വില്ലൻ ആണോ… നല്ലവനാണോ എന്ന് കഥ തീരുമ്പോൾ പോലും തിരിച്ചറിയാനാകാത്ത തരം കിടു പെർഫോമൻസ് : Sorgavaasal

” You can either go on your knees towards Heaven or you can be the king of Hell..”

ഇതിൽ ഏതാകും വേണ്ടതെന്നുള്ള തീരുമാനം അവിടെ ഉള്ളവരുടേത് !!

A One liner for explaining what is Sorgavasal for you!!!

നായിക മുതൽ കഥയിലെ മെയിൻ റോളുകൾ പോലും കൈകാര്യം ചെയ്തിരിക്കുന്നത് മലയാളത്തിൽ നിന്നാണ്.

Saniyaiyappan , Sharafudheen, HakkimShah

Music :Christoxavier തീ 💥

വില്ലൻ ആണോ… നല്ലവനാണോ എന്ന് കഥ തീരുമ്പോൾ പോലും തിരിച്ചറിയാനാകാത്ത തരം കിടു പെർഫോമൻസ് ആണ് മ്മ്‌ടെ ഷറഫുദ്ധീൻ കാഴ്ച വച്ചതു … ഒരു ജയിൽ എസ് പി യുടെ ആകാരം ഇല്ലെങ്കിലും ആറ്റിട്യൂട് ഷറഫു പൊളിച്ചടുക്കി എന്ന് തന്നെ പറയാം …

ഹക്കിം ഷാഹ് ഞെട്ടിച്ചു … കിട്ടിയ സ്‌ക്രീൻ സ്പേസിൽ പുള്ളി നിറഞ്ഞാടി തകർത്തു . സാനിയ – ഒട്ടും ഗ്ലാമറസ്സാല്ലാത്ത വേഷങ്ങളും തനിക്കു ചേരും എന്ന് തെളിയിച്ചു . കരുണാസും സെൽവരാഘവനും കട്ടക്ക് നിന്നപ്പോൾ സ്വർഗ്ഗവാസൽ 2024 ഇൽ തമിഴിൽ ഇറങ്ങിയ മറ്റു സിനിമകൾക്കൊപ്പം ചേർത്തുവച്ച പോന്ന ഒരു ഉഗ്രൻ സിനിമ !

ഇവർ ഓക്കേ തകർത്തു അഭിനയിക്കുമ്പോൾ നായകനായി വന്ന #RJBalaji കോമഡി വേഷങ്ങൾ മാത്രം ചെയ്തു കണ്ടിട്ടുള്ള ബാലാജിയുടെ ഗംഭീരം അഭിനയമാണ് സിനിമയുടെ എല്ലാം.
ചെറിയ രീതിയിൽ പോലും ഡൌൺ ആകാതെ super ആക്ടിങ്.

തമിഴ്‌നാട്ടിലെ ഒരു ജയിലിൽ നടക്കുന്ന ഒരു കലാപം . അതിൽ കുറെ തടവുകാരും പോലീസുകാരും കൊല്ലപ്പെടുന്നു .. വര്ഷങ്ങള്ക്കു ശേഷം അതിനെ കുറിച്ചന്വേഷിക്കാൻ ഒരു കമ്മിറ്റി .. അതിലൂടെ സിനിമയുടെ ഇതിവൃത്തം പ്രേക്ഷകർക്ക് വളരെ കൃത്യതയോടെ വിവരിക്കുന്നു … മൊഴി രേഖപ്പെടുത്താൻ എത്തുന്നവരിലൂടെ അവരുടെ കാഴ്ചപ്പാടിൽ കഥ മുന്നോട്ടുപോകുമ്പോൾ പ്രേക്ഷകന് കഥയ്ക്കുള്ളിലെ കഥകളും കഥാപാത്രങ്ങളുടെ ഉള്ളിലിരിപ്പും വെളുപ്പെടുത്തുന്നു …

അതിമനോഹരമായ എന്നാൽ ശക്തമായ തിരക്കഥ !!

മൊത്തത്തിൽ ഒരു നല്ല സിനിമ.

Language : Tamil

  • ing – RJ Balaji , Sharaffudheen , Hakkim Shah , Saniya Iyyappan, Selvaraghavan , Balaji Shakthivel & Karunas
    OTT : Netflix

Related Posts

Leave a Reply

Your email address will not be published. Required fields are marked *