COOLIE Vs WAR2!!YRF SPY UNIVERSE Vs LOKESH CINIMATIC UNIVERSE നേർക്കുനേർ ..ഈ ഓഗസ്റ്റിൽ !!

ഇത്തവണ YRF ഉം LCU വും തമ്മിലാണ് അഗസ്റ് 2025 ഇലെ ക്ലാഷ് വരുന്നത് … WAR2 & COOLIE !!

സ്പൈ യൂണിവേഴ്സിൽ സ്ഥിരം ഫോര്മുലകളാണ് കാണാൻ സാധിക്കുക … ഇന്ത്യ പാകിസ്ഥാൻ .. വാർ … ഹെവി മെറ്റൽ ആക്ഷൻ .. ബിക്കിനി .. പിന്നെ ഇത്തവണ എന്നത്തേയും പോലെ ഫുൾ സ്വാഗിൽ ഹൃതിക്കും !!

LCU വിലാകട്ടെ , ലോകേഷ് തന്റെ യൂണിവേഴ്സിൽ പൂണ്ടു വിളയാടുകയാണ്‌ .. കൈതി , വിക്രം , ലിയോ അങ്ങിനെ നീണ്ടു നീണ്ടു പോവുകയാണ് … ഇപ്പൊ ദാ കൂലി !! സൂപ്പർ സ്റ്റാർ രജനികാന്തിന്റെ ഒപ്പം ബോളിവുഡിലെ സൂപ്പർസ്റ്റാർ ആമിർഖാൻ , സാൻഡൽവുഡിലെ ഉപേന്ദ്ര , കോളിവുഡിലെ നാഗാർജുന , മോളിവുഡിലെ ജോജു ജോർജ് …അങ്ങിനെ കൂലിയിൽ ഒരോ സൂപ്പർ താരങ്ങൾക്കും വേണ്ടത്ര സ്ക്രീൻ സ്പേസ് നൽകിവന്നാലും പടം ഒരു നാല് നാലര മണിക്കൂർ വേണ്ടിവരും ..

അവിടെയാണ് ലോകേഷ് ബ്രില്ലിയൻസ് !! ഒരു ഗസ്റ്റ് റോൾ ആണെങ്കിലും അറുത്തു മുറിച്ചു കിടിലം സ്പേസിൽ അവതരിപ്പിക്കാൻ ഉള്ള ലോകിയുടെ കഴിവും , ഗസ്റ്റ് റോൾ ആണെങ്കിലും തന്റേതായ ഒരു വാല്യൂ ആ സീനിൽ കൊണ്ടുവരുവാൻ തക്ക കഴിവും ഉള്ള ആമിര്ഖാനും , ഉപേന്ദ്രയും , നാഗാർജുനയും ജോജുവും ഒകെ കൂടി COOLIE ഒരു മൾട്ടിസ്‌റ്റാറർ സുവർ ഹിറ്റ് ആകും എന്നതിന് രു സംശയവും ഇല്ല.

ടൈഗർ 3 കു ശേഷം ഒരല്പം ക്ഷീണത്തിൽ ആണ് YRF സ്പൈ ലോകം. അങ്ങിനെയിരിക്കെ ആണ് WAR2 വുമായി YRF വരുന്നത്…. jr NTR ന്റെ ബോളിവുഡ് എൻട്രി ആണ് WAR2 വിന്റെ മറ്റൊരു പ്രത്യേകത … ഹൃതികിന്റെ ഒപ്പോസിറ്റ് ആയി NTR jr വരുമ്പോൾ .. അത് എത്രത്തോളം സ്‌ക്രീനിൽ കത്തിപിടിക്കും എന്ന് കണ്ടു തന്നെയറിയണം .

അഗസ്റ് 14 ..!

COOLIE Vs WAR2 / YRF Vs LCU !!!

Let’s Wait & See!!

VV

Related Posts

Leave a Reply

Your email address will not be published. Required fields are marked *