എസ്. വിനോദ് കുമാർ (മിനി സ്റ്റുഡിയോയുടെ ബാനറിൽ കീഴിൽ നിർമ്മിച്ച് ജിയൻ കൃഷ്ണകുമാർ സംവിധാനം നിർവഹിച്ച് മിസ്റ്ററി ഡ്രാമക്ക് പ്രാധാന്യം നൽകി അന്ന അഗസ്റ്റിൻ, മുരളി ഗോപി എന്നിവർ പ്രധാനവേഷത്തിൽ എത്തുന്ന “അയൽ ” എന്ന ചിത്രം ഒരുങ്ങുന്നു..
“ടിയാൻ” എന്ന സിനിമയിലൂടെ സംവിധാനത്തിൽ മികവുതെളിയിച്ച ശ്രദ്ധേയനയാ സംവിധായകനാണ് ജിയൻ കൃഷ്ണകുമാർ.
അന്ന അഗസ്റ്റിൻ (പ്രധാന വേഷത്തിൽ “ഓട്ടോറിക്ഷക്കാരന്റെ ഭാര്യ” എന്ന ചിത്രത്തിനുശേഷം ഒരു നീണ്ടഇടവേളക്കുശേഷമാണ് വെള്ളിത്തിരയിൽ മാറ്റുരക്കുന്നത്.
കഥയിലെ ദുരൂഹതയെ സൂചിപ്പിച്ചുകൊണ്ട് “അടുത്തെത്തുമ്പോൾ മങ്ങുന്നു” (Fades as it gets closer) എന്ന ടാഗ്‌ലൈയോടുകൂടിയാണ് എത്തിയിരിക്കുന്നത്. കഥാപാത്രങ്ങളുടെ മാനസികതലങ്ങളിലേക്കും വൈകാരിക സംഘർഷങ്ങളിലേക്കും ആഴത്തിൽ ഇറങ്ങിച്ചെല്ലുന്ന ചിത്രമായിരിക്കുമെന്നു പ്രതീക്ഷിക്കുന്നു.
അന്ന അഗസ്റ്റിൻ, മുരളി ഗോപി എന്നിവർക്കുപുറമെ ഷൈൻ ടോം ചാക്കോ, ദർശന സുദർശൻ, രേഖ ഹാരിസ്, രവി സിംഗ്എന്നിവരും ഈ ചിത്രത്തിൻറെ ഭാഗമാകുന്നുണ്ട്.
പിന്നണി പ്രവർത്തകരായി നിർമ്മാതാവ് – എസ്. വിനോദ് കുമാർ, സംഗീതം & വരികൾ – മുരളി ഗോപി,എഡിറ്റർ – അയൂബ് ഖാൻ, കലാസംവിധാനം – രഞ്ജിത്ത് കോതേരി, വസ്ത്രാലങ്കാരം – ആയിഷ ഷാഫിർ സെയ്ത്, ഛായാഗ്രഹണം – എസ്. യുവ, ശബ്ദരൂപകൽപ്പന – അരുൺ എസ്. മണി, ആക്ഷൻ ഡയറക്ടർ – ശക്തി ശരവണൻ എന്നിവരും അണിചേരുന്നുണ്ട്.