ബൾട്ടി: ഷെയ്ൻ നിഗത്തിന്റെ കബഡി ത്രില്ലർ എത്തുന്നു

ടി. കെ ഫ്രെയിംസിന്റെ ബാനറിൽ ഉണ്ണി ശിവലിംഗം സംവിധാനം നിർവഹിചച്ച് ഹൃദയസ്പർശിയായ ആക്ഷൻ തൃല്ലറിനു പ്രാധാന്യം നൽകി, ഷെയ്ൻ നിഗം പ്രധാനവേഷത്തിൽ എത്തുന്ന ബൾട്ടി എന്ന ചിത്രം ഒരുങ്ങുന്നു.

ഉണ്ണി ശിവലിംഗം ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അദ്ദേഹമാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് എന്ന പ്രത്യേകത ഈ ചിത്രത്തിനുണ്ട്

“ന്നാ താൻ കേസ് കൊട്” എന്ന ഹിറ്റ് ചിത്രം നിർമ്മിച്ച സന്തോഷ് ടി. കുരുവിളയാണ് “ബൾട്ടി” നിർമ്മിക്കുന്നത്.

ടൈറ്റിൽ ഗ്ലിംപ്സ് സൂചിപ്പിക്കുന്നത് ഇതൊരു കബഡി മത്സരം പ്രമേയമാക്കിയുള്ള ചിത്രമായിരിക്കുമെന്നാണ്. ഉദയൻ എന്ന കഥാപാത്രത്തെയാണ് ഷെയ്ൻ നിഗം അവതരിപ്പിക്കുന്നത്. കേരള-തമിഴ്നാട് അതിർത്തിയിലുള്ള ഒരു ഗ്രാമത്തിന്റെ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്. കബഡി കളിക്കുന്ന നാല് യുവാക്കളുടെ ജീവിതത്തിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്.

ഷെയ്ൻ നിഗത്തിനുപുറമേ ഷാന്തനു ഭാഗ്യരാജ്, പ്രീതി അസ്രാണി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

അണിയറപ്രവർത്തകരായി ഛായാഗ്രഹണം – അലക്സ് ജെ. പുളിക്കൽ, എഡിറ്റിംഗ് – ശിവകുമാർ വി. പണിക്കർ, ടൈറ്റിൽ ഡിസൈൻ – റോക്കറ്റ് സയൻസ്, പബ്ലിസിറ്റി ഡിസൈൻസ് – വിയാഖി, മാർക്കറ്റിംഗ് & വിഷ്വൽ പ്രൊമോഷൻസ് – സ്നേക്ക്പ്ലാന്റ് എൽ.എൽ.പി, പി.ആർ.ഓ – ഹെയിൻസ് എ ന്നിവരും അണിചേരുന്നു.

Title Glimpse :

Related Posts

Leave a Reply

Your email address will not be published. Required fields are marked *