കൂട്ടുകാരും കൂട്ടുകാരികളും മഴയും തല്ലുപിടിത്തവും കുട്ടി പ്രേമവും അസ്ഥാനത്തുള്ള സംശയവും : Pallotty90skids

ചെറിയ പ്രായത്തിൽ കുറെ കഴിച്ചിട്ടുണ്ട് പല്ലൊട്ടി .. ഒരു പ്രത്യേക തരം സ്വാദുണ്ടാതിന് . എന്നാൽ അതെ പേരിൽ ഒരു സിനിമ ഇറങ്ങിയപ്പോൾ എന്തോ തീയേറ്ററിൽ പോയി കാണാൻ തോന്നിയില്ല … ഇന്നലെ ജനുവരി ഒന്നിന് വീട്ടിൽ എല്ലാവരും ചേർന്ന് ഓ ടി ടി യിൽ കണ്ടു … പ്രൈമിൽ .

ഒറ്റയിരിപ്പിനു കണ്ടു തീർത്തു …അത്രമേൽ മനോഹരമായ ഒരു കൊച്ചു സിനിമ . കണ്ണനും ഉണ്ണി ദാമോദരനും സുബീഷും മഞ്ജുലേട്ടനും കണ്ണന്റെ അമ്മൂമ്മയും ഉണ്ണിയുടെ അമ്മയും പാത്തുവും രമയും …അങ്ങിനെ എല്ലാവരും ഇപ്പോഴും മനസ്സിൽ തങ്ങി നില്കുന്നു .

ഒരുപാട് ഗൃഹാതുരത്വം നിറഞ്ഞ നിമിഷങ്ങൾ…. ഉജ്ജലകുപ്പിയിൽ റബ്ബർ ചെരിപ്പു കൊണ്ട് ഉണ്ടാക്കിയ ടയർ പിടിപ്പിച്ച നീളൻ വടിയുടെ കൈ വണ്ടിയും സ്കൂളിലേക്കു നടന്നു പോകുമ്പോൾ കിട്ടുന്ന സുഖവും … കൂട്ടുകാരും കൂട്ടുകാരികളും മഴയും തല്ലുപിടിത്തവും കുട്ടി പ്രേമവും അസ്ഥാനത്തുള്ള സംശയവും അതിലെ തമാശയും കൂട്ടുകാരന്റെ തോളത്തു കയ്യിട്ടു ഉള്ള നടത്തവും വീട്ടിലെ ദാരിദ്ര്യവും വല്ലപ്പോഴും വച്ചുണ്ടാകുന്ന പലഹാരങ്ങളും അത് എല്ലാവരുമായും പങ്കുവെക്കുമ്പോൾ കിട്ടുന്ന ആ സന്തോഷവും അങ്ങിനെ അങ്ങിനെ പലതും പല്ലൊട്ടി ഓർമപ്പെടുത്തി .. ഇടക്കൊക്കെ കണ്ണിനെ നനയിക്കുകയും ബന്ധങ്ങളുടെ വ്യാപ്തിയെ കുറിച്ച് ഒരുപാട് ചിന്തിപ്പിക്കുകയും ചെയ്ത ഒരു നല്ല സിനിമ .

2025 തുടക്കം മനോഹരം !

Related Posts

Leave a Reply

Your email address will not be published. Required fields are marked *