിക്കും.

രാഷ്ട്രീയ ലക്ഷ്യങ്ങൾ ആകാം Mr മാരാർ. പക്ഷെ അത് നിലവാരം കുറഞ്ഞ പ്രചാരണങ്ങൾ കൊണ്ട് ആകരുത്…കുറെയേറെ പേർ അത്തരം വിലകുറഞ്ഞ തരം കളികൾ കളിച്ചു മലീമസമാക്കിയ ഒരു മേഖലയാണ് ഇന്നിന്റെ രാഷ്ട്രീയം. താങ്കൾ രാഷ്ട്രീയം പറയൂ .. ശേരിയേതെന്നു മനസ്സിലാക്കി വ്യക്തതയോടെ സംസാരിക്കു . ഒരു പക്ഷെ താങ്കളുടെ രാഷ്ട്രീയ ആശയത്തിന് എതിരെ നിൽക്കുന്നവർ , ഇനി അവർ ശെരിയാണെങ്കിൽ കൂടി വിമർശിക്കു … പക്ഷെ വ്യക്തിപരമായ പരാമർശങ്ങൾ ഒഴിവാക്കു.

താങ്കളെ കേൾക്കാനും ആളുകൾ ഉണ്ടാകും. ഒരു ഉദാഹരണം … എം സ്വരാജ്. വ്യക്തമായ ആദർശങ്ങളും രാഷ്ട്രീയവും ഉള്ള ഒരു വ്യക്തി ആണ്.. നേതാവാണ്… ഒരിക്കൽ പോലും അദ്ദേഹത്തിന്റെ നാവിൽ നിന്നും വ്യക്തിപരമായ പരാമര്ശങ്ങളോ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള പ്രസ്താവനകളോ വരില്ല… ഒരു നല്ല നേതാവിന്റെ ആദ്യ ഗുണം പരസ്പരം ബഹുമാനിക്കാനുള്ള കഴിവാണ്…!

മറ്റുള്ളവരെ ബഹുമാനിക്കു…ആ ബഹുമാനത്തിൽ നിന്നുകൊണ്ട് താങ്കൾ താങ്കളുടെ രാഷ്ട്രീയവും അഭിപ്രായവും പറയു…പങ്കുവക്കു. വേടനെ അദ്ദേഹത്തിന്റെ ലോകത്തിൽ ജീവിക്കാൻ അനുവദിക്കൂ… താങ്കളുടെ ലക്ഷകണക്കിന് വരുന്ന ഫോള്ളോവെഴ്സിനെ കുപ്രചരണങ്ങൾ കൊണ്ട് വഴി തെറ്റിക്കാതിരിക്കു.. വേടൻ പാടട്ടെ ..അവന്റെ അറിവും അവന്റെ വേദനയും അവന്റെ അനുഭവങ്ങളും അവൻ പാട്ടുകളിലൂടെ പങ്കു വെക്കട്ടെ …അതിൽ ശെരിയും തെറ്റും അനുഭവിക്കാൻ വേടനെ അനുവദിക്കൂ…

അഖിൽ മാരാർ … എത്രയൊക്കെയായാലും നമുക്കു മറ്റൊരാളെ പുറമെ നിന്ന് നോക്കാനല്ലേ കഴിയൂ … അവന്റെ അല്ലെങ്കിൽ അവളുടെ ഉള്ളിൽ വേവുന്ന നോവ് കാണാൻ നമുക്കാർക്കും കഴിയില്ല .. എന്നാൽ അവരുടെ പ്രവൃത്തികളിലൂടെ അത് മനസ്സിലാക്കാൻ ഒരു പരിധി വരെ നമുക്കു സാധിക്കും. അതുകൊണ്ടു വേടന്റെ പാട്ടുകളിൽ ,വേടന്റെ വരികളിൽ അവനുണ്ട്..അവന്റെ അനുഭവങ്ങൾ ഉണ്ട്… അവന്റെ ബോധ്യങ്ങൾ ഉണ്ട്…അവന്റെ നിലവിളിയുണ്ട്…

വേടനെ പാടാൻ അനുവദിക്കൂ. കുപ്രചാരണങ്ങൾ ഒഴിവാക്കു. മാരാർക് എന്റെ നമസ്കാരം.

VV

Related Posts

Leave a Reply

Your email address will not be published. Required fields are marked *