ജിനു എബ്രഹാം ഇന്നൊവേഷൻസിന്റെ ബാനറിൽ ശിൽപ അലക്സാണ്ടർ സംവിധാനം നിർവഹിചച്ച് മാസ്സ് ആക്ഷൻ കോമഡി, റൊമാന്റിക് ഡ്രാമക്ക് പ്രാധാന്യം നൽകി, ടൊവിനോ തോമസ് പ്രധാനവേഷത്തിൽ എത്തുന്ന അവറാൻ എന്ന ചിത്രം ഒരുങ്ങുന്നു.”അവറാൻ” ഒരു മാസ്സ് ആക്ഷൻ കോമഡി, റൊമാന്റിക് ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ചിത്രമായിരിക്കും. ടൊവിനോ തോമസിന്റെ സമീപകാല ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി, കൂടുതൽ കോമഡിക്ക് പ്രാധാന്യം നൽകുന്ന ഒരു ചിത്രമായിരിക്കുമിത്.ശിൽപ അലക്സാണ്ടറിന്റെ ആദ്യ സംവിധാനം എന്ന നിലയിൽ ഈ ചിത്രത്തിന് വലിയ പ്രതേകതയുണ്ട്.മലയാള സിനിമയിൽ നിരവധി ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ ബെന്നി പി. നായരമ്പലമാണ് “അവറാൻ” എന്ന ചിത്രത്തിന് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. അദ്ദേഹത്തിന്റെ മുൻകാല ചിത്രങ്ങളായ “കല്യാണരാമൻ,” “സി.ഐ.ഡി. മൂസ,” “ചോക്ലേറ്റ്” തുടങ്ങിയവയൊക്കെ പ്രേക്ഷകപ്രീതി നേടിയവയാണ്. ഒരു അച്ചായൻ പശ്ചാത്തലത്തിലുള്ള കഥയായിരിക്കും ഇതെന്നാണ് സൂചന.നിരവധി ഹിറ്റ് ഗാനങ്ങൾക്കും പശ്ചാത്തല സംഗീതത്തിനും പിന്നിൽ പ്രവർത്തിച്ച സംഗീത സംവിധായകൻ ജേക്സ് ബിജോയ് ആണ് ഈ ചിത്രത്തിലെ സംഗീതം നിർവഹിച്ചിരിക്കുന്നത്.ഛായാഗ്രഹണം – ജോമോൻ ടി. ജോൺ, അടുത്തിടെ ഇറങ്ങിയ മമ്മൂട്ടിയുടെ “ടർബോ” എന്ന സിനിമയുടെ എഡിറ്ററായ ഷമീർ മുഹമ്മദാണ് ഈ ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത്. മറ്റ് അണിയറ പ്രവർത്തകർ: റോണെക്സ് സേവ്യർ, സച്ചിൻ സുധാകരൻ, രോഹിത് കെ.എസ്, റൈസ് ഹൈദർ, അരവിന്ദ് മേനോൻ, ഷാജി നടുവിൽ, സമീറ സനീഷ്, ആനന്ദ് രാജേന്ദ്രൻ എന്നിവരും ഈ പ്രോജക്റ്റിൽ ഭാഗമാണ്.