കംപ്ലീറ്റ് യൂത്ത് പരിപാടിയുമായി ധീരൻ

ലക്ഷ്മി വാരിയരും ഗണേഷ് മേനോനും ചേർന്ന് ചീയേഴ്സ് എൻ്റർടൈൻമെൻ്റ്സിന്റെ ബാനറിൽ ദേവദത്ത് ഷാജി സംവിധാനം നിർവഹിചച്ച്, പഴയകാല താരങ്ങളെയും പുതിയ തലമുറയിലെ താരങ്ങളെയും ഒരുമിപ്പിച്ച് ധീരൻ എന്ന ചിത്രം ഒരുങ്ങുന്നു.

ദേവദത്ത് ഷാജി ‘ഭീഷ്മപർവ്വം’ എന്ന ഹിറ്റ് ചിത്രത്തിന്റെ സഹ-തിരക്കഥാകൃത്തായി വർക്കചെയ്തിട്ടുണ്ട്. ജാൻ. എ. മൻ’, ‘ജയ ജയ ജയ ജയ ഹേ’, ‘ഫാലിമി’ തുടങ്ങിയ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ നിർമ്മിച്ച അതെ ബാനർ തന്നെയാണ് ഈ ചിത്രത്തിന്റെയും നിർണാമം എന്ന പ്രത്യേകത ഈ ചിത്രത്തിനുണ്ട്.

അന്തരിച്ച തിരക്കഥാകൃത്ത് ലോഹിതദാസിന്റെ മകനായ ഹരികൃഷ്ണൻ ലോഹിതദാസ് ആണ് ഛായാഗ്രഹണം നിർവഹിക്കുന്നത്.

ഒരു “കംപ്ലീറ്റ് യൂത്ത് പരിപാടി” എന്ന ടാഗ് ലൈനോടെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയത്. വിന്റേജ്, ന്യൂ ജനറേഷൻ താരങ്ങളുടെ കോമ്പിനേഷനായതിനാൽ, ചിരിയും ഗൗരവവും ഒരുമിച്ചുള്ള ഒരു ചിത്രമായിരിക്കും “ധീരൻ” എന്ന് പ്രതീക്ഷിക്കുന്നു

പ്രധാന അഭിനേതാക്കൾ: ജഗദീഷ്, മനോജ് കെ. ജയൻ, രാജേഷ് മാധവൻ, അശോകൻ, സുധീഷ്, വിനീത്, സിദ്ധാർത്ഥ് ഭരതൻ, അഭിറാം രാധാകൃഷ്ണൻ, അശ്വതി മനോഹരൻ, ശബരീഷ് വർമ്മ, അഭിറാം പൊതുവാൾ,അരുൺ ചെറുകാവിൽ

സഹനിർമ്മാതാക്കൾ – അർബൻ മോഷൻ പിക്ചർസ്, UVR മൂവീസ്, JAAS പ്രൊഡക്ഷൻസ്, സംഗീതം – മുജീബ് മജീദ, എഡിറ്റിംഗ് – ഫിൻ ജോർജ് വർഗീസ്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *