ടിനു പാപ്പച്ചൻ സംവിധാനം നിർവഹിച്ച് ഫെസ്റ്റിവൽ എൻ്റർടെയ്‌നറിനു പ്രാധാന്യം നൽകി മലയാളത്തിലെ ഇടി നടൻ ആൻ്റണി വർഗ്ഗീസ്, അർജുൻ അശോകൻ, സാബുമോൻ എന്നിവർ വീണ്ടും കൂടിച്ചേരുന്ന അജഗജാന്തരം 2 എന്ന ചിത്രം ഒരുങ്ങുന്നു…
മികച്ച ആക്ഷൻ രംഗങ്ങൾ, അതുല്യമായ പശ്ചാത്തലം, തീവ്രമായ ഊർജ്ജം എന്നിവ ഒത്തുചേർന്ന അജഗജാന്തരം 1 (2021 ) മറ്റുസിനിമകളിനിന്നും വ്യത്യസ്ഥത പുലർത്തിയിരുന്നു.ആദ്യ ചിത്രത്തിന്റെ വിജയവും അതുല്യമായ ശൈലിയും കാരണം, ആരാധകർ രണ്ടാം ഭാഗത്തിനായി ആകാംഷയോടെ കാത്തിരിക്കുകയാണ്.
ആദ്യ ഭാഗത്തേക്കാൾ കൂടുതൽ ബഡ്ജറ്റിൽ, വലിയരീതിയിൽ ആയിരിക്കും രണ്ടാം ഭാഗം ഒരുങ്ങുകയെന്ന് റിപ്പോർട്ടുകൾ ഉണ്ട്.
ആൻ്റണി വർഗ്ഗീസ്, അർജുൻ അശോകൻ, സാബുമോൻ എന്നിവർക്കു പുറമെ സുധി കോപ്പ, കിച്ചു ടെല്ലസ്, വിനീത് വിശ്വം എന്നിവരും ഈ ചിത്രത്തിൻറെ ഭാഗമാകുന്നുണ്ട്.
പിന്നണി പ്രവർത്തകരായി തിരക്കഥാകൃത്തുക്കൾ – വിനീത് വിശ്വവും കിച്ചു ടെല്ലസും, സംഗീതം – ജസ്റ്റിൻ വർഗ്ഗീസ്,ഛായാഗ്രഹണം – ജിൻ്റോ ജോർജ്ജ് എന്നിവരും അണിചേരുന്നുണ്ട്.