ഇയ്യിടെയായി പ്രധാന വിനോദം ഓ ടി ടി പ്ലാറ്റഫോംസ് തപ്പി തിരയുക … സിനിമകൾ കണ്ടതും വീണ്ടും കണ്ടതും പിന്നെ കാണാത്തതും ഒക്കെ പിന്നെയും പിന്നെയും കാണുക … പിന്നെ കുറച്ചീടെ ആയി സെലിബ്രിറ്റീസ് ഇന്റർവിയു കാണുക ഒക്കെയാണ്…
ഈ ഒരു കുറിപ്പെഴുതാനുള്ള കാരണവും ഇത്തരത്തിൽ കണ്ടുകൂടിയ ഇന്റർവിയു കൂമ്പാരം മാത്രമാണ്… ഇതിൽ ഏറ്റവും ശ്രദ്ധേയമായ സെലിബ്രിറ്റി മറ്റാരുമല്ല …മ്മ്ടെ ധ്യാൻ ശ്രീനിവാസൻ തന്നെ.
ഇങ്ങേരു പൊളിയാണ് ..ഒറ്റവാക്കിൽ ഇതാണ് ധ്യാൻ നെ കുറിച്ച് പറയാനുള്ളത്.. ഇന്റർവിയു ഒക്കെ ഭയങ്കര എന്റർടൈനിംഗ് ആണ്… സംസാര ശൈലിയും സരസമായ ഭാഷാപ്രയോഗവും തികച്ചും യാധൃശ്ചികം എന്ന് തോന്നിപ്പിക്കുമാറ് ഉള്ള ശരീരഭാഷയും …പിന്നെ നല്ല ടൈമിംഗ് ഉള്ള ഹ്യൂമറും തഗ് കൗന്റേഴ്സും …
മലയാളത്തിൽ സൂപ്പർസ്റ്റാർ .. മെഗാ സ്റ്റാർ .. ഫാമിലി സ്റ്റാർ .. യങ് സൂപ്പർസ്റ്റാർ ..അങ്ങിനെ പല വിത സ്റ്റാർഡോം ഉള്ള സമയമാണ് .. ഇതിലെ ഏറ്റവും പുതിയത് ഇന്റർവിയു സൂപ്പർ സ്റ്റാർ എന്ന പട്ടമാണ് .. ധ്യാൻ എന്ന മലയാളത്തിലെ ഇന്റർവിയു സൂപ്പർസ്റ്റാർ.
ഞാൻ ചുമ്മാ ഒന്നെത്തിനോക്കി ഇങ്ങേരുടെ വികി .. 2013 ഇൽ ഇറങ്ങിയ തിര എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്കിറങ്ങിയ ധ്യാൻ ഇക്കഴിഞ്ഞ പത്തു വര്ഷം കൊണ്ട് ഏതാണ്ട് 47 സിനിമകളിൽ അഭിനയിച്ചു…ഇതിൽ തന്നെ 2023 & 2024 ഇൽ മാത്രം 26 സിനിമകൾ ..!!!!! ഇൻസ്റ്റാ അല്ലെങ്കിൽ ഫേസ്ബുക് .. നഹി നഹി….!! ഒൺലി ഇന്റർവിയുസ് !!!!
എണ്ണങ്ങളുടെ കടപ്പാട് ഗൂഗിളിനാണ് … അക്കങ്ങൾ തെറ്റാണെങ്കിൽ ഗൂഗിളിനോട് പിണങ്ങിയാൽ മതി …!!
ഇത്രയും സിനിമകളിൽ ഇറങ്ങിയതും ഇറങ്ങാനുള്ളതും ഒക്കെ ഉണ്ട്… ഞാൻ കണ്ടത് വെറും 6 ഓ ഏഴോ സിനിമകൾ മാത്രം .. അഭിനയം … രചന …സംവിധാനം എന്നിങ്ങനെ പല മേഖലയിലും കൈ എത്തിച്ചു കഴിഞ്ഞു മ്മ്ടെ സൂപ്പർസ്റ്റാർ…പക്ഷെ അവയിലെ കഴിവിനെ കുറിച്ചൊന്നും ഇവിടെ പ്രതിപാദിക്കുന്നില്ല .. ബോധപൂർവം തന്നെ !!! എന്നിട്ടും മലയാള സിനിമയിൽ ഇങ്ങേരു രണ്ടു വര്ഷം കൊണ്ട് 26 സിനിമകൾ ചെയ്തു അല്ലെങ്കിൽ ചെയ്യുന്നു എന്ന് പറയുന്നതിന്റെ പിന്നിലെ രഹസ്യം എന്താണ് …?? ( ഇതിൽ തന്നെ വിജയിച്ച സിനിമകൾ എത്ര എന്ന് ചോദിക്കരുത് ..പ്ലീസ് )
ഈസിലി ആക്സിസിബിൾ ..?കുറഞ്ഞ ചിലവിൽ ഒരു നായകൻ….?അഭിനയപാടവം….?നായക ദാരിദ്ര്യം …?
എന്തായിരിക്കും കാരണം ……??? എന്ത് തന്നെ ആയാലും ഇത്രയൊക്കെ സിനിമകളിൽ നായക കഥാപത്രം ചെയ്ത ധ്യാൻ വർഷത്തിൽ ഒരു സിനിമയെങ്കിലും വിജയിപ്പിക്കാനുള്ള ധാർമിക ഉത്തരാദിത്വം എടുക്കണം എന്നതാണ് എനിക്ക് വ്യക്തിപരമായി പറയാനുള്ളത്.
2025 ഇലെ തന്റെ അടുത്ത പടവുമായി ഇന്റർവ്യൂ സൂപ്പർ സ്റ്റാർ വരുന്നുണ്ട് … ഡിറ്റക്റ്റീവ് ഉജ്ജ്വലൻ .. ആണ് സിനിമ … മട്ടും ഭാവവും കണ്ടിട്ട് മ്മ്ടെ ഇന്റർവ്യൂ നായകൻ തന്നെയാണ് ടൈറ്റിൽ റോൾ ചെയ്യുന്നത് … സിജു വിത്സണും കൂടെയുണ്ട്.. മെയ് 16 നു ആണ് ഡിറ്റക്റ്റീവ് ഉജ്ജ്വലൻ തിയേറ്ററിൽ എത്തുക.
ഇന്ദ്രനിൽ ഗോപീകൃഷ്ണൻ ആൻഡ് രാഹുൽ ജി എന്നിവരാണ് ഉജ്വവലന്റെ സംവിധായകർ…കാത്തിരുന്ന് കാണുക തന്നെ വേണം ഇതിന്റെയും ഒരു തീരുമാനം ..!
അടിക്കുറിപ്പ് : ഞാൻ ധ്യാനിന്റെ ഒരു ഇന്റർവിയു ഫാൻ ആയിക്കഴിഞ്ഞു !!! I must say this without doubt !! പക്ഷെ സിനിമകൾ … തത്കാലം അതിനെ പറ്റിയൊന്നും പറയുന്നില്ല .
VV