ഹരീഷ് കുമാർ, എച്ച് & യു പ്രൊഡക്ഷൻ ഹൗസിന്റെ ബാനറിൽ കീഴിൽ നിർമ്മിച്ച് ജിയൻ കൃഷ്ണകുമാർ സംവിധാനം ജീവൻ കോട്ടായി നിർവഹിച്ച് കോമഡി, റൊമാൻസ്, ഡ്രാമക്ക് പ്രാധാന്യം നൽകി ലുക്മാൻ അവറാൻ പ്രധാനവേഷത്തിൽ എത്തുന്ന “ബോംബെ പോസിറ്റീവ്” എന്ന ചിത്രം ഒരുങ്ങുന്നു..
“നദികളിൽ സുന്ദരി യമുന” എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച പ്രജ്ഞ നഗ്ര ഈ സിനിമയുടെ ഭാഗമാകുന്നുണ്ട്.
പ്രേക്ഷകരിൽ വലിയ ആകാംഷ സൃഷ്ടിച്ച. നിരൂപക പ്രശംസ നേടിയ “ഓപ്പറേഷൻ ജാവ”, “സൗദി വെള്ളക്ക” തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം.ലുക്മാൻ അവറാനും ബിനു പപ്പുവും ഒരുമിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്.
2024 സെപ്തംബർ അവസാനത്തോടെ ഉണ്ണി മുകുന്ദൻ, ആസിഫ് അലി, മംമ്ത മോഹൻദാസ്, സണ്ണി വെയിൻ തുടങ്ങിയ പ്രമുഖ താരങ്ങൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കിയിരുന്നു.
ലുക്മാൻ അവറാനു പുറമെ ബിനു പപ്പു, ജഗദീഷ്, ജോയ് മാത്യു, രാഹുൽ മാധവ്, ടി.ജി. രവി,സൗമ്യ മേനോൻ, നേഹ സക്സേന, സുധീർ, ശ്രീജിത്ത് രവി, നന്ദനുണ്ണി, സൗന്ദർ പാണ്ഡ്യൻ, അനു നായർ, ജയകൃഷ്ണൻന്നിവരും ഈ ചിത്രത്തിൻറെ ഭാഗമാകുന്നുണ്ട്.
പിന്നണി പ്രവർത്തകരായി സംഗീത സംവിധാനം – രഞ്ജിൻ രാജ് വർമ്മ, ഛായാഗ്രഹണം – വി.കെ. പ്രദീപ്, എഡിറ്റർ – അരുൺ രാഘവ്, ആക്ഷൻ ഡയറക്ടർ – ജോൺസൺ, കാസ്റ്റിംഗ് ഡയറക്ടർ – സുജിത് ഫീനിക്സ്, വസ്ത്രാലങ്കാരം – സിമി ആൻ, ദിവ്യ ജോബി, മേക്കപ്പ് ആർട്ടിസ്റ്റ് രാജേഷ് നെന്മാറ, മാളു, ക്രിയേറ്റീവ് ഡയറക്ടർ – ജോഷി മേടയിൽ, സ്റ്റിൽസ് – അനൂലാൽ, സിറാജ്,
പോസ്റ്റർ ഡിസൈൻ – മിൽക്ക് വീഡ് എന്നിവരും അണിചേരുന്നുണ്ട്.