സൽവാൻ ഹരിത എന്റർടൈൻമെന്റ്സ് എൽഎൽപി-യുടെ ബാനറിൽ ഷമീം മൊയ്തീൻ സംവിധാനം നിർവഹിചച്ച് കോമഡി-ഡ്രാമ, സറ്റയറിക്കൽ കോമഡിക്ക് പ്രാധാന്യം നൽകി ഒരുക്കിയ ചിത്രമാണ്, കമ്മ്യൂണിസ്റ്റ് പച്ച അഥവാ അപ്പ.
ആഷിഫ് കക്കോടി മുമ്പ് സക്കറിയയുടെ “ഹലാൽ ലവ് സ്റ്റോറി” (2020), “മോമോ ഇൻ ദുബായ്” (2023) എന്നീ ചിത്രങ്ങളിലും സഹ-തിരക്കഥാകൃത്തായിരുന്നു. മഞ്ജു വാര്യരുടെ “ആയിഷ” (2023) എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയതും ഇദ്ദേഹമാണ്.
ന്യൂസിലൻഡിലെ മാവോറി ട്രൈബൽ കമ്മ്യൂണിറ്റിയുടെ പാരമ്പര്യ സംഗീത നൃത്ത രൂപമായ “ഹക്ക” സിനിമയുടെ ഭാഗമാകുന്നത് കൗതുകമുണർത്തുന്നതാണ്.
“സുഡാനി ഫ്രം നൈജീരിയ” എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകൻ സക്കറിയ ആദ്യമായി നായകനായി അഭിനയിക്കുന്ന ചിത്രമാണിത്.
കോവിഡ് ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിലാണ് സിനിമയുടെ കഥ നടക്കുന്നത്. ബംഗളൂരുവിൽ ജോലി ചെയ്തിരുന്ന വഹീദ് ലോക്ക്ഡൗൺ കാരണം നാട്ടിലേക്ക് മടങ്ങിയെത്തുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഒരു ചെറിയ ഗ്രാമീണ സമൂഹത്തിന്റെ ദൈനംദിന ജീവിതത്തിൽ വരുത്തുന്ന മാറ്റങ്ങൾ ചിത്രീകരിച്ചിരിക്കുന്നു. നാട്ടിൻപുറത്തെ കണ്ടം ക്രിക്കറ്റ് കളിയും അതുമായി ബന്ധപ്പെട്ട ഈഗോ ക്ലാഷുകളും തർക്കങ്ങളും സിനിമയുടെ പ്രധാന ആകർഷണമാണ്. ക്രിക്കറ്റ് ഒരു പ്രതീകാത്മക വേദിയായി വർത്തിക്കുന്നു, അവിടെ രാഷ്ട്രീയം, മതം, ജാതി വ്യവസ്ഥ തുടങ്ങിയ വലിയ സാമൂഹിക പ്രശ്‌നങ്ങൾ കടന്നുവരുന്നു. സറ്റയറിക്കൽ കോമഡി രൂപത്തിലാണ് ഈ വിഷയങ്ങളെല്ലാം കൈകാര്യം ചെയ്യുന്നത്.
പ്രധാന കഥാപാത്രങ്ങളായി, സക്കറിയ, നസ്ലിൻ ജമീല സലീം, അൽത്താഫ് സലിം, സജിൻ ചെറുകയിൽ, അഭിറാം രാധാകൃഷ്ണൻ, രഞ്ജി കാങ്കോൽ, സരസ ബാലുശ്ശേരി, വിജിലേഷ് കാരയാട്, ബാലൻ പാറക്കൽ, ഷംസുദ്ദീൻ മാങ്കരത്തൊടി,കുടശ്ശനാട് കനകം, ഹിജാസ് ഇക്ബാൽ, അനുരൂപ്, സനന്ദൻ എന്നിവരും അഭിനയിക്കുണ്ട്.
പിന്നണി പ്രവർത്തകരായി ഛായാഗ്രഹണം – ഷാഫി കോറോത്ത് (Shafi Koroth), സംഗീതം – ശ്രീഹരി കെ നായർ (Sreehari K Nair), ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് – കെ.എസ്. ചിത്ര, ഗോവിന്ദ് വസന്ത, ബെന്നി ദയാൽ, ഡി.ജെ ശേഖർ.ഗാനരചന – നിഷാദ് അഹമ്മദ്, എഡിറ്റിംഗ് – നിഷാദ് യൂസഫ് (Nishadh Yusuf), കലാസംവിധാനം – അനീസ് നാടോടി (ദേശീയ അവാർഡ് ജേതാവ്), പ്രൊഡക്ഷൻ കൺട്രോളർ – ഗിരീഷ് അത്തോളി, വസ്ത്രാലങ്കാരം – ഇർഷാദ് ചെറുക്കുന്ന്,കൊറിയോഗ്രാഫി – ഇംതിയാസ് അബൂബക്കർ, വി.എഫ്.എക്സ് – എഗ്ഗ് വൈറ്റ് വി.എഫ്.എസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – ഹാരിസ് റഹ്മാൻ,സൗണ്ട് ഡിസൈൻ – പി.സി. വിഷ്ണു, മേക്കപ്പ് – റബീഷ് ബാബു പി, ആർട്ട് – അസീസ് കരുവാരക്കുണ്ട്, സ്റ്റിൽസ് – അമൽ സി. സദർ, ഡി.ഐ. – മാഗസിൻ മീഡിയ, ടൈറ്റിൽ ഡിസൈൻ – സീറോ ഉണ്ണി, ഡിസൈൻ – യെല്ലോ ടൂത്ത്, പി.ആർ.ഒ. – എ.എസ്. ദിനേശ് എന്നിവരും അണിചേരുന്നുണ്ട്.